ശതകോടീശ്വരന്റെ കുടുംബത്തിലേക്ക് പുതിയ അതിഥി; 14-ാമത്തെ കുഞ്ഞിനെ വരവേറ്റ് മസ്‌ക്; പുതിയ സന്തോഷമെന്ന് കുടുംബം

Update: 2025-03-02 07:34 GMT

വാഷിങ്ടന്‍: 14-ാമത്തെ കുഞ്ഞു പിറന്നു എന്ന സന്തോഷം പങ്കുവച്ച് ഇലോണ്‍ മസ്‌ക്. സെല്‍ഡന്‍ ലൈക്കര്‍ഗസ്സ് എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. മസ്‌കിന്റെ പങ്കാളിയും ന്യൂറാലിങ്ക് എക്‌സിക്യൂട്ടീവുമായ ഷിവോണ്‍ സിലിസാണ് കുട്ടിക്ക് ജന്മം നല്‍കിയത്. മസ്‌കും ഇക്കാര്യം എക്‌സിലൂടെ സ്ഥിരീകരിച്ചു.

മസ്‌കിനു ഷിവോണ്‍ സിലിസുമായുള്ള ബന്ധത്തില്‍ സെല്‍ഡനെ കൂടാതെ മൂന്ന് കുട്ടികള്‍ കൂടിയുണ്ട്. 2021ലാണ് ഷിവോണ്‍മസ്‌ക് ദമ്പതികള്‍ക്ക് ആദ്യമായി കുഞ്ഞ് ജനിച്ചത്. ഇരുവര്‍ക്കും 2024ല്‍ ജനിച്ച അര്‍ക്കേഡിയയുടെ പിറന്നാള്‍ ദിവസം തന്നെ നാലാമത്തെ കുട്ടി ജനിച്ചതിന്റെ സന്തോഷം ഷിവോണ്‍ എക്‌സിലൂടെ പങ്കുവച്ചു.

മസ്‌കിന് മൂന്ന് പങ്കാളികളിലായി 12 മക്കളുണ്ട്. ആദ്യ ഭാര്യയായ ജസ്റ്റിന്‍ വില്‍സണില്‍ ആറ് കുട്ടികളും കനേഡിയന്‍ ഗായികയായ ഗ്രിംസില്‍ മൂന്ന് കുട്ടികളുണ്ട്. ജസ്റ്റിന്‍ വില്‍സണില്‍ ജനിച്ച ആദ്യ കുട്ടി മരിച്ചിരുന്നു. അടുത്തിടെ തന്റെ കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കുമായി ടെക്സസില്‍ 295 കോടി രൂപ വിലമതിക്കുന്ന ആഡംബര ബംഗ്ലാവ് മസ്‌ക് വാങ്ങിയിരുന്നു.

അതേസമയം, മസ്‌കിന്റെ 13-ാമത്തെ കുഞ്ഞിന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് എഴുത്തുകാരിയും ഇന്‍ഫ്‌ലുവന്‍സറുമായ ആഷ്ലി സെയ്ന്റ് ക്ലയര്‍ രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ആഷ്ലിയുടെ വാദങ്ങളെ മസ്‌ക് ഇതുവരെ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല.


Tags:    

Similar News