കുഞ്ഞിന്റെ മരണത്തില്‍ ഗുരുതര വീഴ്ച്ച; മരണകാരണം ചികിത്സാ പിഴവ്; ഡോക്ടര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു; കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍

കുഞ്ഞിന്റെ മരണത്തില്‍ ഗുരുതര വീഴ്ച്ച; മരണകാരണം ചികിത്സാ പിഴവ്

Update: 2025-08-12 09:10 GMT

പത്തനംതിട്ട: ചികിത്സാപിഴവു മൂലം മരിച്ച ഗവ. എം.ടി.എല്‍.പി സ്‌കൂളിലെ ആരോണ്‍ വി വര്‍ഗീസിന്‍െ്റ മാതാപിതാക്കള്‍ക്ക് പത്തുലക്ഷംരൂപ ധനസഹായം നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. റാന്നി മാര്‍ത്തോമ്മാ ആശുപത്രി അധികൃതര്‍ക്കെതിരെയും ചികിത്സിച്ച ഡോക്ടര്‍ക്കെതിരെയും മന:പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

2024 ഫെബ്രുവരിയില്‍ കൈയൊടിഞ്ഞതിനെത്തുടര്‍ന്നാണ് ആരോണിനെ റാന്നി മാര്‍ത്തോമ്മാ ആശുപത്രിയില്‍ കൊണ്ടുവന്നത്. കൃത്യമായ ചികിത്സ നല്‍കാതെ അനസ്തീഷ്യ നല്‍കി കുട്ടിയെ മരണത്തിലേക്ക്് തള്ളിവിടുകയായിരുന്നെന്നാണ് കമ്മീഷന്‍െ്റ വിലയിരുത്തല്‍. മരണത്തിനുശേഷം ആശുപത്രി അധികൃതരെ സഹായിക്കാന്‍ പോസ്റ്റ്മോര്‍ട്ടം കണ്ടെത്തല്‍ രേഖകള്‍ തെറ്റായി തയ്യാറാക്കിയതായും കമ്മീഷന്‍ വിലയിരുത്തി. മൂത്രനാളിയിലെ അണുബാധ കൊണ്ട് കുട്ടി മരിക്കില്ല.

കുട്ടിയെ ചികിത്സിച്ച ഓര്‍ത്തോപീഡിക് ഡോക്ടറും അനസ്തീഷ്യ ഡോക്ടറും മറ്റു സംസ്ഥാനത്തു നിന്നുള്ളവരാണെന്നും ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതില്‍ ഓര്‍ത്തോപീഡിക് ഡോക്ടര്‍ക്ക് ട്രാവന്‍കൂര്‍- കൊച്ചിന്‍ രജിസ്ട്രേഷന്‍ ഇല്ലെന്നു കണ്ടെത്തിയതായും ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സ്വകാര്യ ആശുപത്രിക്ക് സഹായമേകാന്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ അട്ടിമറി നടത്തിയെന്നും കമ്മീഷന്‍ കണ്ടെത്തി. വലതുകൈക്ക് ഒടിവുമായി എത്തിയ വിദ്യാര്‍ത്ഥിക്ക് ശരിയായി പരിശോധിക്കാതെ അനസ്തേഷ്യ നല്‍കിയതാണ് മരണകാരണം. മകന്റെ മരണത്തില്‍ നീതി ലഭിക്കാനായി നിയമപോരാട്ടം തുടരുമെന്ന് ആരോണിന്‍െ്റ കുടുംബം വ്യക്തമാക്കി.

ആശുപത്രിയുടെ ചികിത്സ പിഴവ് മറച്ചു വെയ്ക്കാന്‍ വലിയ അട്ടിമറി നടന്നു. ഒരു കുഴപ്പവും ഇല്ലാതിരുന്ന കുഞ്ഞിനെയാണ് നഷ്ടപ്പെട്ടത്. നീതി കിട്ടും വരെ പോരാട്ടം തുടരുമെന്ന് ആരോണിന്റെ കുടുംബം അറിയിച്ചു. കഴിഞ്ഞമാസം കോഴിക്കോട് കാക്കൂരില്‍ ചേലാകര്‍മ്മത്തിന് എത്തിച്ച കുഞ്ഞ് മരിച്ചിരുന്നു. അനസ്തീഷ്യ സംബന്ധിച്ച ചികിത്സാ പിഴവാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.

Tags:    

Similar News