'എനിക്ക് എയ്ഡ്സാണോ എന്നുവരെ ചോദിച്ചവരുണ്ട്..; ഇതൊക്കെ എന്റെ ഇഷ്ടമല്ലേ..!!'; ചബി ഫേസ് ഇല്ലാത്ത 'നീലി'യെ കണ്ട് ചെറുപ്പക്കാരുടെ ഹൃദയം ഉടഞ്ഞു; ഇൻസ്റ്റ ക്രഷ് ലിസ്റ്റിൽ നമ്പർ വണ്ണായി തിളങ്ങിയ മുഖത്തിന് ഇപ്പോൾ വ്യത്യാസം; സോഷ്യൽ മീഡിയയിലെ അത്തരം കമെന്റുകൾക്കെതിരെ പ്രതികരിച്ച് താരം

Update: 2025-08-29 13:04 GMT

മൂഹമാധ്യമങ്ങളിലെ ബോഡി ഷെയ്മിങ്ങിനും സൈബർ ആക്രമണങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിച്ച് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും നടിയുമായ ഗോപിക കീർത്തി എന്ന നീലി. തൻ്റെ ശരീരത്തെക്കുറിച്ചുള്ള നിരന്തരമായ പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും എതിരെയാണ് ഗോപിക രംഗത്തെത്തിയിരിക്കുന്നത്. ഒരു മില്യൺ ഫോളോവേഴ്സുള്ള തൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ വരുന്ന ഭൂരിഭാഗം കമൻ്റുകളും പലപ്പോഴും വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്നവയാണെന്ന് ഗോപിക ചൂണ്ടിക്കാട്ടി.

രണ്ടുവർഷം മുൻപ് വിഡിയോകൾ ചെയ്യാൻ തുടങ്ങിയ കാലത്ത് തൻ്റെ ശരീരപ്രകൃതിയെ കളിയാക്കി 'പന്നി', 'തക്കാളി' തുടങ്ങിയ ഇമോജികളും ശരീരവർണ്ണനകളും നിറഞ്ഞ കമൻ്റുകളാണ് ലഭിച്ചിരുന്നതെന്ന് ഗോപിക ഓർമ്മിപ്പിച്ചു. എന്നാൽ, കഴിഞ്ഞ കുറച്ചുകാലമായി തൻ്റെ ശരീരഭാരം കുറഞ്ഞതോടെ പഴയ ഗോപികയായിരുന്നു നല്ലതെന്നും ഇപ്പോഴത്തെ രൂപം ശരിയല്ലെന്നുമുള്ള തരത്തിലുള്ള കമൻ്റുകളാണ് വരുന്നത്. ശരീരഭാരം കുറഞ്ഞതിനെ തുടർന്ന് ഡയബറ്റിസ് ആണോ, എയ്ഡ്സ് ആണോ എന്നൊക്കെയുള്ള ഗുരുതരമായ ചോദ്യങ്ങളും ചിലർ ചോദിച്ചതായി അവർ വെളിപ്പെടുത്തി.

"എനിക്ക് വണ്ണം കൂട്ടി വെക്കണമെന്നോ കുറച്ചു വെക്കണമെന്നോ ഉള്ളത് എൻ്റെ ഇഷ്ടമാണ്. അതിനെയാരും ചോദ്യം ചെയ്യേണ്ട കാര്യമില്ല. വണ്ണം ഉള്ളവരെ ഇഷ്ടമാണെങ്കിൽ അവരുടെ വിഡിയോകളും, ഇല്ലാത്തവരെ ഇഷ്ടമാണെങ്കിൽ അവരുടെ വിഡിയോകളും പോയി കാണുക. ഈ വെറുപ്പു നിറഞ്ഞ കമൻ്റുകൾ ഒഴിവാക്കുക," ഗോപിക തുറന്നടിച്ചു. ഗാൾ ബ്ലാഡർ നീക്കം ചെയ്തതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കഴിയിച്ചതും ഭക്ഷണം കുറച്ചതുമാണ് ശരീരഭാരം കുറയാൻ പ്രധാന കാരണമെന്ന് അവർ സൂചിപ്പിച്ചു. ഇത്തരത്തിലുള്ള പരിഹാസങ്ങൾ വ്യക്തിജീവിതത്തിൽ വലിയ മാനസികസമ്മർദ്ദം ചെലുത്തുന്നതായും അവർ കൂട്ടിച്ചേർത്തു.

പോസ്റ്റിന്റെ പൂർണരൂപം

രണ്ടുവര്‍ഷമേ ആയിട്ടുള്ളു ഞാന്‍ സ്ഥിരമായി വിഡിയോ ചെയ്യാന്‍ തുടങ്ങിയിട്ട്. ആ സമയത്ത് എന്‍റെ പ്രൊഫൈലില്‍ ഉണ്ടായിരുന്ന കമന്‍റ്സ് കണ്ടു കഴിഞ്ഞാല്‍ പന്നിയുടെ ഇമോജി, തക്കാളിയുടെ ഇമോജി തടിച്ചിരിക്കുന്നു എന്ന് പറയുന്ന തരത്തിലുള്ളതായിരുന്നു. പക്ഷേ ഈ അടുത്തായി എന്‍റെ പോസ്റ്റില്‍ വരുന്ന കമന്‍റുകളൊക്കെ പഴയനീലി ആയിരുന്നു നല്ലതെന്നും പുതിയ നീലി കൊള്ളില്ല എന്നുമൊക്കെയാണ്. ഡയബറ്റിക്സാണോ, ഡയറ്റാണോ, എയ്ഡ്സാണോ എന്നൊക്കെയാണ് ചോദ്യങ്ങള്‍. ഇതൊക്കെ വന്നാല്‍ മെലിയുമോ എന്ന് എനിക്ക് അറിയില്ല. എന്തായാലും എനിക്ക് ഇതൊന്നുമല്ല.

ഞാന്‍ മെലിയുകയോ മെലിയാതെ ഇരിക്കുകയോ എന്തെങ്കിലും ചെയ്തോട്ടെ, നിങ്ങള്‍ക്കൊക്കെ എന്താണ്. വണ്ണം വെക്കുമ്പോള്‍ പന്നിയുടെ ഇമോജി ഇടും. വണ്ണം കുറയുമ്പോള്‍ പറയും അതായിരുന്നു നല്ലതെന്ന്. സൈക്കോസിസിന്‍റെ ഓരോ അവസ്ഥാന്തരങ്ങളാണ് ഇതൊക്കെ. എനിക്ക് വണ്ണം കുറക്കണമെന്ന് തോന്നി. വണ്ണം കുറച്ചു. അതിന് ചില സഹായങ്ങളൊക്കെ ലഭിച്ചിരുന്നു, ഇല്ലാ എന്ന് പറയുന്നില്ല. എന്റെ ഗാൾ ബ്ലാഡർ എടുത്തു കളഞ്ഞ സമയത്ത് ആഹാരം ഒന്നും കഴിക്കാൻ പറ്റില്ലായിരുന്നു. കഴിക്കാൻ പറ്റില്ല എന്നറിയാവുന്നതുകൊണ്ട് ആഹാരം വളരെ നന്നായി കുറച്ചു. ഭക്ഷണം കഴിക്കാതെ ജീവിക്കാം എന്ന് മനസിലാക്കി. അങ്ങനെ ഞാന്‍ വണ്ണം കുറഞ്ഞു.

നിങ്ങള്‍ക്ക് വണ്ണം ഉള്ളവരെയാണോ ഇഷ്ടം. അപ്പോള്‍ വണ്ണം ഉള്ളവരെ കെട്ടിക്കോ. അല്ലെങ്കില്‍ വണ്ണം ഉള്ളവരെ ഫോളോ ചെയ്തോ. അവരുടെ വിഡിയോ കണ്ടോ. നിങ്ങള്‍ക്ക് വണ്ണം ഇല്ലാത്തവരെയാണ് ഇഷ്ടമെങ്കില്‍ അവരുടെ അക്കൗണ്ട് ഫോളോ ചെയ്തോ. ഞാന്‍ വിഡിയോ ഇടുന്നത് എന്‍റെ നേരമ്പോക്കിനാണ്. പണ്ടൊക്കെ എനിക്ക് ഒരുപാട് ഓഫ് ഡെയ്സ് ഉണ്ടായിരുന്നു. അന്നേരം വീട്ടില്‍ കുത്തിയിരിക്കണ്ടല്ലോ എന്ന് കരുതി ഞാനും എന്‍റെ ബോയ്ഫ്രണ്ടും കൂടി പോയി എടുത്ത വിഡിയോസാണ് ഇട്ടുകൊണ്ടിരുന്നത്. ഇപ്പോള്‍ വീക്കെന്‍ഡ് മാത്രമേ എനിക്ക് ഫ്രീ ആയിട്ടുള്ളു. ഇപ്പോ വിഡിയോസ് ഇടുന്നത് കുറവാണ്. ഇത് എന്‍റെ എന്‍റര്‍ടെയിന്‍മെന്‍റാണ് വേണമെങ്കില്‍ കാണാം. വേണ്ടെങ്കില്‍ കാണണ്ട.

അതിനുവേണ്ടി ഇത്രയും വെറുപ്പുളവാക്കുന്ന കമന്റുകൾ വേണ്ട. ചിലരുടെ സ്വഭാവം അതായിരിക്കും, മറ്റുള്ളവരെ എന്തെങ്കിലുമൊക്കെ പറഞ്ഞാലേ, അവർക്ക് ഉറക്കം വരികയുള്ളൂ എന്നുണ്ടെങ്കിൽ അങ്ങനെ ചെയ്തുകൊണ്ടിരിക്കുക. വണ്ണം കുറയ്ക്കുന്നതും കൂട്ടുന്നതും ഒക്കെ അവരവരുടെ ഇഷ്ടമാണ്. നിങ്ങൾക്ക് വണ്ണം വേണമെങ്കിൽ നിങ്ങൾ വണ്ണം വയ്ക്കൂ, വേണ്ടെങ്കിൽ കുറയ്ക്കൂ എന്നോട് ഇതൊന്നും പറയാൻ നിൽക്കണ്ട'.

Tags:    

Similar News