ദാവീദും ഗോലിയാത്തും തമ്മില്‍ ഏറ്റുമുട്ടിയ സ്ഥലം കണ്ടെത്തി കൊച്ചുകുട്ടി; കുടുംബവുമൊത്ത് നടക്കുമ്പോള്‍ ലഭിച്ച പാറക്കഷ്ണം വഴിതുറന്നത് ചരിത്ര രഹസ്യത്തിലേക്ക്; സിവ് നിറ്റ്സാന് അഭിനന്ദനങ്ങളുമായി ഇസ്രായേല്‍ പൈതൃക മന്ത്രിയും
ലണ്ടന്‍: മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദാവീദും ഗോലിയാത്തും തമ്മില്‍ ഏറ്റുമുട്ടിയ സ്ഥലം ഒരു കൊച്ചുകുട്ടി കണ്ടെത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. സിവ് നിറ്റ്സാന്‍ എന്നാണ് ഈ കുട്ടിയുടെ പേര്. ഇസ്രയേലില്‍ കുടുംബവും ഒത്ത് നടക്കുന്ന വേളയിലാണ് നിറ്റ്സാന് ഒരു ചെറിയ പാറക്കഷണം ലഭിക്കുന്നത്. എന്നാല്‍ 3800 വര്‍ഷം പഴക്കമുള്ള ഈ കല്ല് ചരിത്രത്തിലെ ഏറ്റവും വലിയൊരു സംഭവത്തിന്റെ തെളിവായി മാറുകയാണ്.
സ്‌ക്കാര്‍ബ് അമ്യുലറ്റ് എന്നാണ് ഈ കല്ലുകള്‍ അറിയപ്പെടുന്നത്. വണ്ടിന്റ ആകൃതിയാണ് ഇതിനുളളത്. ഇത് ലഭിക്കുന്നവര്‍ക്ക് മഹാഭാഗ്യം കൊണ്ടു വരും എന്നാണ് വിശ്വാസം. ജെറുസലേമില്‍ നിന്ന് 20 മൈല്‍ അകെലയുള്ള ഒരു സ്ഥലത്തു നിന്നാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന ദാവീദ്-ഗോലിയാത്ത് ഏറ്റുമുട്ടല്‍ നടന്നത് ഇവിടെയാണ് എ്ന്നാണ് കരുതപ്പെടുന്നത്. ശമുവേലിന്റെ പുസ്തകം അനുസരിച്ച് ഇസ്രായേല്യരും ഫെലിസ്ത്യരും യുദ്ധത്തിലായിരുന്നു. ഈ യുദ്ധത്തിന് വിരാമമിടാന്‍ ഇസ്രയേലുകാരെ ഒറ്റക്കുള്ള പോരാട്ടത്തിന് വെല്ലുവിളിക്കാന്‍ ഫെലിസ്ത്യര്‍ അവരുടെ ചാമ്പ്യനായ ഗോലിയാത്തിനെ അയച്ചു.
ഒരു സൈനികനും അയാളോട്് പോരാടാന്‍ ധൈര്യപ്പെട്ടില്ലെങ്കിലും, ചെറുപ്പക്കാരനായ ദാവീദ് ദൈവത്തിലുള്ള വിശ്വാസത്തോടെ മുന്നോട്ട് വരികയും ഒരു കവണകൊണ്ട് ഗോലിയാത്തിനെ പരാജയപ്പെടുത്തുകയും ചെയ്തു. നിറ്റ്സാന്‍ കണ്ടെത്തിയത് പോലെയുള്ള പുരതാന വസ്തുക്കള്‍ കാരണം ഇപ്പോള്‍ ഈ പ്രദേശം പുരാവസ്തു കേന്ദ്രമായി മാറിയിരിക്കുകയാണ്. കുട്ടി എടുത്ത കല്ലിലെ മണലും മറ്റും നീക്കം ചെയ്ത് കഴിഞ്ഞപ്പോഴാണ് അതൊരു മനോഹരമായ പുരാവസ്തുവാണെന്ന് മനസിലായത് എന്നാണ് നിറ്റ്സാന്റെ മൂത്ത സഹോദരി ഒമര്‍ പറയുന്നത്.
ഇസ്രായേല്‍ പൈതൃക മന്ത്രി അമിച്ചായ് എലിയാഹു പറയുന്നത് കൊച്ചു നിറ്റ്സാന്‍ കണ്ടെത്തിയ മുദ്ര, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ നാട്ടില്‍ ജീവിച്ചിരുന്ന പുരാതന നാഗരികതകളുടെ ഒരു മഹത്തായ ചരിത്രവുമായി നമ്മെ ബന്ധിപ്പിക്കുന്ന ഒന്നാണ് എന്നാണ്. കുട്ടികള്‍ക്കും ചരിത്രം കണ്ടെത്താന്‍ കഴിയുമെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏതായാലും ഇസ്രയേല്‍ സര്‍ക്കാര്‍ കുട്ടിയേയും കുടുംബത്തേയും ഈ കണ്ടെത്തലിന്റെ പേരില്‍ അഭിനന്ദിച്ചിട്ടുണ്ട്.
കൂടാതെ മികച്ച പൗരതത്വത്തിനുള്ള അഭിനന്ദന സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്. നിറ്റ്സാന്‍ കണ്ടെത്തിയ മുദ്ര മധ്യ വെങ്കലയുഗത്തിലെ ഒരു കനാന്യ സ്‌കാര്‍ബ് ആണെന്നാണ് ഗവേഷകര്‍ നിര്‍ണയിച്ചിരിക്കുന്നത്. ബിസി 1000 ലാണ് ദാവീദ് ജീവിച്ചിരുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലാണ് സാമുവലിന്റെ പുസ്തകം എഴുതപ്പെട്ടത്. ഗോലിയാത്തിലെ പോലെയുള്ള ഒരു അതിശക്തനെ നേരിടാന്‍ തനിക്ക് ആയുധങ്ങള്‍ ആവശ്യമില്ല എന്നാണ് ദാവീദ് ആദ്യമേ വ്യക്തമാക്കിയത്. പകരം താന്‍ ദൈവത്തില്‍ വിശ്വസിച്ച്് കൊണ്ട് ഇയാളെ നേരിടും എന്നാണ് പറഞ്ഞത്.
വെറുമൊരു കല്ലും കവിണയും ഉപയോഗിച്ചാണ് ദാവീദ് ഗോലിയാത്തിനെ തോല്‍പ്പിച്ചത്. തങ്ങളുടെ വീരനായ നേതാവ് പരാജയപ്പെടുന്നത് കണ്ട് ഫെലിസ്ത്യര്‍ പിന്തിരിഞ്ഞോടി എന്നാണ് ബൈബിളില്‍ പറയുന്നത്. പിന്നീട് ദാവീദ് ഇസ്രായേലിന്റെ രാജാവായി മാറി. അദ്ദേഹത്തിന്റെ മകന്‍ സോളമന്‍ പിന്‍ഗാമിയായും എത്തി.