വിവാഹത്തിന്റെ ആദ്യ വര്‍ഷം പരസ്ത്രീ ബന്ധത്തിന് പോയത് പന്ത്രണ്ടിലധികം സ്ത്രീകളുമായി; പുരുഷനോടൊപ്പം മോശം സാഹചര്യത്തില്‍ കയ്യോടെ ഭാര്യ പൊക്കി; ചാള്‍സ് രാജാവിന്റെ ഇയാളായ സഹോദരന്‍ ആന്‍ഡ്രൂ ലൈംഗിക കാര്യത്തില്‍ രാജാവെന്ന് റിപ്പോര്‍ട്ടുകള്‍

വിവാഹത്തിന്റെ ആദ്യ വര്‍ഷം പരസ്ത്രീ ബന്ധത്തിന് പോയത് പന്ത്രണ്ടിലധികം സ്ത്രീകളുമായി

Update: 2026-03-02 01:13 GMT

ലണ്ടന്‍: ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ - വിന്‍ഡ്‌സറിന്റെ ഒടുങ്ങാത്ത രതിലീലകളുടെ ചരിത്രവുമായി ഒരു പുതിയ പുസ്തകം പുറത്തിറങ്ങുന്നു. എപ്സ്റ്റീന്‍ ഫയലുകള്‍ പ്രസിദ്ധപ്പെടുത്തുകയും, ആന്‍ഡ്രുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ പുതിയ പുസ്തകം ഇറങ്ങുന്നത് എന്നത് ശ്രദ്ദേയമായ കാര്യമാണ് ചരിത്രകാരനായ ആന്‍ഡ്രു ലോണി എഴുതിയ പുസ്തകത്തില്‍ ആന്‍ഡ്രുവിനെ വിശേഷിപ്പിക്കുന്നത് കാമകലകളുടെ രാജാവ് എന്നാണ്. ഒരു അശ്ലീല ചിത്ര നടി ഉള്‍പ്പടെ നിരവധിപേരുമായി ആന്‍ഡ്രു അവിഹിത ബന്ധം പുലര്‍ത്തിയിരുന്നതായും പുസ്തകത്തില്‍ പറയുന്നുണ്ട്.

സാറ ഫെര്‍ഗുസനുമായുള്ള വിവാഹബന്ധം ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ രാജാവിന്റെ ഇളയ സഹോദരന്‍ ഒരു ഡസനിലധികം പര സ്ത്രീകളുമായി കിടക്ക പങ്കിട്ടിട്ടുണ്ട് എന്നാണ് ആന്‍ഡ്രുവിന്റെ മുന്‍ ഡ്രൈവറെ ഉദ്ധരിച്ചുകൊണ്ട് പുസ്തകത്തില്‍ പറയുന്നത്. അമിതമായ ലൈംഗികാസക്തി ഉണ്ടായിരുന്ന ആന്‍ഡ്രു സ്ത്രീകളുമായും പുരുഷന്മാരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്ന് പുസ്തകം പറയുന്നു. മാത്രമല്ല, ഒരിക്കല്‍ മറ്റൊരു പുരുഷനുമായി ആന്‍ഡ്രു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സാറ കണ്ടുപിടിച്ചു എന്ന ഊഹോപോഹങ്ങള്‍ ഉണ്ടായിരുന്നതായും പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു തെളിവുകളും ഇതുവരെ പുറത്തു വന്നിട്ടില്ല എന്നതും ഓര്‍ക്കണം.

ഏതാണ്ട് ഇതേകാലത്ത് ഇത്തരത്തിലൊരു ആരോപണം ബക്കിംഗ്ഹാം കൊട്ടാരത്തിലെ ഒരു ജീവനക്കാരിയും ഉയര്‍ത്തിയിരുന്നു. നേവിയില്‍ സഹപ്രവര്‍ത്തകനായിരുന്ന ഒരാള്‍ക്കൊപ്പമായിരുന്നു അന്ന് സാറ ആന്‍ഡ്രുവിനെ അര്‍ദ്ധ നഗ്‌നനായി കണ്ടതെന്നായിരുന്നു ഈ ജീവനക്കാരി പറഞ്ഞത്. തന്നെ വേണോ അതോ കാമുകന്മാരെ വേണോ എന്ന് ആന്‍ഡ്രുവിന് തീരുമാനിക്കാം എന്ന് അന്ന് സാറ പറഞ്ഞതായും ആരോപണമുണ്ടായിരുന്നു. ഇതിനൊന്നും തെളിവുകളില്ലെങ്കിലും, തനിക്ക് ലൈംഗിക രോഗമുണ്ടെന്ന വാര്‍ത്ത നിഷേധിക്കാന്‍ ആന്‍ഡ്രുവിനെ നിര്‍ബന്ധിതനാക്കും വിധം ശക്തമായിരുന്നു അന്ന് പ്രചരിച്ചിരുന്ന ഊഹോപോഹങ്ങള്‍.

പിന്നീട് 1994 ല്‍ എയ്ഡ്‌സിനെ കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി നടത്തിയ പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിനിടെ താന്‍ എച്ച് ഐ വി പോസിറ്റീവ് ആണെന്ന് പറഞ്ഞ സാറ ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. താന്‍ രണ്ട് തവണ എച്ച് ഐ വി പരിശോധന നടത്തിയെന്നും അതിലൊന്ന് വിവാഹത്തിനു മുന്‍പും മറ്റൊന്ന് ഒരു ലൈഫ് ഇന്‍ഷുറന്‍സിനായി അപേക്ഷിക്കുന്ന സമയത്തുമായിരുന്നെന്നായിരുന്നു അന്ന് സാറ പറഞ്ഞത്. വിവാഹത്തിന് മുമ്പ് പരിശോധന നടത്തേണ്ട ആവശ്യകത എന്തായിരുന്നു എന്ന് അന്ന് പലകോണുകളില്‍ നിന്നും ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന് പറഞ്ഞ് പിന്നീട് ഇക്കാര്യം സാറ നിഷേധിച്ചു. തുടര്‍ന്നായിരുന്നു ആന്‍ഡ്രുവിന് എയ്ഡ്‌സ് ഉണ്ട് എന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് കൊട്ടാരത്തിന് കത്ത് ഇറക്കേണ്ടതായി വന്നത്.

ലൈംഗികതയാണ് ആന്‍ഡ്രുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഗതിയെന്ന് ആന്‍ഡ്രുവിന്റെ ഒരു സുഹൃത്തിനെ ഉദ്ധരിച്ചുകൊണ്ട് പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. മദ്യപാനമോ, പുകവലിയൊ ഇല്ലാത്ത ആന്‍ഡ്രുവിന് മയക്ക് മരുന്ന് ഉപയോഗവും ഇല്ലായിരുന്നെന്ന് സുഹൃത്ത് പറയുന്നു. യു കെയുടെ വ്യാപാര പ്രതിനിധി എന്ന നിലയിലും, അതുപോലെ രാജകുടുംബാംഗമെന്ന നിലയിലുള്ള മറ്റ് കടമകള്‍ നിര്‍വഹിക്കുന്നതിനായും ആന്‍ഡ്രുവിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കേണ്ടതായി വന്നിട്ടുണ്ട്. അപ്പോഴെല്ലാം നിരവധി സുന്ദരികളെ പരിചയപ്പെടാനുള്ള അവസരം ആന്‍ഡ്രുവിന് ലഭിച്ചിട്ടുണ്ടെന്നും അതെല്ലാം സ്വന്തം സംതൃപ്തിക്കായി ആന്‍ഡ്രു ഉപയോഗിച്ചിരുന്നെന്നും പുസ്തകത്തില്‍ പറയുന്നു.

നീലച്ചിത്ര നടിമാര്‍, മോഡലുകള്‍, കായികതാരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, ക്ലബ്ബുകളിലെ ബാര്‍ടെന്‍ഡര്‍മാര്‍ എന്നിവര്‍ ഉള്‍പ്പടെ ആയിരത്തോളം സ്ത്രീകളുമായി ആന്‍ഡ്രു കിടക്ക പങ്കിട്ടിരിക്കാം എന്നാണ് പുസ്തകത്തില്‍ പറയുന്നത്. മാത്രമല്ല, കഴിഞ്ഞ കുറച്ചു കാലം മുന്‍പ് വരെ സ്പാനിഷ് ഫിനിപ്പിനോ മോഡല്‍ അലക്‌സാന്‍ഡ്ര എസ്‌കാറ്റ് ഉള്‍പ്പടെ പല സുന്ദരികളുമായി ബന്ധപ്പെട്ടും ആന്‍ഡ്രുവിന്റെ പേര്‍ പറഞ്ഞുകേട്ടിരുന്നു. അവരില്‍ പലരും 25 വയസ്സില്‍ താഴെയുള്ളവരായിരുന്നു എന്നതാണ് ഏറെ കൗതുകകരം. അതില്‍ 21 കാരിയായ ഒരു മോഡല്‍ ലോണിയോട് പറഞ്ഞത്, ലൈംഗികതയുടെ കാര്യത്തില്‍ അത്യാവേശമാണ് ആന്‍ഡ്രുവിന് എന്നായിരുന്നു എന്ന് ലോണി അവകാശപ്പെടുന്നു.

Tags:    

Similar News