'പശുവാണോ അമ്മ... അതോ കാവി കോണകം പിടിച്ച സ്ത്രീയോ?'; ഭാരതാംബയെക്കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ഇടതുപക്ഷ അനുഭാവിയായ വിഎസ്എസ്എസി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി; വകുപ്പുതല അന്വേഷണം നടക്കവേ സ്ഥലം മാറ്റം വലിയമലയിലേക്ക്

'പശുവാണോ അമ്മ... അതോ കാവി കോണകം പിടിച്ച സ്ത്രീയോ?'

Update: 2025-07-09 10:55 GMT

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയെ അധിക്ഷേപിച്ച് വിഎസ്എസ്എസി ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. വിഎസ്എസ്എസിയിലെ ഉദ്യോഗസ്ഥനായ ജി ആര്‍ പ്രമോദിനെ അച്ചടക്ക നടപടിയുടെ ഭാഗമായി തുമ്പയില്‍ നിന്നും വലിയമലയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ട വിഎസ്എസ്‌സിയില്‍ ഇദ്ദേഹത്തിനെതിരായുള്ള അച്ചടക്ക നടപടി ക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ് നടപടി. ഇക്കാര്യം വിഎസ്എസസി ഡയറക്ടര്‍ പരാതിക്കാരനായ ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ സര്‍ക്കിള്‍ കണ്‍വീനര്‍ രാജേന്ദ്രപ്രസാദിനെ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ അഡ്മിനിസ്‌ട്രേറ്റീവ് സെക്ഷനിലെ ഉദ്യോഗസ്ഥനാണ് പ്രമോദ്. ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കട... പശു ആണോ അമ്മ അതോ കാവി കോണകം പിടിച്ച സ്ത്രീയോ... എന്നതായിരുന്നു അയാളുടെ പോസ്റ്റ്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായ ജി. ആര്‍. പ്രമോദ് സ്ഥിരം പ്രശ്നക്കാരനെന്ന് ആക്ഷേപം ഉയരുന്നിരുന്നു. ഇടതു സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസിന്റെ സംസ്ഥാന നേതാവായ ജി. ആര്‍ പ്രമോദ് കേന്ദ്ര സര്‍ക്കാരിനെയും ഹൈന്ദവ വിശ്വാസങ്ങളെയും മുറിവേല്‍പ്പിക്കുന്ന രീതിയില്‍ നിരന്തരമായി സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റുകള്‍ ഇടുന്നത് പതിവാണെന്നും പരാതിക്കാരന്‍ചൂണ്ടിക്കാട്ടിരുന്നു.

ലക്ഷകണക്കിന് ഭാരതീയര്‍ ആരാധിക്കുന്ന ഭാരതാംബയെയാണ് ഇയാള്‍ കാവികോണകം പിടിച്ച സ്ത്രീയെന്ന് വിളിച്ച് അപമാനിച്ച പ്രമേദിന്റെ നടുപടിയില്‍ അമര്‍ഷം ശക്തമായിരുന്നു. ഇയാളുടെ ഫോസ്ബുക്ക് പോസ്റ്റിനെതിരെ നിരവധി പരാതികള്‍ വന്നതോടെ ഇയാള്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു. ഐഎസ്ആര്‍ഒ പോലുള്ള തന്ത്രപ്രധാനമായ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇയാളെപ്പോലുള്ള ഒരാള്‍ ജോലിചെയ്യുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് പോലും പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അയോധ്യയില്‍ രാംലല്ല പ്രതിഷ്ഠാ ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഹാഫ് ഡേ ലീവ് അനുവദിച്ചതിനെതിരെയും ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉറഞ്ഞ് തുള്ളിയിരുന്നു. ആശാ സമരത്തെ അനുകൂലിച്ച് സമരപ്പന്തലിലെത്തിയ കേന്ദ്ര മന്ത്രി സുരേഷ്ഗോപിയെയും ഇയാള്‍ തരംതാണ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

കടുത്ത ഇടതു പക്ഷ അനുഭാവിയാണ് ഇയാള്‍. വിവിധ ഇടത് സംഘടനകളില്‍ ഇയാള്‍ അംഗമാണെന്നാണ് വിവരം . അക്കൗണ്ട് നിറയെ ഇടത് നേതാക്കളുടെ ഫോട്ടോകളാണ്. ജി. ആര്‍. പ്രമോദിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇയാളുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും വ്യാപകമായി പ്രചരിച്ചിരുന്നു.

Tags:    

Similar News