നിയുക്ത ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്ക് അഭിനന്ദനങ്ങള്‍..! ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രിന് കൂറ്റന്‍ വിജയം പ്രവചിച്ചു സി പി റാഷിദ്; 71 സീറ്റുകള്‍ വരെ നേടാം; ബിജെപി 16ല്‍ ഒതുങ്ങുമെന്നും പ്രവചനം
നിയുക്ത ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്ക് അഭിനന്ദനങ്ങള്‍..!
തിരുവനന്തപുരം: ജമ്മു കശ്മീര്‍, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തായായി. വോട്ടെണ്ണല്‍ ഈമാസം എട്ടാം തീയ്യതിയാണ് നടക്കുക. ദേശീയ സാഹചര്യത്തിലെ മാറിയ ചിത്രമാകും ഈ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുകയെന്ന വിലയിരുത്തലുകള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ഇതിനിടെ ഹരിയാനയിലെ തെരഞ്ഞെടുപ്പു ഫലം എന്താകുമെന്ന് പ്രവചിച്ചിരിക്കയാണ് സി പി റാഷിദ്. മൂന്‍കാലങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു ഫലവും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവും കൃത്യമായി പ്രവചിച്ചു ശ്രദ്ധ നേടിയ വടകര സ്വദേശിയാണ് റാഷിദ്.
റാഷിദിന്റെ പ്രവചനം അനുസരിച്ച് ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നാണ് സൂചന. വന്‍ ഭൂരിപക്ഷത്തില്‍ തന്നെ കോണ്‍ഗ്രസ് ഇവിടെ വിജയിക്കുെന്ന് റാഷിദ് പ്രവചിക്കുന്നു. റാഷിദിന്റെ പ്രവചനം അനുസരിച്ചത് കോണ്‍ഗ്രസ് പരമാവധി 71 സീറ്റുകള്‍ വരെ വിജയിക്കാം. അതേസമയം ബിജെപി ആകട്ടെ പരമാവദി 16 സീറ്റുകളില്‍ വരെയാണ് വിജയസാധ്യത. മറ്റു കക്ഷികള്‍ 11 സീറ്റുകളില്‍ വരെ വിജയിക്കാമെന്നുമാണ ്‌റാഷിദിന്റെ പ്രവചയനം. ഒരു പതിറ്റാണ്ടിനിടയില്‍ ബി ജെ പി സമസ്ത മേഖലയിലും പ്രതികൂല സാഹചര്യം നേരിട്ട ഒരു തിരഞ്ഞെടുപ്പാണെന്നും റാഷിദ് വിലയിരുത്തുന്നു.
ഫേസ്ബുക്കിലൂടെയുള്ള റാഷിദിന്റെ പ്രവചനം ഇങ്ങനെയാണ്:
കോണ്‍ഗ്രസ് 64 - 71 ( 42.5 - 46 %)
ബി ജെ പി 11 - 16 ( 31.5 - 35 %)
മറ്റുള്ളവര്‍ 7 - 11 ( 16 - 19.5% )
ഒരു പതിറ്റാണ്ടിനിടയില്‍ ബി ജെ പി സമസ്ത മേഖലയിലും പ്രതികൂല സാഹചര്യം നേരിട്ട ഒരു തിരഞ്ഞെടുപ്പ്. നിയുക്ത ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്ക് അഭിനന്ദനങ്ങള്‍.
നേരത്തെ മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് കയ്യടി നേടിയ ആളാണ് റാഷിദ്. അതേസമയം ദേശീയ തലത്തില്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ഉടന്‍ പുറത്തുവരും. ഹരിയാനയില്‍ ഭരണം നിലനിര്‍ത്താനായി ബിജെപി പോരാടുമ്പോള്‍ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. യുവജന പ്രതിഷേധവും കര്‍ഷകരോഷവുമാണ് ബിജെപിയ്ക്ക് വെല്ലുവിളിയാകുന്നത്. ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ശക്തമായ പ്രചാരണം നടത്തിയത് വോട്ടെടുപ്പിനെ സ്വാധീനിച്ചോയെന്ന് എക്‌സിറ്റ് പോളില്‍ സൂചന ലഭിക്കും.
അഗ്‌നിപഥിനെതിരായ രോഷം, ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാംപിന്റെ പ്രതീക്ഷ. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടിയും കഴിഞ്ഞതവണ 10 സീറ്റുകള്‍ നേടിയ ജെജെപിയും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.
കനത്ത സുരക്ഷയില്‍ മൂന്നു ഘട്ടമായാണ് ജമ്മു കശ്മീരില്‍ വോട്ടെടുപ്പ് നടന്നത്. പത്തു വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു കശ്മീരിലെ തിരഞ്ഞെടുപ്പ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടി ആയിരുന്നിത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി പ്രമുഖ നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലും സജീവമായിരുന്നു.