നേരം പോക്കിന് റീൽസ് കണ്ട് സ്ക്രോൾ ചെയ്തിരുന്നവർ ഒരു നിമിഷം പതറി; പലരുടെയും ഫോണുകളിൽ അജ്ഞാത സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞു; ലോകത്തെ ഞെട്ടിച്ച് ഇൻസ്റ്റഗ്രാമിൽ വൻസുരക്ഷാ വീഴ്ച; കോടി കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി വിവരങ്ങൾ; 'ഡാർക് വെബ്' കാണാമറയത്തെ വില്ലനാകുമ്പോൾ

Update: 2026-01-10 16:14 GMT

ഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ 1.75 കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർബൈറ്റ്സ് റിപ്പോർട്ട് ചെയ്തു. ചോർന്നുപോയ ഈ വിവരങ്ങൾ ഡാർക്ക് വെബിലെ ഹാക്കർമാരുടെ കൂട്ടായ്മകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഉപയോക്താക്കളുടെ യൂസർ നെയിമുകൾ, പൂർണമായ പേരുകൾ, ഇ-മെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ഭാഗികമായ വിലാസങ്ങൾ എന്നിവയാണ് ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നത്. ഈ വിവരങ്ങൾ വിവിധതരം സൈബർ കുറ്റകൃത്യങ്ങൾക്ക് ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് മാൽവെയർബൈറ്റ്സ് മുന്നറിയിപ്പ് നൽകുന്നു. ഇൻസ്റ്റഗ്രാം പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള സംവിധാനം ഉപയോഗിച്ച് അക്കൗണ്ടുകൾ തട്ടിയെടുക്കാൻ ശ്രമങ്ങൾ നടന്നുവരുന്നതായും കമ്പനി ചൂണ്ടിക്കാട്ടി. പല ഉപയോക്താക്കൾക്കും പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

2024ലെ ഇൻസ്റ്റഗ്രാം എ.പി.ഐ (API) ഡാറ്റാ ലീക്കിലൂടെയാണ് ഈ വിവരങ്ങൾ ചോർന്നതെന്നാണ് പ്രാഥമിക സൂചന. അതേസമയം, ഇൻസ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ, ഈ ഗുരുതരമായ ഡാറ്റാ ചോർച്ചയെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഈ സുരക്ഷാ വീഴ്ച വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

എന്താണ് ഡാര്‍ക് വെബ്?

ഇന്റര്‍നെറ്റിലെ അധോലോകം എന്ന് ഡാര്‍ക് വെബിനെ വിശേഷിപ്പിക്കാം. ഇന്റര്‍നെറ്റിന്റെ ഭാഗമാണെങ്കിലും എല്ലാവര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ഒരു മേഖല. ഡാര്‍ക്ക് വെബ് എന്നത് ഇന്റര്‍നെറ്റിന്റെ ഒരു എന്‍ക്രിപ്റ്റ് ചെയ്ത ഭാഗമാണ്, ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിന്‍ വഴി ഇപയോഗിച്ച് ഇവ കാണാന്‍ കഴിയില്ല. ഡാര്‍ക്‌നെറ്റ് എന്നും അറിയപ്പെടുന്ന ഡാര്‍ക്ക് വെബ് ഇന്റര്‍നെറ്റിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഒരു വലിയ ഭാഗമാണ്.

ഒരു പരിധിവരെ, ചില വിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്ലെങ്കില്‍ ഒരു എക്‌സ്‌ക്ലൂസീവ് ഓണ്‍ലൈന്‍ ക്ലബ്ബിലോ സോഷ്യല്‍ നെറ്റ്വര്‍ക്കിലോ ചേരാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ഇവ ഉപയോഗപ്പെടുത്തുന്നു. എന്‍ക്രിപ്റ്റ്‌ചെയ്ത സന്ദേശങ്ങളാണ് ഇടപാടുകാര്‍ തമ്മില്‍ നടത്തുകയെന്നതിനാല്‍ ഇതിലേക്ക് നുഴഞ്ഞുകയറുക പ്രയാസം. ഏതെങ്കിലും ഇടപാടുകാര്‍ വലയില്‍ക്കുടുങ്ങിയാലും എല്ലാകണ്ണികളെയും പിടികൂടാനാകില്ല. അന്വേഷണസംഘങ്ങള്‍ സമീപിച്ചാലും ചിലരാജ്യങ്ങള്‍ ഡാര്‍ക്ക് നെറ്റ് വിവരം കൈമാറുകയുമില്ല.

ഡാര്‍ക് വെബിലേക്ക് എങ്ങനെയാണ് പ്രവേശിക്കുന്നത്?

സാധാരണ വെബ്സൈറ്റ് ലിങ്കുകളുടെ ഇന്‍ഡക്‌സ് ഫലങ്ങള്‍ നല്‍കാന്‍ ഗൂഗിളും മറ്റ് സെര്‍ച്ച് എഞ്ചിനുകളും നല്‍കുമ്പോള്‍ ഡാര്‍ക്ക് വെബിലെ വെബ്സൈറ്റുകള്‍ സെര്‍ച്ച് എഞ്ചിനുകള്‍ ഇന്‍ഡക്‌സ് ചെയ്യില്ല. പകരം, ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ ഡാര്‍ക്ക് വെബ് വ്യക്തിഗത ഇമെയില്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഡാറ്റാബേസുകള്‍, ഡോക്യുമെന്റുകള്‍ എന്നിവയില്‍ നിന്നുള്ള ഡാറ്റകള്‍ നല്‍കുന്നു.

ഫയര്‍ഫോക്‌സ് അല്ലെങ്കില്‍ ക്രോം പോലുള്ള സാധാരണ ബ്രൗസറുകളിലൂടെ ഡാര്‍ക്ക് വെബ് ആക്സസ് ചെയ്യാന്‍ കഴിയില്ല. എന്‍ക്രിപ്റ്റ് ചെയ്ത പിയര്‍-ടു-പിയര്‍ നെറ്റ്വര്‍ക്ക് കണക്ഷന്‍ വഴിയോ ടോര്‍(ദി ഒനിയന്‍ റൂട്ട്) ബ്രൗസര്‍ പോലുള്ള ഒരു ഓവര്‍ലേ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് മാത്രമേ ഇത് ആക്സസ് ചെയ്യാന്‍ കഴിയൂ. ഡാര്‍ക്ക് വെബ് ആക്സസ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റികള്‍ കൂടുതല്‍ സംരക്ഷിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

ബ്രൗസര്‍ ഡൗണ്‍ലോഡ് ചെയ്യാനും ഉപയോഗിക്കാനും സൗജന്യമാണ്, കൂടാതെ എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കുന്നു. ടോര്‍ ബ്രൗസറിന് പുറമേ, വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (വിപിഎന്‍) വഴി ഡാര്‍ക്ക് വെബ് ആക്സസ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റികള്‍ കൂടുതല്‍ സംരക്ഷിക്കാന്‍ കഴിയും.

Tags:    

Similar News