ഗേ തായ്‌ലാണ്ടും ഗേ കോപ്പന്‍ഹേഗനുമായിരുന്നു ഉണ്ണിയുടെ താല്‍പ്പര്യ ഏര്യ! ചേട്ടന്‍ 'ചതിയന്‍ ചന്തു'വും; വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്ത് ആണ്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ അംഗമായ അനുജന്‍; കമലേശ്വരത്തെ പയ്യന്‍ ഭാര്യ വീട്ടില്‍ പോകാത്തതിന്റെ കാരണം വ്യക്തം; ഗ്രീമയുടേയും അമ്മയുടേയും അത്മഹത്യയില്‍ ചര്‍ച്ചയായി സ്വവര്‍ഗ്ഗ അനുരാഗം

Update: 2026-01-26 03:07 GMT

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ യഥാര്‍ത്ഥ കാരണം പുറത്ത്. മകളുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ ആണ്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ അംഗമായതിന്റെയും അവരുമായി സൗഹൃദം സ്ഥാപിച്ചിരുന്നതിന്റെയും തെളിവുകള്‍ ഗ്രീമയുടെ ബന്ധുക്കള്‍ പൊലീസിന് കൈമാറി.

ഭര്‍ത്താവ് കൂടെക്കൂട്ടുമെന്ന് വിശ്വസിച്ച ഗ്രീമ അഞ്ച് വര്‍ഷം കടുത്ത അവഗണന നേരിട്ടിട്ടും ഒരിക്കലും വിവാഹബന്ധം വേര്‍പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഇതായിരുന്നു ആത്മഹത്യയ്ക്ക് കാരണം. ഇതോടെ ഉണ്ണികൃഷ്ണന്റെ ചേട്ടന്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് വരികയാണ്. എസ്.എല്‍.സജിത (54), മകള്‍ ഗ്രീമ എസ്.രാജ് (30) എന്നിവരെ ബുധനാഴ്ച വൈകിട്ടാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനുള്ള ആഗ്രഹമാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ശ്രമിച്ചതിന്റെ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

പി.എച്ച്.ഡി നേട്ടത്തിന് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം ഉണ്ണികൃഷ്ണന്‍ അകലം പാലിച്ചെന്നും, ഈസമയം പലയിടങ്ങളിലേക്കും സുഹൃത്തുക്കളെ തേടി സഞ്ചരിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവിനൊപ്പം വിദേശത്ത് കഴിയാന്‍ ആഗ്രഹിച്ചിരുന്ന ഗ്രീമ വിവാഹ നിശ്ചയത്തിന് പിന്നാലെ പാസ്‌പോര്‍ട്ട് എടുത്ത് തയാറായിരുന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് എത്തിയ സമയം ഉണ്ണികൃഷ്ണന്‍ അമ്മയ്ക്കും മകള്‍ക്കും താങ്ങാനാവാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് വിവരം.

ഭാര്യാപിതാവിന്റെ മരണവിവരം അറിഞ്ഞിട്ടും വിളിക്കാന്‍ പോലും മനസ് ഇയാള്‍ കാണിച്ചില്ല. ഉണ്ണികൃഷ്ണന്‍ തെറ്റുകാരനല്ലെന്നും പ്രശ്‌നങ്ങള്‍ക്ക് കാരണം ഗ്രീമയുടെ അമ്മയാണെന്നും ഉണ്ണികൃഷ്ണന്റെ ബന്ധുക്കള്‍ പറയുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൗണ്‍സിലിങ് നടത്തിയിട്ടും ഫലമുണ്ടായില്ലെന്നും അവര്‍ പറയുന്നു. ഇതിനിടെയാണ് ഗേ ഗ്രൂപ്പുകളുടെ വിവരങ്ങള്‍ പുറത്തു വരുന്നത്. ഇതോടെ കുടുംബം പറഞ്ഞതെല്ലാം കള്ളമാണെന്ന് വ്യക്തമായി. ഗ്രീമയുടെ അമ്മയുടെ സ്വാര്‍ത്ഥതയാണ് ഉണ്ണികൃഷ്ണന്റെ സഹോദരന്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍ ഗ്രൂപ്പുകളുടെ പേര് പുറത്തു വന്നതോടെ എല്ലാം പാളുകയാണ്.

മുംബൈയില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണനെ ശനിയാഴ്ച രാത്രി 10 ഓടെയാണ് തലസ്ഥാനത്തെത്തിച്ചത്. അയര്‍ലന്‍ഡിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടിയത്. ഭാര്യയും അമ്മയും മരിച്ചത് അറിഞ്ഞിട്ടും രക്ഷപ്പെടാനായിരുന്നു ശ്രമം. ഇതിനൊപ്പം ഭാര്യയുടെ അച്ഛന്‍ മരിച്ചിട്ട് പോലും നാട്ടിലേക്ക് വന്നില്ല. ഈ ക്രൂരതയെ മറയ്ക്കാന്‍ പുതിയ തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങിയിരുന്നു. ഗ്രീമയുടെ അമ്മ സജിതയുടെ അമിത വാത്സല്യവും സ്വാര്‍ഥതയുമാണ് ദാമ്പത്യപ്രശ്നങ്ങള്‍ക്ക് കാരണമായതെന്നുമാണ് ഉണ്ണികൃഷ്ണന്റെ ബന്ധുക്കളുടെ വാദം.

ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റങ്ങളാണ് ഉണ്ണികൃഷ്ണനതിരെ ചുമത്തിയിട്ടുള്ളത്. തന്റെയും അമ്മയുടെയും മരണത്തിന് ഉത്തരവാദി ഭര്‍ത്താവ് ആണെന്നായിരുന്നു മരിച്ച ഗ്രീമയുടെ സന്ദേശം. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ പ്രതി ഗ്രീമയെ ഉപേക്ഷിച്ചതായും നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിനിടെയാണ് ഗ്രീമയുടെ അമ്മയുടെ സ്വാര്‍ത്ഥതയിലേക്ക് ചര്‍ച്ചകള്‍ എത്തിക്കുന്നത്. തിരുവനന്തപുരത്തെ അതിപ്രശസ്ത കുടുംബമാണ് ഉണ്ണികൃഷ്ണന്റേത്.

അറസ്റ്റിലായ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ നിരപരാധിയാണെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ചന്തു പറഞ്ഞു. ഉണ്ണിക്കൃഷ്ണന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും അമ്മ സജിതയുടെ ഗ്രീമയോടുള്ള അമിത വാത്സല്യവും സ്വാര്‍ഥതയുമാണ് ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സഹോദരന്‍ ആരോപിക്കുന്നു. അമ്മ സജിതയുടെ മകളോടുള്ള അമിത സ്‌നേഹമാണ് ഉണ്ണിക്കൃഷ്ണനും ഗ്രീമയും തമ്മിലുള്ള വിവാഹബന്ധം തകരാനുള്ള പ്രധാന കാരണമെന്ന് ചന്തു പറഞ്ഞു. എന്നാല്‍ മരണ വീട്ടില്‍ ഗ്രീമയെ എന്തിന് ഈ ഉണ്ണി അപമാനിച്ചെന്നതിന് ഉത്തരവുമില്ല.

ഗ്രീമയോടുള്ള അമ്മയുടെ അമിതവാത്സല്യമാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. ഉണ്ണിക്കൃഷ്ണനും ഗ്രീമക്കും ഒരു സ്വകാര്യതയും സജിത നല്‍കിയിരുന്നില്ല. സജിതയുടെ നിയന്ത്രണത്തിലാണ് ഗ്രീമ ജീവിച്ചിരുന്നത്. ഹണിമൂണ്‍ ട്രിപ്പിനിടെ പോലും നിരന്തരം ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തി. ഗ്രീമയെ അയര്‍ലന്റിലേക്ക് കൊണ്ടുപോകാന്‍ ഉണ്ണിക്കൃഷ്ണന്‍ ശ്രമിച്ചെങ്കിലും സജിത സമ്മതിച്ചിരുന്നില്ല. ഫോണ്‍ വിളിച്ചാല്‍ പോലും സ്പീക്കര്‍ ഓണ്‍ ചെയ്തു സജിത സംസാരിക്കും. ഇതിനെ തുടര്‍ന്ന് രണ്ട് തവണ കൗണ്‍സിലിങ് നടത്തിയെങ്കിലും പരാജയപ്പെട്ടു. തര്‍ക്കം ഉണ്ടാകുമ്പോള്‍ സജിത ആത്മഹത്യ ഭീഷണി മുഴക്കുമെന്നും ഭീഷണി മൂലമാണ് ബന്ധം പിരിയുക എന്ന തീരുമാനത്തിലെത്താന്‍ വൈകിയതെന്നും ഉണ്ണിക്കൃഷ്ണന്റെ സഹോദരന്‍ പറയുന്നു.

പ്രശ്‌നങ്ങളെക്കുറിച്ച് പുറത്ത് അറിയുന്നത് വലിയ അഭിമാനതകര്‍ച്ചയായി സജിത കണ്ടുവെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം പച്ചക്കള്ളമാണ് എന്ന് വരികയാണ് ഇപ്പോള്‍. ഗേ തായ്‌ലാണ്ടും ഗേ കോപ്പന്‍ഹേഗനുമായിരുന്നു ഉണ്ണിയുടെ താല്‍പ്പര്യ ഏര്യ.

Similar News