ഓസ്ട്രിയയിലെ ഏറ്റവും ഉയരമുള്ള പര്‍വതത്തില്‍ കാമുകിയെ ഉപേക്ഷിച്ചു കാമുകന്‍; തണുത്ത് മരവിച്ച് പര്‍വതാരോഹകയുടെ മരണം; കാമുകനെതിരെ നരഹത്യാ കുറ്റം ചുമത്തി; പര്‍വതാരോഹണം നടത്തിയത് മതിയായ അടിയന്തര ഉപകരണങ്ങള്‍ ഇല്ലാതെയെന്ന് ആരോപണം

ഓസ്ട്രിയയിലെ ഏറ്റവും ഉയരമുള്ള പര്‍വതത്തില്‍ കാമുകിയെ ഉപേക്ഷിച്ചു കാമുകന്‍

Update: 2025-12-05 10:48 GMT

വിയന്ന: ഓസ്ട്രിയയിലെ ഏറ്റവും ഉയരമുള്ള പര്‍വതത്തില്‍ കാമുകിയെ കൊടുംതണുപ്പില്‍ ഉപേക്ഷിച്ച് മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ കാമുകനെതിരെ നരഹത്യക്കുറ്റം ചുമത്തി. സാല്‍സ്ബര്‍ഗില്‍ നിന്നുള്ള 33 കാരിയായ പര്‍വതാരോഹക ജനുവരിയില്‍ 12,460 അടി ഉയരമുള്ള ഗ്രോസ്ഗ്ലോക്ക്നര്‍ പര്‍വതത്തിലേക്ക് പോയ സമയത്താണ് ഈ ദുരന്തം ഉണ്ടായത്. കൊടുമുടിയില്‍ നിന്ന് വെറും 165 അടി അകലെയായ സമയത്ത് ഈ സ്ത്രീക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു.

പിന്നീട് അവര്‍ക്ക് മുകളിലേക്ക് കയറാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ആരുടെയെങ്കിലും സഹായം തേടാനായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇവരെ തനിച്ചാക്കി പോകുകയായിരുന്നു. ആറര മണിക്കൂറോളം ശാരീരികാസ്വാസ്ഥ്യമുള്ള സ്ത്രീ കൊടുംതണുപ്പില്‍ ഒറ്റക്ക് കിടക്കുകയായിരുന്നു. ആണ്‍സുഹൃത്ത് മടങ്ങിയെത്തിയപ്പോള്‍ കാണുന്നത് ഒപ്പമുണ്ടായിരുന്ന സ്ത്രീ മരിച്ചു കിടക്കുന്നതായിട്ടാണ്. സ്ത്രീയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായതോടെ, പരിചയസമ്പന്നനായ പര്‍വതാരോഹകനായ കാമുകനെതിരെ കടുത്ത അശ്രദ്ധമൂലമുള്ള നരഹത്യയ്ക്ക് കേസെടുത്തിരുന്നു.

ഇയാള്‍ ഇപ്പോള്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കുകയാണ്. പുലര്‍ച്ചെ 2 മണിയോടെ, പ്രതി തന്റെ കാമുകിയെ ഗ്രോസ്ഗ്ലോക്ക്നറിന്റെ കൊടുമുടിയുടെ കുരിശിന് 50 മീറ്റര്‍ താഴെ സംരക്ഷിക്കാതെ, ക്ഷീണിതയായി ഹൈപ്പോതെര്‍മിയ ബാധിച്ച്, ദിശാബോധം നഷ്ടപ്പെട്ട നിലയില്‍ ഉപേക്ഷിച്ചു എന്നാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്നുള്ള ഒരു പ്രസ്താവനയില്‍ പറയുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, മൊബൈല്‍ ഫോണുകള്‍, സ്‌പോര്‍ട്‌സ് വാച്ചുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ വിലയിരുത്തിയതിനും ഒരു ആല്‍പൈന്‍ സാങ്കേതിക വിദഗ്ദ്ധന്റെ വിലയിരുത്തലിനും ശേഷം, പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് പര്‍വതാരോഹകന്‍ നിരവധി തെറ്റുകള്‍ വരുത്തിയതായി ആരോപിച്ചു.

തന്റെ കാമുകി വളരെ അനുഭവപരിചയമില്ലാത്തവളാണെന്നും ഇത്രയും ദൈര്‍ഘ്യമുള്ള ആല്‍പൈന്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് യാത്ര നടത്തിയിട്ടില്ലെന്നും കൂടെയുണ്ടായിരുന്ന ആണ്‍സുഹൃത്ത് കണക്കിലെടുത്തിട്ടില്ലെന്ന് ആരോപിക്കപ്പെടുന്നു. മതിയായ അടിയന്തര ഉപകരണങ്ങള്‍ കൈവശം വയ്ക്കാതെ, നിശ്ചയിച്ച സമയത്തേക്കാള്‍ ഏകദേശം രണ്ട് മണിക്കൂര്‍ വൈകി യാത്ര ആരംഭിച്ചതിനും അയാള്‍ക്കെതിരെ കുറ്റം ചുമത്തി. സഹായം തേടിയിറങ്ങിയ സമയത്ത് കാമുകിയെ തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ ഒരു സംവിധാനവും ഇയാള്‍ ഒരുക്കിയിരുന്നില്ല. പ്രതിയും കാമുകിയും രാത്രി 8.50 ഓടെ സ്ഥലത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. രാത്രി 10.50 ന് പോലീസ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നപ്പോള്‍ അയാള്‍ ഒരു അപകട സൂചനയും നല്‍കിയില്ലെന്നാണ് ആരോപണം.

ആല്‍പൈന്‍ പോലീസ് കാമുകനെ ബന്ധപ്പെടാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും, അയാള്‍ തന്റെ ഫോണ്‍ സൈലന്റ് മോഡിലേക്ക് മാറ്റിവച്ചു. അതിനാല്‍ ആല്‍പൈന്‍ പോലീസില്‍ നിന്ന് കൂടുതല്‍ കോളുകളൊന്നും ലഭിച്ചില്ല. ശക്തമായ കാറ്റ് കാരണം പുലര്‍ച്ചെ ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല, പക്ഷേ രാവിലെ 10 മണിക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ ഇരയുടെ അടുത്തെത്തി, അവിടെ അവര്‍ ഇതിനകം മരിച്ചിരുന്നു. കാമുകന്റെ വിചാരണ 2026 ഫെബ്രുവരി 19 ന് ഇന്‍സ്ബ്രൂക്ക് റീജിയണല്‍ കോടതിയില്‍ നടക്കും.

Tags:    

Similar News