ഹോളിവുഡില്‍ ഇത് വിവാഹ മോചനസീസണ്! ബ്രാഡ്പിറ്റ്- ആഞ്ചലീന ജോളി വിവാഹ മോചനം പൂര്‍ത്തിയായതിന് പിന്നാലെ മറ്റൊരു വിവാഹ മോചനം; ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ളെക്കും വേര്‍പിരിഞ്ഞു; രണ്ട് വര്‍ഷത്തെ വിവാഹം ജീവിതത്തിന് ഫുള്‍സ്റ്റോപ്പിട്ടു ദമ്പതികള്‍
ലോസ് ഏഞ്ചല്‍സ്: ഹോൡവുഡില് ഇത് വിവാഹ മോചന സീസനാണ്. ബ്രാഡ്പിറ്റ്- ആഞ്ചലീന ജോളി ദമ്പതികളുടെ വിവാഹ മോചനം പൂര്‍ത്തിയായതിന് പിന്നാലെ മറ്റൊരു വിവാഹ മോചനവും. ഹോളിവുഡ് താരങ്ങളായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ളെക്കും വേര്‍പിരിഞ്ഞു. രണ്ട് വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിച്ചാണ് ഇരുവരും വേര്‍പിരിയുന്നത്. ജെനിനിഫര് ലോപ്പസിന് 55 വയസും ബെന്അഫ്ളെക്ക് 52 വയസുമാണ് പ്രായം.
ബെവര്‍ലി ഹില്‍സിലെ ആഡംബര വസതിയിലാണ് വിവാഹശേഷം താരങ്ങള്‍ താമസിച്ചിരുന്നത്. എന്നാല്‍, കുറച്ചുനാളുകള്‍ക്ക് മുന്‍പ് ലോസ് ആഞ്ജലീസിലെ സ്വന്തം വീട്ടിലേക്ക് ജെന്നിഫര്‍ താമസം മാറിയിരുന്നു. ഓദ്യോഗികമായി വിവാഹമോചനം നേടുന്നതിനായി അഫ്ളെക്കിന്റെ ആസ്തിയുടെ പകുതിയാണ് ജെന്നിഫര്‍ ആവശ്യപ്പെട്ടിരുന്നത്. അത് 600 കോടിയോളം വരുമെന്നാണ് കണക്കുകള്‍. 3300 കോടിയോളമാണ് ജെന്നിഫറിന്റെ നിലവിലുള്ള ആസ്തി. ജെന്നിഫര്‍ പണം ചെലവഴിക്കുന്ന രീതിയില്‍ അഫ്ളെക്കിന് എതിര്‍പ്പുണ്ടായിരുന്നു.
അഭിപ്രായ വ്യത്യാസങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി വിവാഹിതരായതിന് ശേഷം എല്ലാ ചെലവുകളും നോക്കിയിരുന്നത് ജെന്നിഫറാണ്. പ്രൈവറ്റ് ജെറ്റ്, ആഡംബര ഹോട്ടലിലെ താമസം എന്നിവയ്ക്ക് വേണ്ടിയും ഒരുപാട് പണം ചെലവാക്കി. വിവാഹത്തിന് ശേഷം വീട് വാങ്ങിയപ്പോള്‍ സിംഹഭാഗം പണം മുടക്കിയത് ജെന്നിഫറായിരുന്നു. നിലവില്‍ അഫ്ളെക്കിന്റേതിനേക്കാള് ഇരട്ടി ആസ്തിയുള്ള ജെന്നിഫര്‍ വിവാഹമോചനത്തിനായി വലിയ തുക ആവശ്യപ്പെടുന്നതിന്റെ കാരണം ഇതാണെന്നാണ് പറയപ്പെടുന്നത്.
2001-ല്‍ 'ഗിഗ്ലി' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ളെക്കും പരിചയപ്പെടുന്നത്. 2002 നവംബറില്‍ വിവാഹനിശ്ചയം നടത്തി. എന്നാല്‍ 2004-ന്റെ തുടക്കത്തില്‍ ലോപ്പസ് വിവാഹം വേണ്ടെന്ന് വെക്കുകയും ഇതേ വര്‍ഷം ജൂണില്‍ ഗായകന് മാര്‍ക്ക് ആന്റണിയെ വിവാഹം കഴിക്കുകയും ചെയ്തു. 2008-ല്‍ ഈ ദമ്പതിമാര്‍ക്ക് മാക്സ്, എമ്മ എന്നീ ഇരട്ടക്കുട്ടികള്‍ ജനിച്ചു. 2005-ല്‍ ബെന്‍ നടി ജെന്നിഫര്‍ ഗാര്‍ണറെ വിവാഹം കഴിച്ചു.
2017-ല്‍ ഇരുവരും വിവാഹമോചിതരായി. 2021 മെയ് മാസത്തിലാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ളെക്കും വീണ്ടും ഒന്നിക്കുന്നത്. 2022 ജൂലൈ മാസത്തിലായിരുന്നു വിവാഹം. ഇവരുടെ കുടുംബപ്രശ്നത്തില്‍ മധ്യസ്ഥത വഹിച്ചത് പ്രശസ്ത ഡിസ്ക്കോ താരം ലോറാ വേസര്‍ ആയിരുന്നു. ജെന്നിഫര്‍ അഫ്ളെക് ദമ്പതികള്‍ കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് സമ്പാദിച്ചത്. സ്വന്തം നിര്‍മ്മാണ കമ്പനിയുള്ള ജെന്നിഫര്‍ ലോപ്പസ് നിര്‍മ്മിച്ച മിക്ക സിനിമകളും വന്‍ വിജയമായിരുന്നു. നാല്‍പ്പത് മില്യണ്‍ ഡോളറാണ് നിലവില്‍ ജെനിഫര്‍ ലോപ്പസിന്റെ പ്രതിവര്‍ഷ വരുമാനം എന്നാണ് കരുതപ്പെടുന്നത്.