3500 കിലോമീറ്റര്‍ പരിധി; കുതിച്ചു പാഞ്ഞ് ശത്രുവിനെ നശിപ്പിക്കും; ഇന്ത്യന്‍ പ്രതിരോധ രംഗത്ത് പുതിയൊരു ആയുധം കൂടി; ഐ.എന്‍.എസ് അരിഘാട്ടില്‍ നിന്നുള്ള കെ-4 മിസൈല്‍ പരീക്ഷണം പൂര്‍ണവിജയം; ഐ.എന്‍.എസ് അരിഹന്തും, അരിഘാതും പോര്‍മുഖത്തെ നാഴികക്കല്ലായി മാറുമ്പോള്‍..!

Update: 2024-11-28 12:26 GMT

ഡല്‍ഹി: ഇന്ത്യൻ പ്രതിരോധ മേഖല വളരെ കരുത്തോടെയാണ് നീങ്ങുന്നത്. എല്ലാ ലോക രാജ്യങ്ങളും ഇന്ത്യയുടെ കരുത്ത് ഇതിനോടകം കണ്ടുകഴിഞ്ഞു. ഇന്ത്യയുടെ കൈവശം ആണവായുധങ്ങളും മുമ്പ് വികസിപ്പിച്ച രാസായുധങ്ങളും ഉണ്ട് . ആണവായുധങ്ങളുടെ വലിപ്പത്തെക്കുറിച്ച് ഇന്ത്യ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നത്.

അതുപ്പോലെ ഇന്ത്യന്‍ നാവികസനയുടെ രണ്ട് ആണവ അന്തര്‍വാനികളാണ് ഐ.എന്‍.എസ് അരിഘാതും ഐ.എന്‍.എസ് അരിഹന്തും. ഇന്ത്യ തദ്ദേശീയമായി നിർമിച്ചെടുത്ത ആദ്യ ആണവ അന്തർവാഹിനിയാണ് ഐ.എൻ.എസ്. അരിഹന്ത്. 2009 ജൂലൈ 26ന് ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആണ് ഇത് പുറത്തിറക്കിയത്.

തന്ത്രപ്രദാനമായ ആക്രമണശേഷിയുള്ള ആണവ അന്തർവാഹിനിയാണിത്. അഡ്വാൻസ്ഡ് ടെക്നോളജി വെസ്സൽ (എ.ടി.വി.) വിഭാഗത്തിൽപ്പെടുന്ന ഐ.എൻ.എസ്. അരിഹന്തിന് 112 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. ഇപ്പോഴിതാ മറ്റൊരു നാഴികക്കല്ല് കൂടി ഇന്ത്യൻ നാവിക സേന സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്ത്യന്‍ നാവികസേനയുടെ പുതിയ കരുത്തായ ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഘാതില്‍ നിന്ന് ആദ്യ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് നാവികസേന. 3500 കിലോമീറ്റര്‍ റെയ്ഞ്ചിലുള്ള കെ.ഫോര്‍ ബാലിസ്റ്റിക് മിസൈല്‍ ആണ് ബേ ഓഫ് ബംഗാളില്‍വെച്ച് പരീക്ഷിച്ചത്. പരീക്ഷണം ബുധനാഴ്ച നാവികസേന വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഐ.എന്‍.എസ് അരിഘട്ടും കെ.ഫോര്‍ മിസൈലും ഇനി പോര്‍മുഖത്തെ പുതിയ നാഴികക്കല്ലായി മാറിയിരിക്കുകയാണ്.

ഇന്ത്യന്‍ നാവികസനയുടെ രണ്ട് ആണവ അന്തര്‍വാനികളാണ് ഐ.എന്‍.എസ് അരിഘാതും ഐ.എന്‍.എസ് അരിഹന്തും. ഐ.എന്‍.എസ് അരിഘട്ട് കഴിഞ്ഞ ഓഗസ്ത് മാസമാണ് ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായത്. ഇത്തരം അന്തര്‍വാഹനികളില്‍നിന്ന് തൊടുത്തുവിടാന്‍ പറ്റുന്ന രീതിയില്‍ പ്രത്യേകം തയ്യറാക്കിയതാണ് കെ.ഫോര്‍ ബാലിസ്റ്റിക് മിസൈല്‍. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) കെ.ഫോര്‍ മിസൈലിനെ സമ്പൂര്‍ണ സജ്ജമാക്കാന്‍ നിരവധി പരീക്ഷണങ്ങള്‍ ഇതിനോടകം നടത്തിയിരുന്നു. ഇതാണിപ്പോള്‍ പൂര്‍ണ വിജയത്തിലേക്ക് എത്തിയിരിക്കുന്നത്.

2018-ല്‍ ആണ് ഇന്ത്യ സ്വന്തമായി നിര്‍മിച്ച ആദ്യ ആണവ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് അരിഹന്ത് സേനയുടെ ഭാഗമാവുന്നത്. 2024 ഓഗസ്തില്‍ ദീര്‍ഘദൂര മിസൈല്‍ വാഹക ശക്തിയുള്ള ഐ.എന്‍.എസ് അരിഘാതും സേനയുടെ ഭാഗമായി. അടുത്തുവര്‍ഷത്തോടെ മൂന്നാമത്തെ അന്തര്‍വാഹനിയേയും കമ്മിഷന്‍ ചെയ്യാനാവുമന്നാണ് സൈന്യം കരുതുന്നത്.

Tags:    

Similar News