മൊറോക്കയില്‍ മരിച്ച ബ്രിട്ടീഷുകാരന്‍ ഇസ്ലാമിലേക്ക് മതം മാറിയിരുന്നെന്ന് പിതാവ് അറിയുന്നത് ഇപ്പോള്‍; മുഴുവന്‍ സ്വത്തുക്കളും ഇനി മൊറോക്കന്‍ സ്ത്രീയ്ക്ക്; മരണം പോലും ദുരൂഹമെന്ന് ആരോപിച്ച് പിതാവ് രംഗത്ത്

മരണം പോലും ദുരൂഹമെന്ന് ആരോപിച്ച് പിതാവ് രംഗത്ത്

Update: 2025-04-12 01:34 GMT

കാസബ്ലാന്‍ക: ഒഴിവുകാല യാത്രയ്ക്കിടയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ബ്രിട്ടീഷ് ബിസിനസ്സുകാരന്റെ സ്വത്തുക്കള്‍ എല്ലാം മൊറോക്കന്‍ സ്വദേശിയായ ഭാര്യ കൈക്കലാക്കിയതായി റിപ്പോര്‍ട്ട്.,രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഭാര്യ മജ്ഡ മജൗലുമൊത്ത് ഒരു ഇടവേള ചെലവഴിക്കുന്നതിനിടയിലായിരുന്നു കമ്പനി ഡയറക്ടര്‍ ആയ അലന്‍ മെക്കെന്ന എന്ന 47 കാരന്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണമടയുന്നത്. മൊറോക്കന്‍ നഗരമായ കാസബ്ലാന്‍കയിലെ ഒരു സെമിത്തേരിയില്‍ അയാളെ അടക്കം ചെയ്യുകയും ചെയ്തു.

മെക്കെന്നയേക്കാള്‍ 25 വയസ്സ് കുറവുള്ള മജൗല്‍ താനുമായി വീഡിയോ കോളില്‍ ബന്ധപ്പെട്ടു എന്നാണ് അയാളുടെ പിതാവ് അലന്‍ മൂര്‍ഹെഡ് പറയുന്നത്. ഫെബ്രുവരി 22 ന് ആയിരുന്നു അത്. അപ്പോഴാണ് താന്‍ തന്റെ മകന്റെ മൃതദേഹം കണ്ടതെന്നും അയാള്‍ പറയുന്നു. അതിനു ശേഷം മകന്റെ ഭാര്യയില്‍ നിന്നും ഒരു വിവരവും ലഭിച്ചില്ലെന്നും മകന്‍ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് യാതൊന്നും അറിയില്ലെന്നും അയാള്‍ പറയുന്നു. ഇപ്പോള്‍ ഈ മരണത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ മെയില്‍ ഓണ്‍ലൈന്‍ പുറത്തു വിട്ടിരിക്കുകയാണ്.

മെക്കെന്ന ഇസ്ലാമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നും ഒരു മോസ്‌കില്‍ വെച്ചായിരുന്നു അവരുടെ വിവാഹം നടന്നതെന്നും മെയില്‍ ഓണലൈന്‍ വെളിപ്പെടുത്തുന്നു. തന്റെ കുടുംബ വീട്ടില്‍ വെച്ച് ഹൃദയാഘാതം മൂലമാണ് മെക് കെന്ന മരിച്ചതെന്ന വിവരം താന്‍ അയാളുടെ പിതാവിനെ അറിയിച്ചു എന്നാണ് മജൗല്‍ പറയുന്നത്. അതിനു മുന്‍പ് ഏതാനും ആഴ്ചകള്‍ അയാള്‍ക്ക് സുഖമില്ലായിരുന്നത്രെ. എന്നാല്‍ മെക്കനെയുടെ പിതാവ് പറയുന്നത് മകന്റെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മജൗല്‍ വിസമ്മതിച്ചെന്നും എവിടെയാണ് തന്റെ മകനെ അടക്കം ചെയ്തതെന്ന് പറയുവാന്‍ കൂട്ടാക്കിയില്ലെന്നുമാണ്.

എന്നാല്‍, മരണം ഒരു വ്യക്തിഗത വിഷയമാണെന്നും മെക്കെനയുടെ പിതാവ് തന്നെ ഉപദ്രവിക്കുകയാണെന്നുമാണ് മജൗല്‍ മെയില്‍ ഓണ്‍ലൈനിനോട് പറഞ്ഞത്. എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമങ്ങള്‍ക്ക് അറിയില്ലെന്നും, മെക്കെനയുടെ പിതാവിന് കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ അഭിഭാഷകരുടെ സഹായം തേടാമെന്നുമാണ് അവര്‍ പറയുന്നത്. മെക്കന മരിച്ചയുടന്‍ തന്നെ താന്‍ കാസബാലന്‍കയിലെ അധികൃതരെ വിവരമറിയിച്ചെന്നും ബ്രിട്ടീഷ് കോണ്‍സുലേറ്റിലും വിവരമറിയിച്ചെന്നും മജൗല പറയുന്നു.

അയാളുടെ അച്ഛനെ വിവരമറിയിക്കുക മാത്രമല്ല, മൊറോക്കോയിലേക്ക് വരുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നുവത്രെ. അതിനു പുറമെ ലണ്ടനിലെ ഫോറിന്‍ ഓഫീസിനെയും വിവരമറിയിച്ചതായി മജൗല്‍ പറയുന്നു. തങ്ങള്‍ ഒരുമിച്ച് കഴിഞ്ഞ ഏഴു വര്‍ഷവും ഏറെ സന്തോഷപ്രദമായിരുന്നു എന്നും അല്ലെന് സുഖമില്ലാതെ വന്നപ്പോള്‍ താനാണ് അയാളെ ശുശ്രൂഷിച്ചിരുന്നതെന്നും മജൗല്‍ പറഞ്ഞു. എന്നാല്‍, മെക്കെനയുടെ വില്‍പ്പത്രത്തില്‍ മജൗലിനെയാണ് തന്റെ സ്വത്തുക്കളുടെ അനന്തരാവകാശിയായി പറഞ്ഞിരിക്കുന്നതെന്നും അതാകാം അയാളുടെ പിതാവിന് മജൗലിനോട് ശത്രുതയുണ്ടാകാന്‍ കാരണമെന്നും മജൗലിന്റെ സുഹൃത്തുക്കള്‍ പറയുന്നു.

മെക്കെനയുടെ പിതാവിന് മകന്റെ പുതിയ ബന്ധം ഇഷ്ടമായിരുന്നില്ല. അതിനാല്‍ തന്നെ ഇരുവരും പിതാവില്‍ നിന്നും അകലം പാലിച്ചിരുന്നു. തന്റെ ആദ്യ ഭാര്യയില്‍ നിന്നും വേര്‍പിരിഞ്ഞ് അധികം വൈകുന്നതിനു മുന്‍പായാണ് ബ്രൂവിംഗ് സ്ഥാപനവും സെക്യൂരിറ്റി കമ്പനിയും നടത്തുന്ന മെക്കന മജൗലുമായി പരിചയപ്പെടുന്നത്. അയാള്‍ ഇസ്ലാമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും റീജെന്റ്‌സ് പാര്‍ക്ക് മോസ്‌ക്കില്‍ വെച്ച് വിവാഹിതരാവുകയും ചെയ്തു.

Tags:    

Similar News