സ്വത്തിന് വേണ്ടി സിവില്‍ കേസ്; ബലം നല്‍കാന്‍ 2014ല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയില്‍ പീഡനവും ഉപദ്രവും എല്ലാം ക്രിമിനല്‍ കേസാക്കി; രണ്ടു കേസിലും വിധി അനുകൂലമായത് ബിജെപി നേതാവിന്; പാലക്കാട്ടെ കൃഷ്ണകുമാറിനെതിരായ പീഡന പരാതി വെറും ഓലപ്പടക്കം! ആദ്യ ബോംബ് പൊട്ടിയില്ലെന്ന് ബിജെപിയും സിപിഎമ്മും; പത്രക്കാര്‍ക്ക് മുമ്പില്‍ വാദിച്ച് ജയിച്ച് കൃഷ്ണകുമാര്‍; കോര്‍ കമ്മറ്റി അംഗത്തിന് ഒരു ചുക്കും സംഭവിക്കില്ല
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരേ പാലക്കാട് സ്വദേശിനിയുടെ പീഡന ആരോപണം 'ബോംബ്' പാളിയോ? ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് കാണിച്ച് യുവതി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരാതി നല്‍കിയിരുന്നു. ആര്‍എസ്എസ്-ബിജെപി നേതാക്കളെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിട്ടും ഫലമുണ്ടായില്ലെന്നും യുവതി പറയുന്നു. അതേസമയം സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായുള്ള പരാതിയാണ് ഇതെന്നാണ് സി. കൃഷ്ണകുമാറിന്റെ പ്രതികരണം. കൃത്യമായി തന്നെ കാര്യങ്ങള്‍ വിശദീകരിച്ച് കൃഷ്ണകുമാര്‍ രംഗത്തു വന്നു. പരാതിക്കാരിയുമായി കേസുണ്ടായിരുന്നുവെന്നും കോടതി തന്നെ വെറുതെ വിട്ടുവെന്നുമാണ് കൃഷ്ണകുമാര്‍ പറയുന്നു. തെളിവില്ലെന്ന് പറഞ്ഞ് കോടതി തള്ളിയതാണ് ഇത്. ആദ്യത്തേത് സ്വത്ത് കേസും പിന്നീട് പീഡനം അടക്കമുള്ള പരാതികളിലും കോടതി അനുകൂല വിധി തന്നുവെന്ന് കൃഷ്ണകുമാര്‍ പറയുന്നു. കോടതി വിധികള്‍ അടക്കം കാട്ടിയാണ് കൃഷ്ണകുമാര്‍ പത്രസമ്മേളനം നടത്തിയത്. എല്ലാ ആരോപണവും കൃഷ്ണകുമാര്‍ തള്ളികയാണ്. ഇതോടെ ബിജെപിക്കെതിരെ വന്ന ആദ്യ ബോംബ് പൊളിയുകയാണ് എന്നാണ് വിലയിരുത്തല്‍. ആ ആരോപണം മുമ്പ് മറുനാടന്‍ പോലും നല്‍കിയിട്ടുള്ളതാണ്.
സ്വത്തിന് വേണ്ടി സിവില്‍ കേസ് കൃഷ്ണകുമാറിനെതിരെ മുമ്പ് നല്‍കിയിരുന്നു. ഇതിന് ബലം നല്‍കാന്‍ 2014ല്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പീഡനവും ഉപദ്രവും എല്ലാം ആരോപിച്ചിരുന്നു. ഇത് ക്രിമിനല്‍ കേസാവുകയും ചെയ്തു. ഈ രണ്ടു കേസിലും വിധി അനുകൂലമായത് ബിജെപി നേതാവിനായിരുന്നു. പാലക്കാട്ടെ കൃഷ്ണകുമാറിനെതിരായ പീഡന പരാതി വെറും ഓലപ്പടക്കമായി മാറുകയാണ്. ആദ്യ ബോംബ് പൊട്ടിയില്ലെന്ന് ബിജെപിയും സിപിഎമ്മും പറയുന്നുണ്ട്. ഈ ആരോപണം വന്നതിന് പിന്നാലെ പത്രക്കാര്‍ക്ക് മുമ്പില്‍ വാദിച്ച് ജയിക്കുന്ന കൃഷ്ണകുമാറിനെയാണ് കണ്ടത്. ബിജെപിയുടെ കോര്‍ കമ്മറ്റി അംഗത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്നും ഇതോടെ ഉറപ്പായി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉടന്‍ ചില ബോംബുകള്‍ പൊട്ടുമെന്ന് പറഞ്ഞിരുന്നു. ഇതാണ് കൃഷ്ണകുമാറിനെതിരെ പുറത്തു വന്ന വിവാദം എന്ന സൂചനകളുണ്ടായിരുന്നു. ഇതാണ് കൃഷ്ണകുമാര്‍ നേരിട്ടെത്തി അതിവേഗം പൊളിച്ചടുക്കിയത്. ഇതോടെ ബിജെപി നേതൃത്വത്തിനും തലവേദന അകന്നു.
കുറച്ചു വര്‍ഷം മുന്‍പ് കൃഷ്ണകുമാറില്‍നിന്ന് ലൈംഗിക അതിക്രമം നേരിട്ടുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന ഓഫീസിലെത്തി ഗോപാലന്‍കുട്ടി മാസ്റ്ററോടും പിന്നീട് ബിജെപി നേതാക്കളായ വി. മുരളീധരനോടും എം.ടി. രമേശിനോടും പരാതി ഉന്നയിച്ചു. നീതി ലഭ്യമാക്കാമെന്നും കൃഷ്ണകുമാറിനെതിരേ നടപടി കൈക്കൊള്ളാമെന്നും എല്ലാവരും ഉറപ്പുനല്‍കി. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല, യുവതി പരാതിയില്‍ ആരോപിക്കുന്നു. സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായത് ഉള്‍പ്പെടെയുള്ള ബിജെപി പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ കൃഷ്ണകുമാറുണ്ട്. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുള്ള ധാര്‍മികമായ യോഗ്യത അദ്ദേഹത്തിനില്ലെന്നും പരാതിക്കാരി പറയുന്നു. ഇതിന് മറുപടിയായാണ് കൃഷ്ണകുമാര്‍ രംഗത്ത് വന്നത്. കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് യുവതി പരാതി ഇ മെയിലായി അയക്കുന്നത്. നിലവില്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഓഫീസ് യുവതിക്ക് മറുപടിയും അയച്ചിട്ടുണ്ട്. ഇതിന് ഇതാണ് പ്രതിപക്ഷ നേതാവിന്റെ ബോംബ് എങ്കില്‍ അത് ഓലപ്പടക്കമായി എന്നാണ് കൃഷ്ണകുമാര്‍ പ്രതികരിച്ചത്.
അതേസമയം ഇത് തനിക്കെതിരേ കുറച്ചുനാള്‍ മുന്‍പ് വന്ന പരാതിയാണിതെന്നും അത് സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായി വന്നതാണെന്നും സി. കൃഷ്ണകുമാര്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് കാണിച്ച് 2023-ല്‍ കോടതി തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. സി.കൃഷ്ണകുമാറിന്റെ അടുത്ത ബന്ധു കൂടിയായ യുവതിയാണ് പരാതിക്കാരി. 'കുറച്ചു നാളുകള്‍ക്കു മുന്‍പ് കൃഷ്ണകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം വല്ലാത്ത ഞെട്ടലാണുണ്ടാക്കിയത്. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളോടു പരാതിപ്പെട്ടു. എളമക്കരയില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോയി ഗോപാലന്‍കുട്ടി മാസ്റ്ററെ നേരിട്ടു കണ്ടു പരാതി അറിയിച്ചു. വി.മുരളീധരന്‍, എം.ടി.രമേശ്, അന്നത്തെ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി സുഭാഷ് എന്നിവരെയും കണ്ടിരുന്നു. കൃഷ്ണകുമാറിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും നീതി ലഭിക്കുമെന്നും അവര്‍ ഉറപ്പു നല്‍കി. എന്നാല്‍ എന്റെ പരാതി അവഗണിച്ച് ഒറ്റപ്പെടുത്തുന്ന ദൗര്‍ഭാഗ്യകരമായ നടപടിയാണ് ഉണ്ടായത്.
ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ക്ക് പരാതിയെക്കുറിച്ച് എല്ലാം അറിയാമെന്നും അദ്ദേഹത്തിന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞാണ് യുവതി എല്ലാം പറഞ്ഞതെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. 'നടപടി എടുക്കുമെന്ന് യുവതിയോടു വാക്കു പറഞ്ഞതാണ്. എന്നാല്‍ അതു പാലിച്ചില്ല. എളമക്കരയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിയാണ് യുവതി പരാതി അറിയിച്ചത്. സ്ത്രീകളുടെ അവകാശത്തിനായി പൊരുതുന്ന ശോഭാ സുരേന്ദ്രനുമായും യുവതി ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നു. കൃഷ്ണകുമാറിനെ സംരക്ഷിക്കാന്‍ വേണ്ടി അവര്‍ നുണ പറയുമോ എന്ന് എനിക്കറിയില്ല. സുരേഷ് ഗോപിക്കും ഇക്കാര്യങ്ങള്‍ എല്ലാം അറിയാം. അവര്‍ മൂന്നു പേരും പ്രതികരിക്കട്ടെ. ഇക്കാര്യങ്ങള്‍ ഇനി മറച്ചുവയ്ക്കാന്‍ കഴിയില്ല. കുടുംബത്തിന് അകത്തുണ്ടായ പീഡനമാണെങ്കില്‍ അതിന് ഗൗരവമില്ലെന്നാണോ പറയുന്നത്? ലൈംഗികപീഡന പരാതി കോടതിയുടെ മുന്നില്‍ വന്നിട്ടില്ല. ബിജെപിയില്‍ ഉണ്ടായിരുന്ന സമയത്ത് എനിക്കും സംസ്ഥാന നേതൃത്വത്തിനും ആര്‍എസ്എസ് നേതൃത്വത്തിനും കൃത്യമായ ബോധ്യമുള്ള കാര്യമാണിത്.' - സന്ദീപ് പറഞ്ഞത് ഇങ്ങനെയാണ്.