എത്രയും പെട്ടെന്ന് കല്യാണം കഴിക്കണം..അല്ലെങ്കിൽ അച്ഛന്റെ 'ആത്മാവ്' ഗതി കിട്ടാതെ ഇവിടെ അലയും; മനസ്സിലായോ മക്കളെ! സ്വന്തം അമ്മയുടെ വാക്കുകൾ കേട്ട് കിളി പറന്ന് മകൾ; എന്റെ പൊന്നോ..ഇത് അതുക്കും മേലെയെന്ന് സോഷ്യൽ മീഡിയ; ബ്ലാക്ക്മെയിലിന് പിന്നിലെ സത്യാവസ്ഥ അറിയാം

Update: 2026-03-26 07:50 GMT

ഡൽഹി: മക്കളുടെ വിവാഹം എന്ന കടമ്പ കടക്കാൻ മാതാപിതാക്കൾ പ്രയോഗിക്കുന്ന വൈകാരിക തന്ത്രങ്ങൾ പലപ്പോഴും അതിരുകടക്കാറുണ്ട്. എന്നാൽ, കൊൽക്കത്ത സ്വദേശിയായ ഒരു യുവതിയുടെ അമ്മ തന്റെ 31 വയസ്സുള്ള മകളെ വിവാഹത്തിന് സമ്മതിപ്പിക്കാൻ കണ്ടെത്തിയ വഴി സോഷ്യൽ മീഡിയയിൽ ചിരിയും ചിന്തയും പടർത്തുകയാണ്.

മകൾ വിവാഹം കഴിച്ചില്ലെങ്കിൽ അവളുടെ അച്ഛൻ മരണശേഷം പരലോകത്ത് സമാധാനം ലഭിക്കാതെ അലയുന്ന ഒരു "ഗതികിട്ടാപ്രേതമായി" മാറുമെന്ന വിചിത്രമായ വാദമാണ് ഈ അമ്മ മുന്നോട്ടുവെക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട ഈ അമ്മ-മകൾ സംഭാഷണത്തിന്റെ വീഡിയോ, "അൾട്രാ പ്രോ മാക്സ് മാനിപ്പുലേഷൻ" എന്ന രസകരമായ അടിക്കുറിപ്പോടെയാണ് വൈറലായത്. അച്ഛന്റെ ആത്മാവിന്റെ മോക്ഷം മകളുടെ വിവാഹവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള അമ്മയുടെ ഈ 'ബ്ലാക്ക്മെയിലിംഗ്' തന്ത്രം കണ്ട് മൂക്കത്ത് വിരൽ വെക്കുകയാണ് സൈബർ ലോകം.

വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി യുവാക്കൾ രംഗത്തെത്തി. ഭൂരിഭാഗം പേരും പറയുന്നത് തങ്ങളുടെ വീടുകളിലും അച്ഛന്റെ പേരോ കുടുംബത്തിന്റെ മഹിമയോ പറഞ്ഞ് സമാനമായ വൈകാരിക സമ്മർദ്ദങ്ങൾ ഉണ്ടാകാറുണ്ടെന്നാണ്. "എനിക്ക് 29 വയസ്സായി, എന്റെ വീട്ടിലും അച്ഛന്റെ പേര് പറഞ്ഞാണ് ഇത്തരത്തിൽ ഭീഷണിപ്പെടുത്താറുള്ളത്.

എന്നാൽ പാവം അച്ഛൻ ഇതൊന്നും അറിയുന്നുണ്ടാകില്ല" എന്നാണ് ഒരാൾ കമന്റ് ചെയ്തത്. വിവാഹം കഴിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം നൽകി പറ്റിച്ച മാതാപിതാക്കളെക്കുറിച്ചും ചിലർ തമാശരൂപേണ കുറിച്ചു. എന്തായാലും, വിവാഹപ്രായം കഴിഞ്ഞ മക്കളെ സമ്മതിപ്പിക്കാൻ ഇന്ത്യൻ മാതാപിതാക്കൾ നടത്തുന്ന സർഗ്ഗാത്മകവും അതേസമയം വിചിത്രവുമായ ഇത്തരം ഇടപെടലുകൾ ഇപ്പോൾ വലിയൊരു ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിലാണ് അമ്മയും മകളും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ, മകൾ ഉടനെ തന്നെ വിവാഹിതയാകേണ്ടതുണ്ട് എന്ന് അമ്മ പറയുന്നത് കാണാം. അതിനായി അവർ പറയുന്നത്, മകൾ വിവാഹം കഴിച്ചില്ലെങ്കിൽ അച്ഛന്‍ മരണശേഷം പരലോകത്ത് കഷ്ടപ്പെടുമെന്നും ഗതികിട്ടാതെ, നിസ്സഹായനായ ഒരു ആത്മാവായി മാറുമെന്നുമാണ്. 'അൾട്രാ പ്രോ മാക്സ് മാനിപ്പുലേഷൻ' എന്ന അടിക്കുറിപ്പോടെയാണ് യുവതി ഈ വീഡിയോ പങ്കുവെച്ചത്.

കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. തങ്ങളുടെ വീടുകളിലും സമാനമായ സംഭവങ്ങൾ നടക്കാറുണ്ടെന്നായിരുന്നു പലരും പറഞ്ഞത്. 'എനിക്ക് 29 വയസ്സായി, എന്റെ അമ്മയും ഇതേ കാര്യമാണ് പറയുന്നത്. എപ്പോഴും അച്ഛന്റെ പേര് പറഞ്ഞാണ് ഭീഷണിപ്പെടുത്തുക, എന്നാൽ പാവം അച്ഛൻ ഇതൊന്നും അറിയുന്നുണ്ടാവില്ല' എന്നായിരുന്നു ഒരാൾ കമന്റ് നൽകിയത്. 'വിവാഹം കഴിച്ചാൽ 10 ലക്ഷം രൂപ അക്കൗണ്ടിൽ ഇടാമെന്ന് അച്ഛൻ വാഗ്ദാനം നൽകി, എന്നാൽ വിവാഹം കഴിഞ്ഞിട്ടും പണം കിട്ടിയില്ല' എന്നായിരുന്നു മറ്റൊരാൾക്ക് പറയാനുണ്ടായിരുന്നത്.

Tags:    

Similar News