ചങ്ങല കൊണ്ട് പത്രപ്രവർത്തകനെ എത്രയേറെ കുടുക്കിട്ടാലും ഞങ്ങളുടെ ധർമ്മം തന്നെ ഒടുവിൽ ജയിക്കും; സത്യത്തിന് വില ഉണ്ടായാൽ ദീപം ശോഭിച്ച് നിൽക്കുമെന്ന സന്ദേശം; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ തൊടുപുഴയിൽ ഷർട്ട് ഊരി പ്രതിഷേധിച്ച് മാധ്യമപ്രവർത്തകൻ കെ.കെ വിജയൻ
തൊടുപുഴ: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ തൊടുപുഴയിൽ ഷർട്ട് ഊരി പ്രതിഷേധിച്ച് മാധ്യമപ്രവർത്തകൻ കെ.കെ വിജയൻ. തൊടുപുഴ ഗാന്ധിസ്ക്വയറിലാണ് അദ്ദേഹം പ്രതിഷേധ പ്രകടനം നടത്തിയത്. ചങ്ങല കൊണ്ട് പത്രപ്രവർത്തകനെ എത്രയേറെ കുടുക്കിട്ടാലും ഞങ്ങളുടെ ധർമ്മം തന്നെ ഒടുവിൽ ജയിക്കുമെന്നും സത്യത്തിന് വില ഉണ്ടായാൽ ദീപം ശോഭിച്ച് നിൽക്കുമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.youtube.com/watch?v=qqtkzU3skwE
മാധ്യമപ്രവർത്തകൻ കെ.കെ വിജയന്റെ വാക്കുകൾ:
നമസ്ക്കാരം...എല്ലാ മാന്യപ്രേക്ഷകർക്കും നമസ്ക്കാരം..ഇന്ന് നമ്മൾ റിപ്പോർട്ട് ചെയ്യുന്നത് സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം, സോഷ്യലിസം എന്ന് നമ്മളെ തെറ്റിദ്ധരിപ്പിച്ച് ഭരിക്കുന്നവർ പത്രമാധ്യമങ്ങളെ അടിച്ചമർത്തുന്നു എന്ന് സംശയമില്ലായ്മ ഇല്ല. രാജ്യത്തും വിദേശത്തും പത്രമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഷാജൻ സ്‌കറിയയെ ഇന്നലെ വൈകുന്നേരം തന്റെ വല്യപ്പനും വല്യമ്മയ്ക്കും ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന വീട്ടിൽ നിന്നും പോലീസ് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഉടുതുണി മാത്രം ഉടുപ്പിച്ചുകൊണ്ട് ഡ്രസ്സ് ഇല്ലാതെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ഞാൻ ഇപ്പോൾ 20 ഓ 25 വർഷമായി തൊടുപുഴയിൽ സ്വാതന്ത്ര്യമായി പത്രപ്രവർത്തനം നടത്തുന്ന ആളാണ്. മറുനാടനും അതുപോലെ ഒരു പത്രപ്രവർത്തനമാണ്.
സ്വാതന്ത്ര്യ പത്രപ്രവർത്തനം അത് ജനാധിപത്യത്തെ സംരക്ഷിക്കും. അത് നശിച്ചാൽ ജനാധിപത്യത്തിന്റെ നട്ടെല്ല് നശിക്കും. അത് നശിക്കാതിരിക്കാൻ സ്വാതന്ത്ര്യമായി..രാജ്യസ്നേഹം ഉള്ളവരും ജനാധിപധ്യത്തിൽ വിശ്വാസം ഉള്ളവരും നാടിനോട് ധർമ്മം ഉള്ളവരും സ്വാതന്ത്ര്യമായി പത്രപ്രവർത്തനം ചെയ്യും. അതുമൂലമാണ്.എന്നെ സംബന്ധിച്ച് ഞാൻ ഈ തൊടുപുഴയിൽ യാതൊരു ജനങ്ങളിലേക്ക് എത്തിക്കേണ്ട വാർത്തകൾ കക്ഷി രാഷ്ട്രീയം ഭേദമന്യയെയാണ് ജനങ്ങളിൽ എത്തിച്ചുകൊണ്ടിരിക്കുന്നത്. ബഹുമാനപ്പെട്ട ഷാജൻ സർ അത് വൈഡ് ആയിട്ട് ലോകം മുഴുവനും അറിയിച്ചുകൊണ്ട്. സ്വാതന്ത്ര്യമായി പത്രപ്രവർത്തനം നടത്തുന്ന വ്യക്തിയെ ഇതിനു മുൻപും കേസിന് യാതൊരു തെളിവും ഇല്ലാതെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങിയിട്ടുണ്ട്.
ബഹുമാനപ്പെട്ട കോടതി അത് ഇടപ്പെട്ട് ജാമ്യം കൊടുക്കുകയും. ഷാജനെ പോലുള്ള പത്ര മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന രാജ്യത്തിന് വേണ്ടപ്പെട്ടൊരു വ്യക്തിയെ അറസ്റ്റ് ചെയ്യണമെങ്കിൽ പത്ത് ദിവസത്തിന് മുൻപേ കാരണങ്ങൾ ബോധ്യപ്പെടുത്തണമെന്ന് കോടതിയുടെ ഓർഡർ ഉള്ളതാണ്.
ഇതൊന്നു പാലിക്കാതെ വീട്ടിൽ നിന്നും പിടിച്ചിറക്കി കൊണ്ട് പോയി ബഹുമാനപ്പെട്ട നാല് മണിക്കൂറിന് മുൻപേ ജാമ്യം കൊടുത്തു. പത്രക്കാരുടെ സ്വാതന്ത്ര്യo നഷ്ടപ്പെടുത്തികൊണ്ട് ചില ഏകാധിപത്യ രീതിയിലേക്ക് അത് ഗവൺമെന്റ് ഉദ്യോഗസ്ഥരെ ആയാലും പത്ര പ്രവർത്തകരെയും അതായത് ചില രാഷ്ട്രീയ പാർട്ടികളുടെയും. ഞങ്ങളൊക്കെ മരിച്ചാലും സത്യത്തിനും നീതിക്കും ധർമത്തിനും വേണ്ടി പത്രപ്രവർത്തനം നടത്തും.ഞങ്ങൾക്ക് വേറെ പ്രശ്നം ഒന്നുമില്ല 20- 25 കൊല്ലമായി ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ബഹുമാനപ്പെട്ട ഷാജൻ സ്‌കറിയ്ക്ക് എല്ലാവിധ അഭിവാദ്യങ്ങളും അർപ്പിച്ചു കൊണ്ട്. നിങ്ങളെ പോലുള്ളവരെ രാജ്യത്തിന് ആവശ്യമാണ് സ്വാതന്ത്ര്യമായ പത്രപ്രവർത്തനത്തെ അഭിനന്ദിക്കുന്നു.
തൊടുപുഴയിൽ നിന്ന് അനേകം പത്രപ്രവർത്തകർ ഉണ്ട് എന്റെ ഒരു പത്രപ്രവർത്തനത്തിന്റെ ഘടന എന്ന രീതിയിൽ തൊടുപുഴ ഗാന്ധിയെ സാക്ഷി നിർത്തി പ്രതിഷേധിക്കുകയാണ്. കൂടെ ചങ്ങല ഇട്ടേയ്ക്കുവാ..ഈ ചങ്ങലയുടെ ഇടയിൽകൂടി ഒരു മെഴുകുതിരി കത്തിച്ചുകൊണ്ടാണ് പ്രതിഷേധിക്കുന്നത്. അതായത് എത്ര എത്ര കുടുക്ക് ചങ്ങലകൾ ഇട്ടാലും..സത്യത്തിന് വില ഉണ്ടായാൽ ദീപം ശോഭിച്ച് നിൽക്കും എന്ന ഉള്ളൊരു സന്ദേശമാണ് ഈ തൊടുപുഴയിൽ നിന്നും നൽകുന്നത്.