ജേജു എയര്‍ലൈന്‍സിനെ ദുരന്തത്തിലേക്ക് നയിച്ചത് പൈലറ്റിന്റെ പിഴവോ? പക്ഷിക്കൂട്ടം ഇടിച്ചത് ദുരന്തത്തിലേക്ക് വഴിവെച്ചെന്ന വാദം തള്ളി വിദഗ്ധര്‍; വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ വേഗത കുറയ്ക്കാന്‍ കഴിയാതെ പോയതും ദുരൂഹം
ജേജു എയര്‍ലൈന്‍സിനെ ദുരന്തത്തിലേക്ക് നയിച്ചത് പൈലറ്റിന്റെ പിഴവോ?
സിയോള്‍: കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയില്‍ ജേജു എയര്‍ലൈന്‍സ് വിമാനാപകടത്തിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ വര്‍ദ്ധിക്കുകയാണ്. വിമാനാപകടത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണ് എന്ന കാര്യത്തില്‍ ഇനിയും കൃത്യമായ വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. പക്ഷിക്കൂട്ടം വന്നിടിച്ചതാണ് അപകടത്തിന് കാരണം എന്നാണ് ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നത് എങ്കിലും വ്യോമയാന രംഗത്തെ പല വിദഗ്ധരും ഇക്കാര്യം തള്ളിക്കളയുകയായിരുന്നു. പക്ഷിക്കൂട്ടം ഇടിച്ച് പല വിമാനങ്ങള്‍ക്കും തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ വിമാനം തകര്‍ന്നു വീണതായി കേട്ടുകേള്‍വി പോലും ഇല്ല എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ വിമാനം അപകടത്തില്‍ പെടുന്നതിന് തൊട്ടു മുമ്പുള്ള പൈലറ്റിന്റെ നടപടികളെ കുറിച്ചാണ് ഇപ്പോള്‍ വ്യോമയാന വിദഗ്ധര്‍ ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ മാസം 29 ന് തെക്കന്‍ കൊറിയയിലെ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ജേജു എയര്‍ലൈന്‍സിന്റെ വിമാനം ബെല്ലി ലാന്‍ഡിംഗ് നടത്തിയതിന് ശേഷം മതിലില്‍ ഇടിച്ച് പൊട്ടിത്തെറിച്ചത്. ബോയിങ് 737-800 ഇനത്തില്‍ പെട്ടതായിരുന്നു വിമാനം.
വിമാനത്തിന്റ ലാന്ഡഡിംഗ് ഗിയറിന് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നോ എന്നാണ് പലരും ഇപ്പോള്‍ സംശയം ഉന്നയിക്കുന്നത്. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ വേഗത കുറയ്ക്കാന്‍ കഴിയാതെ പോയത് എന്ത് കൊണ്ടാണെന്നും അവര്‍ ചോദിക്കുന്നു. വിമാനത്താവളത്തിന് സമീപം രണ്ട് ലക്ഷത്തോളം പക്ഷികള്‍ ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ പറയപ്പെടുന്നത്. ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള പക്ഷി ശല്യം ഒഴിവാക്കാന്‍ വിമാനത്താവള അധികൃതര്‍ഒരു നടപടിയും സ്വീകരിക്കാതിരുന്നതിനേയും പലരും കുറ്റപ്പെടുത്തുന്നു.
വിമാനം ലാന്‍ഡ് ചെയ്യുന്ന വേളയില്‍ വേഗത നിയന്ത്രിക്കുന്ന ഫ്ളാപ്പുകള്‍ എന്ത്് കൊണ്ട് തുറക്കാന്‍ കഴിയാതായി എന്ന ചോദ്യവും
ഉയരുന്നുണ്ട്. അപകടത്തില്‍ പെട്ട ജേജു എയര്‍ലൈന്‍സ് വിമാനം തായ്ലന്‍ഡില്‍ നിന്ന് മുവാനിലേക്ക് പറന്നത് ഈയിടെ മാത്രം തുറന്ന വ്യോമപാതയിലൂടെയാണ് അപകടത്തിന് മൂന്ന് ദിവസം മുമ്പ് രണ്ട് തവണ ഇതേ വിമാനം റണ്‍വേയുടെ തെക്ക് ഭാഗത്ത് കൂടെയാണ് ലാന്‍ഡ് ചെയ്തത്. എന്നാല്‍ അപകടം നടന്ന സമയത്ത് വിമാനം റണ്‍വേയുടെ വടക്ക് ഭാഗത്ത് കൂടിയാണ് ലാന്‍ഡ് ചെയ്തത്.
വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട സന്ദര്‍ഭത്തില്‍ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് പൈലറ്റിനോട് പക്ഷിക്കൂട്ടം വന്നിടിക്കാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പും നല്‍കിയിരുന്നു. വീണ്ടും പറന്നുയര്‍ന്ന വിമാനം തുടര്‍ന്നാണ് റണ്‍വേയുടെ വലത് ഭാഗത്ത്്് കൂടി ലാന്‍ഡ് ചെയ്തത്. വിമാനം എന്തിനാണ് ദിശ മാറ്റി ലാന്‍ഡ് ചെയ്തത് എന്ന ചോദ്യത്തിനും ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. അപകടത്തിന്റെ
നിജസ്്ഥിതിയെ കുറിച്ച് ഏറ്റവും ആധികാരികമായി പറയാന്‍ കഴിയുന്ന വ്യക്തി വിമാനത്തിന്റെ പൈലറ്റാണ്. എന്നാല്‍ അദ്ദേഹവും അപകടത്തില്‍ കൊല്ലപ്പെടുക ആയിരുന്നു.
വിമാനം ലാന്‍ഡ്ചെയ്യിക്കാന്‍ പൈലറ്റ് ഇത്രയും ധൃതി കാട്ടിയത് എന്തിനാണെന്നും ചോദ്യങ്ങള്‍ ഉയരുന്നു. സാധാരണ ഗതിയില്‍ വിമാനം ബെല്ലി ലാന്‍ഡിംഗ് നടത്തുമ്പോള്‍ പൈലറ്റ് വിമാനത്താവള ജീവനക്കാര്‍ക്ക് അതിനുളള തയ്യാറെടുപ്പ് നടത്താനായി സമയം നല്‍കുന്ന പതിവുണ്ട്. എന്നാല്‍ ഇവിടെ അങ്ങനെയല്ല സംഭവിച്ചത്. പലപ്പോഴും സാങ്കേതിക തകരാറുകളേക്കാള്‍ വിമാനാപകടങ്ങള്‍ക്ക് കാരണമാകാറുള്ളത് വൈമാനികരുടെ പിഴവുകളാണ് എന്ന കാര്യവും ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അപകടത്തില്‍ പെട്ട വിമാനം 15 വര്‍ഷം പഴക്കമുള്ളതാണെന്ന കാര്യവും ശ്രദ്ധേയമാണ്.
കാലപ്പഴക്കവും അപകടത്തിന് കാരണമായി മാറിയേക്കാം. ഇത്രയും വര്‍ഷം ആയിരക്കണക്കിന് മണിക്കൂറുകളായിരിക്കും വിമാനം ഇതിനകം പറന്നിട്ടുള്ളത്. വിമാത്താവളത്തിന്റെ നിര്‍മ്മാണത്തിലെ അപാകതയും അപകട സാധ്യത വര്‍ദ്ധിപ്പിച്ചു എന്ന് വേണം കരുതാന്‍ വലിയൊരു കോണ്‍ക്രീറ്റ് മതില്‍ വിമാനത്താവളത്തില്‍ നിര്‍മ്മിച്ചതും ശരിയായ നടപടിയല്ല എന്നാണ് കരുതപ്പെടുന്നത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിച്ചാല്‍ മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ് കാരണം മനസിലാക്കാന്‍ കഴിയുകയുള്ളൂ.