'ജസ്റ്റിഫയബില്‍ മര്‍ഡറോ'? ഗ്രീഷ്മ പലതവണ ബന്ധം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല; കിടപ്പുമുറിയിലെ ദൃശ്യങ്ങള്‍ പോലും പകര്‍ത്തി; സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഷാരോണ്‍ ബ്ലാക്ക് മെയില്‍ ചെയ്തു; ഈ കുറ്റത്തിന് പത്തു കൊല്ലത്തില്‍ താഴെ ശിക്ഷ കൊടുക്കണം; ഗ്രീഷ്മയ്ക്കായി വീണ്ടും ഷാരോണിനെ കൊല്ലാക്കൊല ചെയ്ത് പ്രതിഭാഗം; ചെകുത്താന്‍ സ്വാഭാവത്തിന് വധശിക്ഷയോ? ഗ്രീഷ്മയ്ക്കുള്ള ശിക്ഷ തിങ്കളാഴ്ച

Update: 2025-01-18 07:23 GMT

തിരുവനന്തപുരം:പാറശാല ഷാരോണ്‍ വധക്കേസില്‍ ശിക്ഷാ വിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഗ്രീഷ്മ കോടതിയില്‍ കത്ത് നല്‍കി. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. തനിക്ക് 24 വയസ്സ് മാത്രമാണ് പ്രായം. ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. കത്തിനൊപ്പം ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറി. ഇന്നലെ കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചിരുന്നു. ശിക്ഷ വിധിക്കായുള്ള വാദമായിരുന്നു ഇന്ന് നടന്നത്. ഇതില്‍ 'ജസ്റ്റിഫയബിള്‍ മര്‍ഡര്‍' ആയിരുന്നു ഷാരോണിന്റേതെന്ന് വരുത്താനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. കോടതിയുടെ അനുകമ്പ നേടുകയായിരുന്നു വാദങ്ങളിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍ വധ ശിക്ഷ അനിവാര്യതയാണെന്ന് പ്രോസിക്യൂഷനും പറഞ്ഞു വച്ചു. എല്ലാ അര്‍ത്ഥത്തിലും കൊല്ലപ്പെട്ട ഷാരോണിനെ വീണ്ടും അപമാനിക്കുന്ന വാദങ്ങളാണ് പ്രതിയ്ക്കായി കോടതിയില്‍ ഉയര്‍ത്തിയത്. അന്തിമ ശിക്ഷ തിങ്കളാഴ്ച വിധിക്കും.

ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ആണിത്. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണം. ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണ്. ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാന്‍ കഴിയുകയുള്ളൂ. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി പരിശോധനകള്‍ നടത്തി. മുന്‍കൂട്ടി നിശ്ചയിച്ച കൊലപാതകമാണിത്, അവിചാരിതമല്ല. വിദ്യാസമ്പന്നയായ യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. കുറേ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് മനസ്താപം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഷാരോണിന് സാമൂഹിക വിരുദ്ധ പശ്ചാത്തലമുണ്ടെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.

ഒന്നാം പ്രതി കാമുകി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (22), അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരെന്നു നെയ്യാറ്റിന്‍കര അഡിഷനല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ശിക്ഷാ വിധിയില്‍ ഗ്രീഷ്മയുടെ ഭാഗം കേട്ട ശേഷമാണ് കോടതി പ്രോസിക്യൂഷന്റെ വാദങ്ങള്‍ കേട്ടത്. ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ചെകുത്താന്റെ മനസ്സുള്ള ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാന്‍ കഴിയുകയുള്ളൂ. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി പരിശോധനകള്‍ നടത്തി. 11 ദിവസം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയില്‍ ഉണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച കൊലപാതകമാണ് നടന്നത്. ഇത് അവിചാരിതമല്ല. വിദ്യാസമ്പന്നയായ യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. കുറെ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് മനസ്താപം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിന് ശേഷമാണ് പ്രതിഭാഗം അഭിഭാഷകന്‍ ഷാരോണിന്റെ മരണത്തെ 'ജസ്റ്റിഫയബിള്‍ മര്‍ഡര്‍' എന്ന കാറ്റഗറിയില്‍ കൊണ്ടു വരാന്‍ ശ്രമം നടത്തിയത്. ഗ്രീഷ്മയുടെ ശിക്ഷ പരമാവധി കുറയ്ക്കാനായിരുന്നു വാദങ്ങള്‍. വിചാരണയില്‍ പോലും ഉയര്‍ത്താത്ത കാര്യങ്ങള്‍ അവതരിപ്പിച്ചു.

കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളതെന്നും പ്രതിക്ക് സാമൂഹ്യവിരുദ്ധ സ്വഭാവമില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. വധശിക്ഷ നല്‍കാന്‍ കഴിയില്ലെന്നും അഭിഭാഷകര്‍ പറഞ്ഞു. ഗ്രീഷ്മയ്ക്ക് ആത്മഹത്യാ പ്രവണതയുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഷാരോണുമായുള്ള ബന്ധത്തില്‍നിന്ന് പുറത്തിറങ്ങാന്‍ ഗ്രീഷ്മ പലതരത്തിലും ശ്രമിച്ചു. കിടപ്പുമുറിയിലെ കട്ടിലില്‍ ഇരുന്ന് ഇരുവരും തമ്മിലുള്ള ഫോട്ടോ ഷാരോണ്‍ എടുത്തത് എന്തിനാണെന്ന് ചോദ്യമുയര്‍ത്തിയ പ്രതിഭാഗം, ഈ ബന്ധത്തില്‍നിന്ന് ഗ്രീഷ്മയെ പുറത്തുവിടാന്‍ ഷാരോണ്‍ തയാറായിരുന്നില്ലെന്നും വാദിച്ചു. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഷാരോണ്‍ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നും പ്രതിഭാഗം ആരോപിച്ചു. വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഫോട്ടോയെടുത്ത് സൂക്ഷിച്ചു. തനിക്ക് കിട്ടാത്തത് വേറെ ആര്‍ക്കും കിട്ടരുതെന്ന് ഷാരോണ്‍ തീരുമാനിച്ചിരുന്നു. ഒരു സ്ത്രീക്ക് സഹിക്കാവുന്നതിലും അപ്പുറവും ആയിരുന്നു ഷാരോണിന്റെ പെരുമാറ്റം. അതുകൊണ്ടാണ് ഗ്രീഷ്മ കുറ്റം ചെയ്തുപോയത്. അത് നേരത്തെ തയാറാക്കിയതായിരുന്നില്ല. വീട്ടിലെത്തി ആത്മഹത്യ ചെയ്യാന്‍ ഷാരോണ്‍ ഉറപ്പിച്ചിരുന്നും യുവാവിനു സാമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു. പരമാവധി നല്‍കാന്‍ കഴിയുന്ന ശിക്ഷ ജീവപര്യന്തമാണെന്നും പ്രതിഭാഗം സൂചിപ്പിച്ചു. ഇത് 10 വര്‍ഷമായി കുറയ്‌ക്കേണ്ട ഇളവ് ഈ സംഭവത്തിലുണ്ട്. സാഹചര്യത്തെളിവുകള്‍ അടിസ്ഥാനമായുള്ള കേസുകളില്‍ ഉന്നത കോടതികളുടെ ഉത്തരവ് പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സാഹചര്യത്തെളിവുകള്‍ പരിഗണിച്ചും ശിക്ഷിച്ചിട്ടുണ്ടെന്നു കോടതി ഇടപെട്ടു. പ്രതിയെ മാനസാന്തരപ്പെടുത്തി പുനരധിവാസം ഉറപ്പാക്കേണ്ടത് കൂടി സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

ഗ്രീഷ്മ പലതവണ ബന്ധം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഷാരോണ്‍ അനുവദിച്ചില്ലെന്നും ഇതോടെയാണ് കൊലയ്ക്കു നിര്‍ബന്ധിതയായതെന്നും പ്രതിഭാഗം വാദിച്ചു. സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഷാരോണ്‍ ബ്ലാക്ക് മെയില്‍ ചെയ്‌തെന്നും ഗ്രീഷ്മയുടെ അഭിഭാഷകന്‍ ആരോപണമുയര്‍ത്തി. ഇതൊന്നും ഒരു ഘട്ടത്തിലും ഇതിന് മുമ്പ് പ്രതിഭാഗം പറഞ്ഞിരുന്നില്ല. രാവിലെ 11ഓടെയാണ് കോടതിയില്‍ അന്തിമവാദം ആരംഭിച്ചത്. ശിക്ഷയെപ്പറ്റി വല്ലതും പറയാനുണ്ടോയെന്ന് ചോദിച്ച് ഗ്രീഷ്മയെ കോടതി ചേംബറിന് അടുത്തേക്ക് വിളിപ്പിക്കുകയായിരുന്നു. പറയാനുള്ളത് ഗ്രീഷ്മ എഴുതിനല്‍കി. ഗ്രീഷ്മ എഴുതിനല്‍കിയത് ജഡ്ജി എ.എം ബഷീര്‍ പരിശോധിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രതിയോട് ജഡ്ജി ചോദിച്ചറിഞ്ഞു. ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ ജഡ്ജിക്കു കൈമാറിയ ഗ്രീഷ്മ തനിക്ക് മറ്റ് ക്രിമിനല്‍ കേസുകള്‍ ഒന്നുമില്ലെന്നും പരമാവധി ഇളവുകള്‍ നല്‍കണമെന്നും അഭ്യര്‍ഥിച്ചു. പ്രതിക്ക് എങ്ങനെ വധശിക്ഷ നല്‍കാന്‍ കഴിയുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു. കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രമേയുള്ളൂ എന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. വിചാരണഘട്ടത്തില്‍ ഗ്രീഷ്മ ആത്മഹത്യ പ്രവണത കാണിച്ചു. ഷാരോണുമായുള്ള ബന്ധത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഗ്രീഷ്മ പലതവണ ശ്രമിച്ചു. പക്ഷെ, ബന്ധം ഉപേക്ഷിക്കാന്‍ ഷാരോണ്‍ ഒരുങ്ങിയില്ല.

ഒന്നാം പ്രതിയായ ഗ്രീഷ്മയെ രാവിലെ ഒമ്പതരയോടെയാണ് തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ടുപോയത്. നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. ഇരുവരുടെയും പ്രണയം ഗ്രീഷ്മയുടെ വീട്ടിലറിഞ്ഞതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഗ്രീഷ്മയോട് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷാരോണിനെ ബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്മാറാന്‍ തയാറായിരുന്നില്ല. ഷാരോണിനെ 2022 ഒക്ടോബര്‍ 14നു ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയതായാണു കേസ്. ഗ്രീഷ്മയുമായി കണ്ടുമുട്ടി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനാവുകയും ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഷാരോണ്‍ ഒക്ടോബര്‍ 25നു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചു. തെളിവു നശിപ്പിക്കലാണു നിര്‍മലകുമാരന്‍ നായര്‍ക്കു മേലുള്ള കുറ്റം. ഇയാളെ ജാമ്യത്തില്‍ വിട്ടു. കുപ്പി ഒളിപ്പിക്കാന്‍ അമ്മ സിന്ധുവും കൂട്ടുനിന്നെന്ന വാദം തെളിയിക്കാനായില്ല.

Similar News