ഫ്ലൈറ്റ് അറ്റന്‍ഡന്റുകള്‍ തമ്മില്‍ പൊരിഞ്ഞ തര്‍ക്കം; അമേരിക്കയിലെ വിമാനത്താവളത്തില്‍ നിന്നും വിമാനം പുറപ്പെടാന്‍ വൈകിയത് നാല് മണിക്കൂര്‍; വിവാദത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു യുണൈറ്റഡ് എയര്‍ലൈന്‍സ് അധികൃതര്‍
ഫ്ലൈറ്റ് അറ്റന്‍ഡന്റുകള്‍ തമ്മില്‍ പൊരിഞ്ഞ തര്‍ക്കം
്അയോവ: അമേരിക്കയില്‍ ക്യാബിന്‍ക്രൂ തമ്മിലടിച്ചതിനെ തുടര്‍ന്ന് ഒരു വിമാനം പുറപ്പെടാന്‍ നാല് മണിക്കൂര്‍ വൈകിയത് വിവാദമാകുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അയോവയിലെ ഡെസ് മോയിന്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചിക്കാഗോ ഒ'ഹെയറിലേക്ക് പുറപ്പെടാനിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് ഈ സംഭവം നടന്നത്.
വിമാനം രാവിലെ 11.26 ന് പുറപ്പെടേണ്ടതായിരുന്നു. വിമാനം പുറപ്പെടാന്‍ വൈകിയ കാര്യം അന്വേഷിച്ചപ്പോഴാണ് രണ്ട് ഫ്ലൈറ്റ് അറ്റന്‍ഡന്റുകള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതാണ് കാലതാമസത്തിന് കാരണമായി എന്ന് മനസിലാകുന്നത്. ഫ്ലൈറ്റ് ഡിപ്പാര്‍ച്ചര്‍ റെക്കോര്‍ഡുകളില്‍ 'ക്രൂ ലഭ്യത ആയിരുന്നു പ്രശ്നമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. രണ്ട് ഫ്ലൈറ്റ് അറ്റന്‍ഡന്റുകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായെന്നും ഇന്‍ഫ്ലൈറ്റ് ഡ്യൂട്ടി മാനേജര്‍ ഇടപെട്ട് ക്രൂ അംഗങ്ങളുടെ ടീമിനെ മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചതായും ഇതില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഒടുവില്‍, ഉച്ചയ്ക്ക് 12.10 ന് യാത്രക്കാരോട് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചതിന് ശേഷം വിമാനം ഉച്ചകഴിഞ്ഞ് 3.24 ന് പുറപ്പെട്ടതായി ഫ്ലൈറ്റ് റഡാര്‍ കാണിക്കുന്നു. നിശ്ചിത സമയത്തിന് നാല് മണിക്കൂര്‍ കഴിഞ്ഞാണ് വിമാനം പുറപ്പെട്ടത്. വിമാനം ചിക്കാഗോ ഒ'ഹെയറില്‍ വൈകുന്നേരം 5.09 നാണ് എത്തിയത്. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് അധികൃതര്‍ വിസമ്മതിച്ചു.
യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ മറ്റൊരു വിമാനത്തിലും ഈയിടെ ഒരു പ്രശ്നം ഉണ്ടായിരുന്നു. ഒരു ലാപ്ടോപ്പ് കാര്‍ഗോ ഹോള്‍ഡില്‍ വീണപ്പോള്‍' തീപിടുത്ത സാധ്യത കാരണം വിമാനം ലാന്‍ഡ് ചെയ്യാന്‍ നിര്‍ബന്ധിതമായി. ഈ മാസം 15 ന് വാഷിംഗ്ടണ്‍ ഡുള്ളസില്‍ നിന്ന് റോം ഫിയുമിസിനോയിലേക്ക് പോകുകയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് ഈ സംഭവം നടന്നത്. വിമാനം പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍, പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തു.
ഒരു യാത്രക്കാരന്‍ തന്റെ ലാപ്‌ടോപ്പ് ഫ്യൂസ്ലേജിന്റെ വശത്ത്, കാര്‍ഗോ ഹോള്‍ഡിലേക്ക് ഇട്ട കാര്യം അവര്‍ വിശദീകരിച്ചു. തുടര്‍ന്്ന വിമാനം
വാഷിംഗ്ടണിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. വിമാനം പുറപ്പെട്ട് രണ്ട് മണിക്കൂറും 13 മിനിറ്റും കഴിഞ്ഞപ്പോള്‍, അത് വിമാനത്താവളത്തില്‍ തിരിച്ചെത്തി. മൂന്ന് മണിക്കൂറിന് ശേഷമാണ് അത് യാത്ര പുനരാംരംഭിച്ചത്. വിമാനം നാല് മണിക്കൂര്‍ വൈകി അവസാന ലക്ഷ്യസ്ഥാനമായ റോമില്‍ ലാന്‍ഡ് ചെയ്തു. മെയിന്റനന്‍സ് ജീവനക്കാര്‍ ലാപ്‌ടോപ്പ് വീണ്ടെടുത്തതിന് ശേഷമാണ് വിമാനം റോമിലേക്ക് പുറപ്പെട്ടത്.
