മര്യാദയ്ക്ക്..സ്വന്തം കാര്യം നോക്കിയിരുന്ന വിദേശ വനിതാ; അതുവഴി കുറച്ച് ഇന്ത്യൻ യുവതികളുടെ വരവിൽ മുഴുവൻ ബഹളം; അവരുടെ ബോയ്ഫ്രണ്ടിന്റെ ചിത്രം കാണണമെന്ന് വാശി; ഒടുവിൽ സഹികെട്ട് അവൾ ചെയ്തത്

Update: 2026-01-23 06:14 GMT

ഡൽഹി: കനേഡിയൻ യുവതി തൻ്റെ കാമുകൻ്റെ ചിത്രം ഇന്ത്യൻ യുവതികളുമായി പങ്കുവെച്ചതിനെത്തുടർന്നുണ്ടായ പ്രതികരണം സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയ്ക്ക് വഴിയൊരുക്കി. ആവേശത്തോടെ പ്രശംസിക്കുകയും ഒരാൾ ഫ്ലയിങ് കിസ് നൽകുകയും ചെയ്ത ഇന്ത്യൻ യുവതികളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ തർക്കം ഉടലെടുത്തത്.

എക്സിലെ 'വെനം' എന്ന അക്കൗണ്ടിൽ നിന്നാണ് ഈ ദൃശ്യങ്ങൾ ആദ്യമായി പങ്കുവെക്കപ്പെട്ടത്. വീഡിയോയിൽ ഒരു കനേഡിയൻ യുവതി ഇന്ത്യൻ യുവതികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നതും, സംഭാഷണത്തിനിടെ അവർ യുവതിയോട് കാമുകൻ്റെ ചിത്രം കാണിക്കാൻ ആവശ്യപ്പെടുന്നതും കാണാം. യുവതി തൻ്റെ ബോയ്ഫ്രണ്ടിൻ്റെ ചിത്രം കാണിച്ചതോടെ ആവേശം പൂണ്ട യുവതികൾ 'ക്യൂട്ട്', 'ഓസം', 'സൂപ്പർ' എന്നിങ്ങനെയുള്ള വാക്കുകളാൽ കാമുകനെ അഭിനന്ദിച്ചു. ഇതിനിടെ ഒരു യുവതി മുന്നോട്ട് വന്ന് കാമുകനായി ഫ്ലയിങ് കിസ്സും നൽകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടതിന് പിന്നാലെ നിരവധി പേർ പ്രതികരണങ്ങളുമായെത്തി. യുവതികളുടെ പ്രവൃത്തിയെ അനുചിതമെന്നും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ചിലർ അഭിപ്രായപ്പെട്ടു. "സ്ത്രീകൾ ഇത്തരത്തിൽ ക്രിപ്പിയായി പെരുമാറുന്നത് എന്തുകൊണ്ട്? ഒരു പുരുഷൻ ഒരു ടൂറിസ്റ്റിന്‍റെ കാമുകിക്ക് ഇത് പോലെ ചെയ്താൽ ഉണ്ടാകുന്ന പ്രതിഷേധം സങ്കൽപ്പിക്കുക" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെക്കപ്പെട്ടത്. ഈ താരതമ്യവും അടിക്കുറിപ്പിലെ ധ്വനിയും സമൂഹമാധ്യമ ഉപയോക്താക്കളിൽ അസ്വസ്ഥത സൃഷ്ടിച്ചു.

എന്നാൽ, ഇതിനെ നിരുപദ്രവകരമായ തമാശയായും വെറും വിനോദമായും കണ്ടവരും നിരവധിയുണ്ടായിരുന്നു. അതേസമയം, വീഡിയോ വൈറലായതിന് പിന്നാലെ അടിക്കുറിപ്പുകളുടെ ഭാഷ മാറിയെന്നും, യുവതികളുടെ പ്രവർത്തി പരിധികളുടെ ലംഘനവും അടിസ്ഥാന മര്യാദ ഇല്ലാത്തതുമാണെന്ന് ചിലർ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സാമൂഹിക ഇടപെഴകലിൻ്റെ മര്യാദകളെക്കുറിച്ചും വിനോദത്തിൻ്റെ അതിരുകളെക്കുറിച്ചുമുള്ള സമൂഹത്തിൻ്റെ വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ഈ സംഭവം തുറന്നുകാട്ടുന്നത്. 

Tags:    

Similar News