ഫസല്‍ ഗഫൂറിനെ ഇ.ഡി. 'പൊക്കിയോ'? ഓസ്‌ട്രേലിയയ്ക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയ എം ഇ എസ് പ്രസിഡന്റിനെ കസ്റ്റഡിയില്‍ എടുത്തെന്നും അറസ്റ്റ് ചെയ്‌തെന്നും വാര്‍ത്തകള്‍; ലുക്ക്ഔട്ട് നോട്ടീസോ അറസ്റ്റ് വാറന്റോ ഇഡി പുറപ്പെടുവിച്ചോ? സത്യാവസ്ഥ എന്തെന്ന് മറുനാടനോട് പ്രതികരിച്ച് ഫസല്‍ ഗഫൂര്‍

മറുനാടനോട് പ്രതികരിച്ച് ഫസല്‍ ഗഫൂര്‍

Update: 2025-11-28 05:45 GMT

കൊച്ചി: എം.ഇ.എസ് (മുസ്ലീം എജ്യുക്കേഷണല്‍ സൊസൈറ്റി) പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയിലെടുത്തോ? ഇത്തരത്തില്‍ പ്രചരിച്ച വാര്‍ത്തയുടെ സത്യാവസ്ഥ എന്താണ്? ഇ.ഡി. പലതവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാവാതിരുന്ന ഫസല്‍ ഗഫൂറിന് എതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു എന്നും, ഓസ്‌ട്രേലിയയിലേക്ക് പോകാനായി എയര്‍പോര്‍ട്ടില്‍ എത്തിയ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു എന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍, താന്‍ കസ്റ്റഡിയില്‍ അയിരുന്നില്ലെന്നും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും ഫസല്‍ ഗഫൂര്‍ മറുനാടന്‍ മലയാളിയോട് പ്രതികരിച്ചു.


Full View

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്

ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാന്‍ ഫസല്‍ ഗഫൂര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്നതിന് തൊട്ടുമുമ്പ് ഇ.ഡി. ഒരുപക്ഷേ അറസ്റ്റ് ചെയ്‌തേക്കും എന്ന വിവരം ലഭിച്ചു. അനാവശ്യ അറസ്റ്റ് ഒഴിവാക്കാന്‍ അദ്ദേഹം യാത്ര വേണ്ടെന്ന് വെച്ച് തിരിച്ച് വീട്ടിലേക്ക് പോരുകയായിരുന്നു.

ഇ.ഡി.യുടെ നോട്ടീസ് ഫസല്‍ ഗഫൂറിന് ലഭിച്ചിരുന്നു. ഒരു വിദേശയാത്ര ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നും മറ്റൊരു സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇമെയില്‍ വഴി മറുപടി നല്‍കിയിരുന്നു. നിലവില്‍ ഫസല്‍ ഗഫൂറിന് എതിരെ ലുക്ക്ഔട്ട് നോട്ടീസോ അറസ്റ്റ് വാറന്റോ ഒന്നും നിലനില്‍ക്കുന്നില്ല. മുന്‍കൂട്ടി തീരുമാനിച്ച യാത്രയായതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പിന്നീട് അഭിഭാഷകന്‍ മുഖേന കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സാവകാശം തേടി.

കേസിന്റെ പശ്ചാത്തലം

കോട്ടയത്തെ പാമ്പാടിയിലുള്ള എം.ഇ.എസ്സിന്റെ ഒരു സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലൂടെ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നു എന്ന സംശയത്തെ തുടര്‍ന്നുള്ള പരാതികളാണ് ഇ.ഡി. അന്വേഷിക്കുന്നത്.

Tags:    

Similar News