ചാര്‍ളി കിര്‍ക്ക് കൊലപാതകത്തിന് പിന്നിലെ ദുരൂഹതാ തിയറികള്‍ അവസാനിക്കുന്നില്ല; ചാര്‍ളി കിര്‍ക്ക് ഷോയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറെ സംശയത്തിലാക്കി മാധ്യമ റിപ്പോര്‍ട്ടുകള്‍; വെടിവയ്പ്പിന് തൊട്ടുപിന്നാലെ മക്കോയിയുടെ പെരുമാറ്റം സംശയാസ്പദമെന്ന് അനുയായി
ചാര്‍ളി കിര്‍ക്ക് കൊലപാതകത്തിന് പിന്നിലെ ദുരൂഹതാ തിയറികള്‍ അവസാനിക്കുന്നില്ല
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന ചാര്‍ളി കിര്‍ക്കിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങള്‍ ഉയരുന്നു. ചാര്‍ളി കിര്‍ക്ക് ഷോയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ആന്‍ഡ്രൂ കോള്‍വെറ്റ്, കിര്‍ക്കിന്റെ വലംകൈയായ മൈക്കി മക്കോയിയെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചാണ് ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
വെടിവയ്പ്പിന് തൊട്ടുപിന്നാലെ മക്കോയിയുടെ പെരുമാറ്റം സംശയാസ്പദമായിരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. മക്കോയി സംഭവ സ്ഥലത്ത് നിന്ന് പെട്ടെന്ന് പിന്‍വാങ്ങി എന്നും ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കിര്‍ക്കിന്റെ ഏറ്റവും അടുത്ത സുഹൃത്തിനെതിരായ ആരോപണങ്ങളെ അങ്ങേയറ്റം വെറുപ്പുളവാക്കുന്ന ആക്രമണം എന്നാണ് കോള്‍വൈറ്റ് വിശേഷിപ്പിച്ചത്. കിര്‍ക്കിന്റെ സുഹൃത്തായ കാന്‍ഡേസ് ഓവന്‍സ് അദ്ദേഹത്തിന്റെ കൊലപാതകത്തെ ഇസ്രായേലുമായി ബന്ധിപ്പിക്കുന്ന ചില കാര്യങ്ങളുമായി കൂട്ടിച്ചേര്‍ത്തിരുന്നു.
ഇക്കാര്യങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ചാര്‍ളിയുടെ സുഹൃത്തും ചീഫ് ഓഫ് സ്റ്റാഫുമായ മക്കോയിയെ കുറ്റപ്പെടുത്തുന്ന ഒരു വീഡിയോ നമുക്കെല്ലാവര്‍ക്കും പരിചിതനായ ഒരാള്‍ നിര്‍മ്മിച്ച എന്നാണ് കോള്‍വെറ്റ് വിശദമാക്കിയത്. ചാര്‍ളിയുടെ കൊലപാതകത്തോട് അദ്ദേഹം നിസ്സംഗതയോ ശാന്തമോ ആയ പ്രതികരണമാണ് നടത്തിയത് എന്നാരോപിക്കപ്പെടുന്ന ഏതാനും സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോ ക്ലിപ്പുകള്‍ അടിസ്ഥാനമാക്കിയാണ് അവര്‍ അദ്ദേഹത്തെ ആക്രമിക്കുന്നതെന്നും കോള്‍വെറ്റ് തുടര്‍ന്നു.
താന്‍ ഇതിനെക്കുറിച്ച് തുറന്നുപറയാന്‍ പോകുന്നു എന്നും ഇത് അങ്ങേയറ്റം വെറുപ്പുളവാക്കുന്ന ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിര്‍ക്കിനെ വധിച്ചതിന് പിന്നിലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളെ കുറിച്ച് വ്യക്തമാക്കുന്നതില്‍ നിന്ന് ടേണിംഗ് പോയിന്റ് യുഎസ്എയിലെ ഉന്നതര്‍ ഒഴിഞ്ഞുമാറിയിട്ടില്ല. വെള്ളിയാഴ്ച പുറത്തിറങ്ങിയ ഇയാന്‍ കരോള്‍, ജെയിംസ് ലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഒരു വീഡിയോയിലാണ്
മക്കോയ്‌ക്കെതിരായ വിമര്‍ശനം ഉണ്ടായത്.
ഓവന്‍സ് പറയുന്നത് 'ചാര്‍ളിക്ക് വെടിയേറ്റപ്പോള്‍ മൈക്കി ടെന്റിന് പിന്നിലായിരുന്നു എന്നാണ്. കിര്‍ക്കിന് വെടിയേറ്റതിന് തൊട്ടു പിന്നാലെ അദ്ദേഹം ആരുമായോ ഫോണില്‍ സംസാരിക്കുന്നതാണ് താന്‍ കണ്ടതെന്നാണ്. മൈക്കിക്ക് ഡയല്‍ ചെയ്യാന്‍ സമയമില്ലായിരുന്നു' എന്ന് ഓവന്‍സ് അവകാശപ്പെടുന്നു. മക്കോയിയോട് ആരോടാണ് ഫോണില്‍ സംസാരിച്ചതെന്ന് താന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചില്ല എന്നും ഓവന്‍സ് കുറ്റപ്പെടുത്തുന്നു.
ചാര്‍ലിയുടെ ഭാര്യ എറിക്ക കിര്‍ക്കിനെയും പിന്നീട് അദ്ദേഹത്തിന്റെ പിതാവിനേയും വിളിച്ചതായി മക്കോയ് ഓര്‍ക്കുന്നു. സെപ്റ്റംബര്‍ 10 ന് യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയിലെ ടേണിംഗ് പോയിന്റ് യുഎസ്എ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് കിര്‍ക്ക് വെടിയേറ്റ് മരിച്ചത്. 22 കാരനായ ടൈലര്‍ റോബിന്‍സണിനെതിരെ കൊലപാതകക്കുറ്റവും ചുമത്തിയിട്ടുണ്ട്.
