കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയുടെ നാശത്തിലേക്ക് നയിക്കില്ല; ലോക നേതാക്കള്‍ മറ്റ് വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണണം; ആണവയുദ്ധം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നാഗരികതയെ അവസാനിപ്പിച്ചേക്കാം; ബില്‍ ഗേറ്റ്‌സ് നിലപാട് പറയുമ്പോള്‍

കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയുടെ നാശത്തിലേക്ക് നയിക്കില്ല

Update: 2025-10-30 12:13 GMT

ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയുടെ നാശത്തിലേക്ക് നയിക്കില്ല എന്ന നിലപാടുമായി ബില്‍ ഗേറ്റ്സ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനായി തന്റെ 122 ബില്യണ്‍ ഡോളര്‍ ആസ്തിയില്‍ വലിയൊരു തുക ചെലവഴിച്ചിട്ടും, ലോക നേതാക്കള്‍ മറ്റ് വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയെ നശിപ്പിക്കാന്‍ പോകുന്നില്ലെങ്കില്‍, എന്തുചെയ്യും.

വിദഗ്ധരുടെ അഭിപ്രായത്തില്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും മോശം ഫലങ്ങള്‍ അനുഭവപ്പെടുന്നതിന് മുമ്പ് മനുഷ്യരാശി സ്വയം ഇല്ലാതാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതാണ്. ലോകമെമ്പാടുമുള്ള ലാബുകളില്‍ സൃഷ്ടിക്കപ്പെടുന്ന എ.ഐ മോഡലുകള്‍ മുതല്‍ വിനാശകരമായ ജൈവായുധങ്ങള്‍ വരെ മനുഷ്യവര്‍ഗം സ്വന്തം നാശത്തിന്റെ ഉപകരണങ്ങള്‍ അതിവേഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം പതിറ്റാണ്ടുകളായി വികസിക്കുന്നു എന്നാല്‍ ആണവയുദ്ധം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നാഗരികതയെ അവസാനിപ്പിച്ചേക്കാം എന്നതാണ് സത്യം.

ബ്രസീലില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി എഴുതിയ തുറന്ന കത്തിലാണ് കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ ഭീഷണിയല്ലെന്ന് ബില്‍ ഗേറ്റ്സ് അവകാശപ്പെട്ടത്. ബില്‍ഗേറ്റ്സ് പറയുന്നത് ഭൂമിയിലെ മിക്ക സ്ഥലങ്ങളിലും ആളുകള്‍ക്ക് ഭാവിയില്‍ ജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയും എന്നാണ്.

എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ഏറ്റവും വലിയ അപകടമല്ലെന്ന് വിദഗ്ധര്‍ സമ്മതിക്കുന്നുണ്ടെങ്കിലും, ഭാവിയില്‍ മനുഷ്യര്‍ക്ക് 'ജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും' കഴിയുമോ എന്ന കാര്യത്തില്‍ ചില സംശയങ്ങളുണ്ട്. ആറ്റം ബോംബുകള്‍ പൊട്ടിത്തെറിക്കുമ്പോള്‍, അവ വലിയ തീപിടുത്തങ്ങള്‍ക്ക് കാരണമാകുന്നു. ഇത് അന്തരീക്ഷത്തിലേക്ക് ചാരത്തിന്റെയും പൊടിയുടെയും വലിയ നിരയാണ് സൃഷ്ടിക്കുന്നത്.

ഒരു സൂപ്പര്‍ അഗ്നിപര്‍വ്വത സ്ഫോടനം പോലെ, ഈ പൊടിപടലങ്ങള്‍ വരും വര്‍ഷങ്ങളില്‍ സൂര്യനെ തടഞ്ഞുനിര്‍ത്തി ഭൂമിയെ ഒരു ശൈത്യകാലത്തേക്ക് കൊണ്ട് പോകും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് ലോകത്തിലെ കാര്‍ഷിക ഉല്‍പ്പാദനത്തെ നശിപ്പിക്കും. കുറഞ്ഞ സൂര്യപ്രകാശം ഏകദേശം ഒരു ദശാബ്ദത്തേക്ക് ആഗോള ഉല്‍പ്പാദനത്തെ നശിപ്പിക്കും എന്നും അവര്‍ പറയുന്നു.

Tags:    

Similar News