'കലിമ വിശ്വാസികളുടെ പ്രാര്‍ത്ഥന; മതം തിരിച്ചറിയാന്‍ പ്രാര്‍ത്ഥന ഉപയോഗിക്കുന്നത് ശരിയല്ല'; എല്ലാ പ്രാര്‍ഥനയും സ്നേഹവും കാരുണ്യവുമെന്നും ഹുസൈന്‍ മടവൂര്‍''; ഇത് വെറുമൊരു പ്രാര്‍ത്ഥനയല്ലെന്നും ഇസ്ലാമില്‍ ചേരാനുള്ള ആദ്യ പാക്കേജ് എന്നും എക്‌സ് മുസ്ലീങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വിവാദം

കലിമ വിശ്വാസികളുടെ പ്രാര്‍ത്ഥന; മതം തിരിച്ചറിയാന്‍ പ്രാര്‍ത്ഥന ഉപയോഗിക്കുന്നത് ശരിയല്ല

Update: 2025-04-25 17:14 GMT

ഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ മതം തിരിച്ചറിയാന്‍ വേണ്ടി ഭീകരര്‍ കലിമ ചെല്ലാന്‍ പറഞ്ഞു വെടിവെച്ചത് വലിയ വാര്‍ത്തയായിരിക്കയാണെല്ലോ. മലയാളിയായ രാമചന്ദ്രന്‍ കൊല്ലപ്പെട്ടത് കലിമ ചൊല്ലാന്‍ പറ്റാത്തതുകൊണ്ടാണെന്ന് മകള്‍ വെളിപ്പെടുത്തിയിരുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് അസം സര്‍വകലാശാലയിലെ പ്രഫസറായ ദേബാശിഷ് ഭട്ടാചാര്യ രക്ഷപെട്ടത് കലിമ ചെല്ലാന്‍ അറിയാവുന്നതുകൊണ്ടായിരുന്നു. ഇതെല്ലാം ഏറെ ചര്‍ച്ചയായപ്പോഴാണ് കേരളത്തിലെ ഒരു പറ്റം ഇസ്ലാമിസ്റ്റുകള്‍ കലിമയെ വെളുപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

കലിമ ഇസ്ലാമിക വിശ്വാസികളുടെ പ്രാര്‍ത്ഥനയാണെന്നും, മതം തിരിച്ചറിയാന്‍ പ്രാര്‍ത്ഥന ഉപയോഗിക്കുന്നത് ശരിയല്ലെന്നും, എല്ലാ പ്രാര്‍ഥനയും സ്നേഹവും കാരുണ്യവുമെന്നും മുജാഹിദ് നേതാവ് ഡോ ഹുസൈന്‍ മടവൂര്‍ ഏഷ്യാനെറ്റിനോട് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിന് ഇടയാക്കിയത്.

ശക്തമായി പ്രതികരിച്ച് എക്സ് മുസ്ലീങ്ങള്‍

കലിമ എന്നാല്‍ ജനിക്കുന്ന കുട്ടിയുടെ ചെവിയില്‍ ഓതുന്ന പ്രാര്‍ഥനയാണ് എന്നും, എല്ലാ പ്രാര്‍ഥനയും സ്നേഹവും കാരുണ്യവും ആണന്നൊക്കെയാണെന്നും ഡോ ഹുസൈന്‍ മടവുര്‍ പറയുന്നു. എന്നാല്‍ ഇത് വെറും മതം വെളുപ്പിക്കല്‍ മാത്രമാണെന്നാണ്, സ്വതന്ത്രചിന്തകനും. എക്സ് മുസ്ലീമായ ആരിഫ് ഹുസൈന്‍ തെരുവത്ത് ചൂണ്ടിക്കാട്ടുന്നത്. മറ്റ് നിരവധി എക്സ് മുസ്ലീങ്ങളും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.

കലിമ എന്നാല്‍ ഒരു മുസ്ലീം ആകുന്നയാള്‍ ആദ്യം ചൊല്ലേണ്ട പ്രാര്‍ഥനയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മതത്തിന്റെ ആദ്യ പാക്കേജ് ആണ് അത്. ഇത് ചൊല്ലാത്തവരോട് ഉള്ള ഇസ്ലാമിക വിധി ക്രൂരമാണ്. കലിമ എന്നത് വാക്ക് അല്ലെങ്കില്‍ പ്രസ്താവന എന്നര്‍ഥം വരുന്ന ഒരു അറബി പദമാണ്. മുസ്ലീം മത വിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ട കലിമ. ഇസ്ലാമിലേക്ക് ഒരാള്‍ വരുന്നത് കലിമ ചൊല്ലിയാണ്. അല്ലാതെ വെറുമൊരു പ്രാര്‍ത്ഥയല്ല അത്. ഇതിനെയാണ് സ്നേഹത്തിന്റെയും സഹിഷ്ണുതയുടേയും അടയാളമായ പ്രാര്‍ത്ഥനയാക്കി മതവാദികള്‍ വെളുപ്പിക്കുന്നതെന്ന് ഡോ ഹുസൈന്‍ മടവൂര്‍ ചൂണ്ടിക്കാട്ടുന്നു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫ്സലുല്‍ ഉലമാ പരീക്ഷയിലെ ആദ്യ റാങ്ക് ജേതാവാണ് ഹുസൈന്‍ മടവൂര്‍. അദ്ദേഹം ഇന്ത്യാ ഗവണ്‍മെന്റിന്റെ ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിലെ കേരള സംസ്ഥാന കോര്‍ഡിനേറ്ററും, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ ഓര്‍ഗനൈസേഷന്‍ ഒഫ് ഏഷ്യന്റെ പ്രസിഡന്റുമാണ്. ഇത്രയും പ്രവര്‍ത്തി പരിചയമുള്ള അദ്ദേഹംപോലും മതപ്പണിയാണ് എടുക്കുന്നതെങ്കില്‍ ബാക്കിയുള്ളവരുടെ അവസ്ഥ എന്താവുമെന്നാണ് ചോദ്യം.

കലിമ എന്ന വിശ്വാസ പ്രഖ്യാപനം

'ലാഹിലാഹ ഇല്ലള്ളാഹ്, മുഹമ്മദു റസൂലുല്ലാഹ്'- 'അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്' എന്ന വാക്കുകളാണ് കലിമ. മുസ്ലീംങ്ങള്‍ക്ക് പവിത്രമാണ്. ഇതൊരു വിശ്വാസ പ്രഖ്യാപനമാണ്. കലിമ നവജാത ശിശുവിന്റെ ചെവിയില്‍ മന്ത്രിക്കാറുണ്ട്. ദിവസേനയുള്ള അഞ്ച് നിസ്‌കാരത്തില്‍ ആവര്‍ത്തിക്കുന്നു. മരണ സമയത്ത് ഒരു വിശ്വാസിയുടെ ചുണ്ടില്‍ ഇത് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. കലിമ ദൈവത്തിലും അവന്റെ അന്തിമ ദൂതനായ മുഹമ്മദ് നബിയിലുമുള്ള വിശ്വാസത്തിന്റെ പ്രഖ്യാപനമാണ്. ഇസ്ലാം മതത്തിലെ കാതലായ വിശ്വാസങ്ങളെയാണ് കലിമ പ്രതിഫലിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ആറ് കലിമകള്‍ മനഃപാഠമാക്കുകയും തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ തത്ത്വങ്ങളായി ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.

ഇതിലൂടെ മുസ്ലീങ്ങള്‍ അല്ലാഹുവിനോടുള്ള ബന്ധം ശക്തിപ്പെടുത്തുകയും ഇസ്ലാമിന്റെ തത്വങ്ങളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുന്നതായി വിശ്വസിക്കുന്നു. കൂടാതെ, കലിമ ചൊല്ലുന്നത് പാപമോചനത്തിനും അല്ലാഹുവിനോട് നന്ദി അറിയിക്കുന്നതിനും ബഹുദൈവ വിശ്വാസത്തില്‍ നിന്നുള്ള സംരക്ഷണത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളായാണ് കരുതപ്പെടുന്നത്. അല്ലാഹുവിന്റെ ഏകത്വത്തിലും മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിലുമുള്ള വിശ്വാസം സ്ഥിരീകരിക്കുന്ന ഒരു വിശ്വാസപ്രഖ്യാപനമാണ് അറബി ഭാഷയില്‍ ഉള്ള കലിമ. ഇസ്ലാമിക വിശ്വാസത്തിന്റെ കാതലായി കലിമയെ കരുതുന്നതിനാല്‍ ഇത് എല്ലാ മുസ്ലീങ്ങളും പഠിച്ചിരിക്കേണ്ടതുണ്ട്.

ഇതുതന്നെയാണ് ഭീകരര്‍ മതം തിരിച്ചറിയാന്‍ ആശ്രമയമാക്കിയത്. കലിമ ചൊല്ലാന്‍ അറിയാത്ത ഒരാള്‍ മുസ്ലീമല്ല എന്ന് അവര്‍ക്ക് കൃത്യമായി അറിയാം. എന്നാല്‍ കേരളത്തിലെ ഇസ്ലാമിസ്റ്റുകള്‍ കലിമയെ വെറുമൊരു പ്രാര്‍ത്ഥനയാക്കി ചുരുക്കി വെളുപ്പിച്ചെടുക്കയാണ്.

Tags:    

Similar News