തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'വോട്ട് മോഷണം' ആരോപിച്ചു രാഹുല്‍ ഗാന്ധി; ബിജെപിയുമായി ചേര്‍ന്ന് ഇലക്ഷന്‍ കമ്മീഷന്‍ വോട്ടു മോഷ്ടിക്കുന്നു; മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു; 5 മണി കഴിഞ്ഞപ്പോള്‍ അസാധാരണ പോളിങ് വന്നു; എല്ലാ മണ്ഡലങ്ങളിലും ഇരട്ട വോട്ടര്‍മാര്‍; വ്യാജ വിലാസത്തില്‍ വോട്ടര്‍പട്ടികയില്‍ നിരവധിപ്പേര്‍; ആ 'ആറ്റം ബോംബു'മായി രാഹുലിന്റെ വാര്‍ത്താസമ്മേളനം

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'വോട്ട് മോഷണം' ആരോപിച്ചു രാഹുല്‍ ഗാന്ധി

Update: 2025-08-07 08:58 GMT

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെതിരെ ഒടുവില്‍ ആ 'ആറ്റംബോബ്' പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കൊണ്ടാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്. കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉന്നയിച്ചത്. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നുവെന്ന് രാഹുല്‍ ആരോപിച്ചു. മഹാരാഷ്ട്രയില്‍ വോട്ടര്‍മാരേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തി. തെരഞ്ഞെടുപ്പുകളില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'വോട്ട് മോഷണ' ആരോപണമാണ് രാഹുല്‍ ഉന്നയിച്ചത്. വോട്ട് മോഷണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് രക്ഷപ്പെടാനാവില്ല. നമ്മുടെ വോട്ടവകാശം സുരക്ഷിതമോ? എക്സിറ്റ് പോള്‍ ഫലങ്ങളും അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നു. എന്നാല്‍ നേര്‍ വിപരീതമായ തെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടാകുന്നത്. ഭരണവിരുദ്ധ വികാരവും സര്‍ക്കാര്‍ വീഴ്ചകളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വിപരീതമായ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകുകയാണ്. ഹരിയാന തെരഞ്ഞെടുപ്പില്‍ അത് കണ്ടതാണ്.ഇതെല്ലാം സംശയങ്ങള്‍ സൃഷ്ടിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങള്‍ രാഹുല്‍ ഉന്നയിച്ചത്. ചില തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയില്‍ അഞ്ചുവര്‍ഷത്തില്‍ ചേര്‍ത്തവരെക്കാള്‍ കൂടുതല്‍ അഞ്ചുമാസം കൊണ്ട് ചേര്‍ത്തു.

ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയതിലും സംശയം ഉണ്ട്. മഹാരാഷ്ട്രയില്‍ 5 മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയര്‍ന്നു. വോട്ടര്‍ പട്ടിക നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരുഹ വോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമങ്ങള്‍ മാറ്റി. സിസിടിവി ദൃശങ്ങള്‍ 45 ദിവസം കഴിയുമ്പോള്‍ നശിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു.

ഇലക്ട്രോണിക് വോട്ടര്‍ പട്ടിക കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കാതിരുന്നത് പരിശോധനകള്‍ ബുദ്ധിമുട്ടാക്കി. കമ്മിഷന്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ട് മോഷ്ടിക്കുന്നുവെന്ന് വ്യക്തമാണ്. ഇത് പഠിക്കാന്‍ ടീമിനെ വച്ചു. വോട്ടര്‍ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു. സോഫ്ട് കോപ്പി തരാത്തതിനാല്‍ കടലാസ് രേഖകള്‍ പരിശോധിച്ചു. സെക്കന്റുകള്‍ കൊണ്ട് രേഖ പരിശോധിക്കുന്നത് ആറുമാസം വേണ്ടിവന്നുവെന്നും രാഹുല്‍ ഗാന്ധി ചോദിക്കുന്നു.

Tags:    

Similar News