ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ച് നരേന്ദ്ര മോദി; നിലവിലെ സാഹചര്യത്തില്‍ ആശങ്ക അറിയിച്ചു; സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു; യുഎഇക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി; വിഷമമേറിയ കാലഘട്ടത്തില്‍ യുഎഇയ്‌ക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപനം

ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ച് നരേന്ദ്ര മോദി

Update: 2026-03-02 01:25 GMT

ടെഹ്‌റാന്‍/ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിളിച്ച് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും എത്രയും വേഗം സംഘര്‍ഷം തീര്‍ക്കണം എന്നും മോദി ആവശ്യപ്പെട്ടു.

യുഎഇ പ്രസിഡന്റുമായും മോദി ഫോണില്‍ സംസാരിച്ചു. പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങള്‍ക്ക് മോദി പിന്തുണ അറിയിച്ചെന്ന് യുഎഇ പ്രസിഡന്റ് അറിയിച്ചു. വിഷമമേറിയ കാലഘട്ടത്തില്‍ യുഎഇയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നും മോദി വ്യക്തമാക്കി. സമാധാനശ്രമത്തെ പിന്തുണയ്ക്കുന്നു. ഇന്ത്യന്‍ സമൂഹത്തെ സംരക്ഷിച്ചതിന് നന്ദിയെന്നും മോദി യുഎഇ പ്രസിഡന്റിനെ അറിയിച്ചു.

അതേസമയം ഇറാന്‍- യുഎസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സമാധാന ചര്‍ച്ചകള്‍ക്ക് ഇറാന്‍ സന്നദ്ധത അറിയിച്ചതായി ഒമാന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി ഒമാന്‍ വിദേശകാര്യ മന്ത്രി ആശയവിനിമയം നടത്തി. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം ഒമാന്‍ നേതൃത്വം നല്‍കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇറാന്‍- യുഎസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സമാധാന ചര്‍ച്ചകള്‍ക്ക് ഇറാന്‍ സന്നദ്ധത അറിയിച്ചതായി ഒമാന്‍. ഇറാനിലെ പുതിയ നേതൃത്വവുമായി സംസാരിക്കാന്‍ തയ്യാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അറിയിച്ചു. ഇത് സംബന്ധിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി ഒമാന്‍ വിദേശകാര്യ മന്ത്രി ആശയവിനിമയം നടത്തി. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം ഒമാന്‍ നേതൃത്വം നല്‍കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അതിനിടെ ബഹ്‌റൈന്‍ പ്രദേശത്ത് ഇറാന്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് ഫോണ്‍ കോള്‍ ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബഹ്‌റൈന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ

സംരക്ഷിക്കുന്നതിനായി സ്വീകരിച്ച എല്ലാ നടപടികളിലും രാജ്യത്തിന് അമേരിക്കയുടെ പിന്തുണ ട്രംപ് വീണ്ടും ഉറപ്പിച്ചതായാണ് വിവരം.

നേരത്തെ ഇറാന്റെ പുതിയ നേതൃത്വത്തിന് തന്നോട് സംസാരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും താന്‍ അത് സമ്മതിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച പറഞ്ഞു. ദി അറ്റ്‌ലാന്റിക് മാഗസിനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 'അവര്‍ക്ക് സംസാരിക്കണം, ഞാന്‍ അതിന് സമ്മതിച്ചു. അതിനാല്‍ ഞാന്‍ അവരോട് സംസാരിക്കും. അവര്‍ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. പ്രായോഗികവും എളുപ്പവുമായ കാര്യങ്ങള്‍ അവര്‍ മുന്‍പേ ചെയ്യണമായിരുന്നു. അവര്‍ വളരെ വൈകി.' ഫ്ളോറിഡയിലെ തന്റെ വസതിയില്‍ വെച്ച് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

താന്‍ ആരോടാണ് സംസാരിക്കുകയെന്നോ, അത് ഞായറാഴ്ചയോ തിങ്കളാഴ്ചയോ നടക്കുമോ എന്നൊന്നും ട്രംപ് വ്യക്തമാക്കിയിട്ടില്ല. അടുത്ത കാലത്ത് അമേരിക്കയുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്ന ചിലര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ആയത്തുള്ള അലി ഖമനേയിയുടെ മരണത്തെത്തുടര്‍ന്ന് താനും, ജുഡീഷ്യറി തലവനും, ഗാര്‍ഡിയന്‍സ് കൗണ്‍സില്‍ അംഗവും ഉള്‍പ്പെട്ട ഒരു നേതൃസമിതി താല്‍ക്കാലികമായി പരമോന്നത നേതാവിന്റെ ചുമതലകള്‍ ഏറ്റെടുത്തതായി ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പറഞ്ഞു.

Tags:    

Similar News