ആദ്യം ചെരിപ്പിന് തീപിടിച്ച് കാല്‍ പൊളളി; പിന്നീട് സല്‍വാറിന് തീപിടിച്ചതോടെ അത് ഊരിയെറിഞ്ഞു; എന്‍ഐസിയുവില്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ മുഖം മാത്രമായിരുന്നു മനസ്സില്‍; ഝാന്‍സി ആശുപത്രി തീപിടിത്തത്തില്‍ 14 കുഞ്ഞുങ്ങളെ രക്ഷിച്ച നഴ്‌സ് മേഘ ജെയിംസിന് അഭിനന്ദന പ്രവാഹം
തീപിടിത്തത്തില്‍ 14 കുഞ്ഞുങ്ങളെ രക്ഷിച്ച നഴ്‌സ് മഘ ജെയിംസിന് അഭിനന്ദന പ്രവാഹം 14 കുഞ്ഞുങ്ങളെ രക്ഷിച്ച നഴ്‌സ് മഘ ജെയിംസിന് അഭിനന്ദന പ്രവാഹം ആശുപത്രി തീപിടിത്തത്തില്‍ 14 കുഞ്ഞുങ്ങളെ രക്ഷിച്ച നഴ്‌സ് മഘ ജെയിംസിന് അഭിനന്ദന പ്രവാഹം
ലക്‌നൗ: ഒരു കുഞ്ഞിന് ഇന്‍ജെക്ഷന്‍ നല്‍കാന്‍ സിറിഞ്ച് എടുക്കാന്‍ പോയതായിരുന്നു നഴ്‌സ് മേഘ ജെയിംസ്. തിരിച്ചെത്തിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച. ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററിന് തീ പിടിച്ചിരിക്കുന്നു. ' ഞാന്‍ വേഗം വാര്‍ഡ് ചുമതലയുളള ജീവനക്കാരനെ വിളിച്ചു. അയാള്‍ അഗ്നിശ്മന സേനാ ഉപകരണവുമായി പാഞ്ഞെത്തി തീയണയ്ക്കാന്‍ നോക്കി. അപ്പോഴേക്കും തീ പടര്‍ന്നിരുന്നു, മേഘ ജെയിംസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കനത്ത പുക നിറഞ്ഞതോടെ ഒന്നും കാണാന്‍ വയ്യാതെ രക്ഷാപ്രവര്‍ത്തനം പ്രയാസമേറിയതായി. വൈദ്യുതി കൂടി നിലച്ചതോടെ എന്‍ഐസിയുവില്‍ ഒന്നും കാണാനായില്ല. കറന്റ് പോയില്ലായിരുന്നെങ്കില്‍ കൂടുതല്‍ കുട്ടികളെ രക്ഷിക്കാമായിരുന്നു. ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളേജിലെ നിയോ നേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ് വന്‍തീപിടുത്തം ഉണ്ടായത്. വെളളിയാഴ്ച രാത്രിയായിരുന്നു സംഭവം. 11 കുഞ്ഞുങ്ങളാണ് മരിച്ചത്. തീയാളി പടരുന്നതിനിടെയാണ് സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി മേഘ 14 കുഞ്ഞുങ്ങളെ രക്ഷിച്ചത്.
' എന്റെ ചെരിപ്പിന് തീ പിടിച്ചതോടെ, കാല്‍ പൊള്ളി. പിന്നീട് എന്റെ സല്‍വാറിന് തീപിടിച്ചു. ഉടനെ ഞാന്‍ സല്‍വാര്‍ മാറ്റി അതുപേക്ഷിച്ചു. ആ സമയത്ത് ശരിക്കും പറഞ്ഞാല്‍ എന്റെ മനസ്് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല' മേഘ മറ്റൊരു സല്‍വാര്‍ ധരിച്ച് വീണ്ടും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി.
മേഘയുടെ ധൈര്യത്തെ അസി. നഴ്‌സിങ് സൂപ്രണ്ട് നളിനി സൂദ് വാഴ്ത്തി. ' അവള്‍ സ്വന്തം സുരക്ഷ പോലും നോക്കാതെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ഇറങ്ങി. അവള്‍ കുഞ്ഞുങ്ങളെ രക്ഷിച്ച് പുറത്തുള്ളവരെ ഏല്‍പ്പിച്ച ശേഷമാണ് പൊള്ളലിന് ശുശ്രൂഷ തേടിയത്'. നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് മേഘ ജയിംസ്.
എന്‍ഐസിയുവിന്റെ ഗ്ലാസ് ജനാലകള്‍ തകര്‍ത്താണ് കുഞ്ഞുങ്ങളെ ജീവനക്കാര്‍ രക്ഷിച്ചത്. രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളെ സമീപത്തെ വാര്‍ഡുകളിലേക്ക് മാറ്റി. പക്ഷേ ഒരു നവജാത ശിശുവു പിന്നീട് മരണത്തിന് കീഴടങ്ങി.
തീപിടിത്തം അട്ടിമറിയല്ല
തീപിടിത്തം അട്ടിമറിയല്ല, അപകടമാണെന്ന് രണ്ടംഗ അന്വേഷണ സമിതി കണ്ടെത്തി. ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടില്ല.സ്വിച്ച്‌ബോര്‍ഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തം ഉണ്ടായത്. പീഡിയാട്രിക്‌സ് വാര്‍ഡില്‍ സ്പ്രിങ്കളേഴസ് ഇല്ലാതിരുന്നത് കൊണ്ട് തീപിടിത്തം നിയന്ത്രിക്കാനും ആയില്ല.