രണ്‍വീര്‍ സിംഗിന്റെ 'ധുരന്ധറിലെ' ആ മരണമാസ് ചേസിംഗ് സീന്‍; ഒപ്പം ആവേശമായി ആശാ ഭോസ്ലേയുടെ ശബ്ദവും; ലിയാരി ക്ലബ്ബിലെ പോലീസ് റെയ്ഡിനിടെ യാലിനയെ രക്ഷിക്കാന്‍ ഹംസ അലി മസാരി പാഞ്ഞപ്പോള്‍ പശ്ചാത്തലത്തില്‍ ആ ഐക്കോണിക് ഗാനം; തലമുറകളെ ഹരംകൊള്ളിച്ച 'പിയാ തൂ' വീണ്ടും ഹിറ്റായ കഥ!

തലമുറകളെ ഹരംകൊള്ളിച്ച 'പിയാ തൂ' വീണ്ടും ഹിറ്റായ കഥ!

Update: 2026-04-12 10:20 GMT

മുംബൈ: 1971ല്‍ പുറത്തിറങ്ങിയ 'കാരവന്‍' എന്ന ചിത്രത്തിലെ 'പിയാ തൂ അബ് തോ ആജാ' എന്ന വിഖ്യാത ഗാനത്തിലെ ഐക്കോണിക് വരികളാണ് 'മോണിക്ക, ഓ മൈ ഡാര്‍ലിംഗ്'. ഇതിഹാസ ഗായിക ആശാ ഭോസ്ലേയും ആര്‍.ഡി. ബര്‍മനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്.

ഇരുപതിലധികം ഇന്ത്യന്‍ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ക്ക് ആശാ ഭോസ്ലേ ശബ്ദം നല്‍കിയിട്ടുണ്ട്. നെഞ്ചിലുണ്ടായ അണുബാധയെത്തുടര്‍ന്ന് ഏപ്രില്‍ 12-ന് മുംബൈയിലെ ആശുപത്രിയില്‍ വെച്ച് അവര്‍ അന്തരിച്ചപ്പോള്‍, എട്ട് പതിറ്റാണ്ട് നീണ്ട ആ കരിയറിലെ ഗസലുകളിലൂടെയും പോപ്പ് ഗാനങ്ങളിലൂടെയും ഡ്യുയറ്റുകളിലൂടെയും ആരാധകര്‍ പ്രിയഗായികയെ നെഞ്ചുരുകി ഓര്‍മ്മിച്ചു.

എന്നാല്‍ തലമുറകള്‍ക്കിപ്പുറവും എല്ലാവരുടെയും പ്രിയപ്പെട്ട ഗാനമായി തുടരുന്നത് ആശാ പരേഖ്, ജിതേന്ദ്ര, അരുണാ ഇറാനി എന്നിവര്‍ അഭിനയിച്ച 'കാരവന്‍' സിനിമയിലെ ഈ ഗാനമാണ്. 1971-ന് ശേഷം ഈ പാട്ടിന്റെ നിരവധി റീമിക്‌സുകള്‍ പുറത്തിറങ്ങിയെങ്കിലും 'ധുരന്ധര്‍' (Dhurandhar) എന്ന ചിത്രത്തിലെ ആവിഷ്‌കാരമാണ് ഏറ്റവും ഒടുവിലത്തെ സൂപ്പര്‍ഹിറ്റ്.

'ധുരന്ധര്‍' എന്ന സിനിമയിലെ നിര്‍ണ്ണായകമായ ആ ചേസിംഗ് രംഗം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും; ലിയാരി ക്ലബ്ബിലെ പോലീസ് റെയ്ഡിനിടെ യാലിനയെ (സാറാ അര്‍ജുന്‍) രക്ഷിക്കാന്‍ ഹംസ അലി മസാരി (രണ്‍വീര്‍ സിംഗ്) ശ്രമിക്കുന്ന ആ രംഗത്താണ് ഈ ഗാനം പശ്ചാത്തലമായി വരുന്നത്.

ഈ ഗാനത്തിന്റെ പിന്നിലെ കഥ ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ചേസിംഗ് രംഗത്തേക്കാള്‍ ആവേശകരമാണ്. ആശാ ഭോസ്ലേയുടെ ഐക്കോണിക് ഗാനമായ 'പിയാ തൂ' എങ്ങനെ 'ധുരന്ധറിലെ' സൂപ്പര്‍ഹിറ്റായി മാറി

'പിയാ തൂ അബ് തോ ആജാ' പാടാന്‍ ആശാ ഭോസ്ലേ സമ്മതിച്ചെങ്കിലും ആര്‍.ഡി. ബര്‍മനോട് അവര്‍ക്ക് ഒരു പരാതിയുണ്ടായിരുന്നു. അദ്ദേഹം തനിക്ക് എപ്പോഴും 'ബോള്‍ഡ്' ആയ പാട്ടുകള്‍ മാത്രമാണ് നല്‍കുന്നതെന്നായിരുന്നു അത്. എന്നാല്‍ ഈ പാട്ട് വലിയൊരു ഹിറ്റാകുമെന്ന് സംഗീതസംവിധായകന് ഉറപ്പായിരുന്നു, അദ്ദേഹത്തിന്റെ ആ കണക്കുകൂട്ടല്‍ ശരിയാവുകയും ചെയ്തു.

എന്നാല്‍ റെക്കോര്‍ഡിംഗിനിടെ നടന്ന ഏറ്റവും രസകരമായ കാര്യം ഗാനരചയിതാവിന്റെ പ്രതികരണമായിരുന്നു. സ്റ്റുഡിയോയില്‍ ആശാ ഭോസ്ലേ പാടിക്കൊണ്ടിരുന്നപ്പോള്‍ ഗാനരചയിതാവ് മജ്റൂഹ് സുല്‍ത്താന്‍പുരി അവിടെനിന്നും ഇറങ്ങിപ്പോയത്രേ. തന്റെ വരികള്‍ കേട്ട് അദ്ദേഹത്തിന് തന്നെ നാണക്കേട് തോന്നിയത് കൊണ്ടായിരുന്നു അത്.

'പിയാ തൂ അബ് തോ ആജാ' കൂടാതെ, അക്കാലത്ത് വിവാദമുണ്ടാക്കിയ 'ഹരേ രാമ ഹരേ കൃഷ്ണ', 'ദം മാരോ ദം' തുടങ്ങിയ ഗാനങ്ങളും അവര്‍ ആലപിച്ചിട്ടുണ്ട്. ഇന്നും അവരുടെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളായി ഇവ നിലനില്‍ക്കുന്നു.

തന്റെ നീണ്ട കരിയറില്‍ ഐക്കോണിക് ഗാനങ്ങള്‍ പാടിയത് കൂടാതെ നിരവധി ആദരവുകളും ആശ ഭോസ്ലെയ്ക്ക് ലഭിച്ചു. മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഏഴ് തവണ നേടിയ അവര്‍, പത്മവിഭൂഷണ്‍, ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവ നല്‍കിയും രാജ്യം ആദരിച്ചിട്ടുണ്ട്.

Tags:    

Similar News