'അല്‍-ഫലാഹി'ന് കീഴിൽ പ്രവർത്തിച്ചിരുന്നത് 9 കമ്പനികൾ; ഭീകരർക്ക് കേന്ദ്രമായി പ്രവർത്തിച്ചെന്ന് സംശയിക്കുന്ന സർവകലാശാലയുടെ എല്ലാമായിരുന്നതും ഒരധ്യാപകൻ; ജാവേദ് അഹമ്മദ് സിദ്ദിഖി 7.5 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിലും പ്രതി; അന്വേഷണം പുതിയ തലത്തിലേക്ക്
ഫരീദാബാദ്: ചെങ്കോട്ടയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കിടെയാണ് അല്‍-ഫലാഹ് സര്‍വകലാശാലയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്തകൾ പുറത്ത് വന്നത്. ഭീകരർക്ക് കേന്ദ്രമായി പ്രവർത്തിച്ചെന്ന് സംശയിക്കുന്ന ഹരിയാനയിലെ ഈ സർവകലാശാലയുടെ സാമ്പത്തിക സ്രോതസ്സുകൾ അടക്കം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കുന്നുണ്ട്. 2019ലാണ് അല്‍-ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിതമായത്. വിജയം, സമൃദ്ധി, ക്ഷേമം എന്ന് അർത്ഥം വരുന്ന അറബി വാക്കാണ് സർവകലാശാലക്ക് നൽകിയിരിക്കുന്നത്.
അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയുടെയും അതിന്റെ മെഡിക്കല്‍ കോളേജിന്റെയും പിന്നിലെ ശില്‍പ്പി അധ്യാപകനായിരുന്ന ജാവേദ് അഹമ്മദ് സിദ്ദിഖിയാണ്. അല്‍-ഫലാഹ് ഗ്രൂപ്പ് ഓഫ് കമ്പനീസിന് കീഴിലുള്ള ഒരു ഡസനോളം സംരംഭങ്ങളുടെ ഡയറക്ടറും സ്ഥാപകനുമായി അദ്ദേഹം മാറി. അല്‍- ഫലാഹിന്റെ വിജയത്തില്‍ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ വിജയം നിഷേധിക്കാനാകത്തതാണ്. ഡൽഹി സ്ഫോടനം അൽ ഫലാഹ് സർവ്വകലാശാലയെ വാർത്തകളിലെത്തിച്ചു.
മാത്രമല്ല, സർവകലാശാലയുടെ പേരിനെ അത് കളങ്കപ്പെടുത്തുകയും ചെയ്തു. സിദ്ദിഖിയുടെ 'വലിയ കോര്‍പ്പറേറ്റ് ശൃംഖല'യ്‌ക്കെതിരെയും അദ്ദേഹത്തിനെതിരെയും കൂട്ടാളികളുടെയും പേരില്‍ മുന്‍പ് ചില കേസുകളുണ്ടായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വഞ്ചന, ക്രിമിനല്‍ വിശ്വാസ വഞ്ചന, വ്യാജ രേഖകള്‍ ഉപയോഗിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയ ഒരു പഴയ ക്രിമിനല്‍ കേസാണ് ഇപ്പോള്‍ ഈ പശ്ചാത്തലത്തില്‍ അന്വേണ പരിധിയലേക്ക് വരുന്നത്.
ഇപ്പോൾ വീണ്ടും ഉയർന്നുവന്നിരിക്കുന്ന പഴയ ക്രിമിനൽ കേസ് ഡൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനി പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അൽ-ഫലാഹ് ഗ്രൂപ്പ് കമ്പനികളിൽ പണം നിക്ഷേപിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന വ്യാജ നിക്ഷേപ പദ്ധതികൾ സിദ്ദിഖിയും മറ്റുള്ളവരും പ്രചരിപ്പിപ്പിച്ചുവെന്നാണ് പരാതി. 7.5 കോടി രൂപയുടെ വഞ്ചനയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സിദ്ദിഖിയും കൂട്ടാളികളും അൽ-ഫലാഹ് കമ്പനിയിൽ നിക്ഷേപിക്കാൻ ആളുകളെ പ്രേരിപ്പിച്ചുവെന്നും പിന്നീട് അവ ഓഹരികളിൽ നിക്ഷേപിച്ചതായി കാണിക്കാൻ വ്യാജ രേഖകൾ നിർമ്മിച്ചു
എന്നുമായിരുന്നു ആരോപണം. പിന്നീട് സമാഹരിച്ച ഫണ്ട് പ്രതിയുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് തിരിച്ചുവിട്ടുവെന്നമാണ് ആരോപണം. കേസിൽ 2001-ൽ സിദ്ദിഖി അറസ്റ്റിലായി. ഓഹരി സർട്ടിഫിക്കറ്റുകളിലെ ഒപ്പുകൾ വ്യാജമാണെന്ന് സൂചിപ്പിക്കുന്ന ഫോറൻസിക് തെളിവുകൾ ചൂണ്ടിക്കാട്ടി 2003 മാർച്ചിൽ ഡൽഹി ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. 2004 ഫെബ്രുവരിയിൽ മാത്രമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. അത് പക്ഷേ വഞ്ചിക്കപ്പെട്ട നിക്ഷേപകർക്ക് പണം തിരികെ നൽകാമെന്ന് സമ്മതിച്ചതിന് ശേഷമായിരുന്നു അത്.
മധ്യപ്രദേശിലെ മോവിൽ ജനിച്ച സിദ്ദിഖിക്ക് ഒമ്പത് കമ്പനികളുമായി ബന്ധമുണ്ട്, അവയെല്ലാം സർവകലാശാലയുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന അൽ-ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോൾ സർവകലാശാലയുടെ ഫണ്ടിംഗിനെക്കുറിച്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയർ, സാമ്പത്തിക സേവനങ്ങൾ, ഊർജ്ജ മേഖലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ഈ ഒമ്പത് സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും. അവയിൽ മിക്കതും ഒരേ വിലാസത്തിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആ വിലാസം ഡൽഹിയിലെ ജാമിയ നഗർ പരിസരത്തുള്ള അൽ-ഫലാഹ് ഹൗസ് ആണ്.
ആ ഒമ്പത് കമ്പനികൾ ഇവയാണ്:
1.അല്‍-ഫലാഹ് ഇന്‍വെസ്റ്റ്മെന്റ് (ആദ്യ കമ്പനി, 1992 ല്‍ ആരംഭിച്ചു)
2. അല്‍-ഫലാഹ് മെഡിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (സയീദ്, ഷക്കീല്‍, മറ്റ് പ്രതികള്‍ എന്നിവര്‍ 'ജോലി ചെയ്തിരുന്ന' സ്ഥലമായിരുന്നു അത്)
3. അല്‍-ഫലാഹ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്
4. അല്‍-ഫലാഹ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍
5. അല്‍-ഫലാഹ് എഡ്യൂക്കേഷന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ്
6. എംജെഎച്ച് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്
7. അല്‍-ഫലാഹ് സോഫ്റ്റ്വെയര്‍ പ്രൈവറ്റ് ലിമിറ്റഡ്
8. അല്‍-ഫലാഹ് എനര്‍ജിസ് പ്രൈവറ്റ് ലിമിറ്റഡ്
9. ടാര്‍ബിയ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍
ഈ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും 2019 വരെ സജീവമായിരുന്നു, അതിനുശേഷം അവ അടച്ചുപൂട്ടുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്തു. എന്നാൽ അൽ-ഫലാഹ് മെഡിക്കൽ റിസർച്ച് ഫൗണ്ടേഷൻ 1997 ൽ ഒരു എഞ്ചിനീയറിംഗ് കോളേജായി ആരംഭിച്ചു, ഇപ്പോൾ 78 ഏക്കർ കാമ്പസിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് ഇപ്പോൾ നാക്കിന്റെ അന്വേഷണത്തെ നേരിടുന്നു. അൽ-ഫലാഹ് ബിൽഡിംഗ് അൽ-ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് കൂടിയാണ്. അൽ-ഫലാഹ് സ്കൂൾ ഓഫ് മെഡിക്കൽ സയൻസസ് 2019 ൽ മികച്ച രീതിയിൽ ആരംഭിച്ചുവെങ്കിലും, കാലക്രമേണ, കോളേജ് കശ്മീരിൽ നിന്നുള്ള ഡോക്ടർമാരെ കൂടുതലായി നിയമിച്ചു.
താങ്ങാവുന്ന ശമ്പളമായിരുന്നു അതിന് കാരണമായി പറഞ്ഞിരുന്നതെന്നാണ് പേര് വെളിപ്പെടുത്താത്ത ചില വൃത്തങ്ങൾ വെളിപ്പെടുത്തിയത്. അറസ്റ്റിലായ ഭീകരവാദ സംഘടനയുമായി ബന്ധമുള്ള ഡോ. ഷഹീൻ സയീദ്, ഹിജാബും ബുർഖയും ധരിക്കുന്നത് ഉൾപ്പെടെയുള്ള കൂടുതൽ യാഥാസ്ഥിതിക ഇസ്ലാമിക ആചാരങ്ങൾ സ്വീകരിക്കാൻ സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും നിർബന്ധിച്ചിരുന്നത് പതിവായി കണ്ടുവെന്നും. അത്തരം പെരുമാറ്റത്തിനെതിരെ അവർക്ക് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും വിവരമുണ്ട്.
