ഇറാനില്‍ 'റോറിംഗ് ലയണ്‍'; ഖമനേയി ഭരണകൂടത്തിന്റെ അന്ത്യം കുറിച്ച് ജനതയ്ക്ക് മോചനം നല്‍കുമെന്ന് നെതന്യാഹു; ആകാശവും കടലും വിറപ്പിച്ച് ഇസ്രായേല്‍-അമേരിക്കന്‍ മിസൈല്‍ മഴ; വന്‍ പ്രത്യാക്രമണത്തിന് ഇറാന്‍ തുനിഞ്ഞതോടെ ഇസ്രായേലില്‍ അടിയന്തരാവസ്ഥ; ഖമനേയി ഒളിസങ്കേതത്തില്‍!
ഖമനേയി ഒളിസങ്കേതത്തില്‍!
ടെഹ്‌റാന്‍: ഇറാനില്‍ ഇസ്രായേല്‍-അമേരിക്കന്‍ സംയുക്ത ആക്രമണത്തെ തുടര്‍ന്ന് ഇറാനിയന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയെ 'സുരക്ഷിത സ്ഥാനത്തേക്ക്' മാറ്റി. ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് ഇക്കാര്യം സ്ഥിരീകരിച്ചു.
ശനിയാഴ്ച രാവിലെയാണ് ഇസ്രായേലും അമേരിക്കയും ഇറാനുനേരെ ആക്രമണങ്ങള്‍ ആരംഭിച്ചത്. ടെഹ്റാനില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതോടെ ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഐഡിഎഫിന്റെ (IDF) അപ്രതീക്ഷിത ആക്രമണ സമയത്ത്, സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാന്‍ ഇസ്രായേല്‍ പൗരന്മാര്‍ക്ക് സൈന്യം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 'ഇസ്രായേല്‍ ലക്ഷ്യമാക്കി മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പൊതുജനങ്ങളെ സജ്ജരാക്കുന്നതിനുള്ള മുന്‍കരുതല്‍ മുന്നറിയിപ്പാണിത്,' ഐഡിഎഫ് വ്യക്തമാക്കി.
ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (IRGC) ഇന്റലിജന്‍സ് ആസ്ഥാനവും മധ്യ ടെഹ്റാനിലെ ചില കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന് ഇറാന്‍ തങ്ങളുടെ വ്യോമപാത അടച്ചു. മാസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഈ നീക്കമെന്ന് ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
'ഷീല്‍ഡ് ഓഫ് യൂദാ' (Shield of Judah) ഓപ്പറേഷന്‍
ഇസ്രായേലിലെ ജനവാസ മേഖലകള്‍ നേരിടുന്ന ഭീഷണി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഷീല്‍ഡ് ഓഫ് യൂദാ' എന്ന് പേരിട്ടിരിക്കുന്ന ഈ ആക്രമണം നടക്കുന്നത്. ഇറാനിലെ മിസൈല്‍ ലോഞ്ചറുകളും ഡ്രോണ്‍ (UAV) താവളങ്ങളും നശിപ്പിക്കാനാണ് സൈന്യം പ്രധാനമായും ലക്ഷ്യമിടുന്നത്. അമേരിക്കന്‍ സൈന്യവും ഈ ആക്രമണത്തില്‍ നേരിട്ട് പങ്കുചേരുന്നുണ്ടെന്ന് സുരക്ഷാ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ആകാശത്തുനിന്നും കടലില്‍ നിന്നും ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ പുരോഗമിക്കുകയാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭരണമാറ്റം ലക്ഷ്യം വെച്ച് നെതന്യാഹു
ഇറാനിലെ അയത്തുള്ള ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് ഈ ഓപ്പറേഷന്റെ ലക്ഷ്യമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. 'ധീരരായ ഇറാനിയന്‍ ജനതയ്ക്ക് അവരുടെ ഭാവി സ്വന്തം കൈകളിലെടുക്കാനുള്ള സാഹചര്യം ഈ നീക്കം സൃഷ്ടിക്കും. ഇറാനിലെ എല്ലാ വിഭാഗം ജനങ്ങളും ഈ സ്വേച്ഛാധിപത്യത്തില്‍ നിന്ന് മുക്തരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,' അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ട്രംപിന്റെ സൗഹൃദത്തിന് നന്ദി പറഞ്ഞ നെതന്യാഹു, ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
'റോറിംഗ് ലയണ്‍' (Roaring Lion) - ഐഡിഎഫ് നിലപാട്
ഐഡിഎഫ് ഈ സൈനിക നീക്കത്തിന് 'റോറിംഗ് ലയണ്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ഇറാനിയന്‍ ഭീകര ഭരണകൂടത്തെ തകര്‍ക്കാനും ഇസ്രായേലിന് നേരെയുള്ള ഭീഷണികള്‍ എന്നെന്നേക്കുമായി ഇല്ലാതാക്കാനുമാണ് ഇതെന്നും സൈന്യം അറിയിച്ചു. മാസങ്ങളായി ഇസ്രായേലും അമേരിക്കയും സംയുക്തമായാണ് ഈ ആക്രമണത്തിന് തയ്യാറെടുപ്പുകള്‍ നടത്തിയത്.
പ്രത്യാക്രമണവുമായി ഇറാന്‍; ഗള്‍ഫ് മേഖലയില്‍ ആശങ്ക
തിരിച്ചടി അതിശക്തമായിരിക്കുമെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെ വടക്കന്‍ ഇസ്രായേലിലും ജറുസലേം, തെല്‍ അവീവ് ഉള്‍പ്പെടെയുള്ള മധ്യ ഇസ്രായേലിലും അപായ സൈറണുകള്‍ മുഴങ്ങി. ഇറാനില്‍ നിന്നുള്ള മിസൈല്‍ വിക്ഷേപണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. ഗള്‍ഫ് മേഖലയിലെ മറ്റ് രാജ്യങ്ങളിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ദൃശ്യമായിട്ടുണ്ട്:
