മദ്യപിച്ച് കണ്ണ് കാണാതെ അമിതവേഗതയിൽ കാർ ഓടിച്ചെത്തിയ ഉപ്പും മുളകും സ്റ്റാർ; നിയന്ത്രണം തെറ്റിയുള്ള ഇടിയിൽ തെറിച്ചുവീണ് തങ്കരാജിന്റെ തലയ്ക്ക് പറ്റിയത് മാരക പരിക്ക്; ഒരാഴ്ചയോളം മരണത്തോടെ മല്ലിട്ട് കിടന്ന ആ വയോധികൻ വിടവാങ്ങി; അന്ത്യം ചികിത്സയിൽ കഴിയവേ; നാട്ടകത്തെ അപകടം ഇനി വേദനയാകുമ്പോൾ

Update: 2026-01-01 17:43 GMT

കോട്ടയം: സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ തങ്കരാജ് (70) ആണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 24-ന് രാത്രി കോട്ടയം നാട്ടകത്ത് വെച്ചായിരുന്നു അപകടം.

എംസി റോഡിൽ നാട്ടകം ഭാഗത്ത് വെച്ച് മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ച സിദ്ധാർത്ഥ് പ്രഭു, തങ്കരാജിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കരാജിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടശേഷം സിദ്ധാർത്ഥ് പ്രഭു നാട്ടുകാരുമായും പോലീസുമായും വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് ചിങ്ങവനം പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. വൈദ്യപരിശോധനയിൽ സിദ്ധാർത്ഥ് പ്രഭു മദ്യപിച്ചിരുന്നതായി തെളിഞ്ഞിരുന്നു.

വയോധികന്റെ മരണത്തെ തുടർന്ന് സിദ്ധാർത്ഥ് പ്രഭുവിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

എംസി റോഡിൽ കോട്ടയം നാട്ടകത്ത് ആയിരുന്നു അപകടം ഉണ്ടായത്. അപകട ശേഷം നാട്ടുകാരുമായും പൊലീസുമായും സിദ്ധാര്‍ഥ് പ്രഭു വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് ചിങ്ങവനം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. വൈദ്യപരിശോധനയിൽ സിദ്ധാർത്ഥ് പ്രഭു മദ്യപിച്ചിരുന്നു എന്ന് തെളിഞ്ഞിരുന്നു.

Tags:    

Similar News