പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്‍കി ബലാത്സംഗം ചെയ്തു; അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; വസ്തുതകള്‍ ശരിയാണെങ്കില്‍ പ്രതി അഭിഭാഷകവൃത്തിയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്‍കി ബലാത്സംഗം ചെയ്തു

Update: 2025-03-22 08:36 GMT

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്തെന്ന കേസില്‍ അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ഇപ്പോള്‍ പ്ലസ്ടുവില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പലവട്ടം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നുമാണ് കേസില്‍ പറയുന്നത്.

വസ്തുതകള്‍ ശരിയാണെങ്കില്‍ പ്രതി അഭിഭാഷകവൃത്തിയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് ജാമ്യാപേക്ഷ തള്ളി കൊണ്ട് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. മലപ്പുറം പൊന്നാനി തോട്ടത്തില്‍ നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. വിക്ടിം റൈറ്റ്സ് സെന്റര്‍ പ്രോജക്ട് കോര്‍ഡിനേറ്ററുടെ റിപ്പോര്‍ട്ട്, കേസ് ഡയറി, കൗണ്‍സിലിങ് റിപ്പോര്‍ട്ട് എന്നിവയെ പരിഗണിച്ചതിന് ശേഷമാണ് ഹൈക്കോടതി നടപടി.

ആറന്‍മുള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് ഹര്‍ജിക്കാരന്‍. വേര്‍പിരിഞ്ഞു കഴിയുന്ന മാതാപിതാക്കളുടെ മകളാണ് അക്രമത്തിനിരയായത്. ബന്ധുവായ സ്ത്രീയുടെ സുഹൃത്താണ് അഭിഭാഷകന്‍. കുട്ടിക്ക് ഹര്‍ജിക്കാരനെ അറിയാമായിരുന്നു. 2002ല്‍ ഹോട്ടലില്‍ നിര്‍ബന്ധിച്ച് മദ്യം നല്‍കിയാണ് ആദ്യം ബലാത്സംഗം ചെയ്തത്. ബന്ധുവായ സ്ത്രീയുടെ സാന്നിധ്യത്തിലാണ് മദ്യം കഴിപ്പിച്ചത്.

മദ്യം കഴിച്ചതിനെ തുടര്‍ന്ന് വലിയ ശാരീരിക ബുദ്ധിമുട്ടാണ് കുട്ടി അന്ന് അനുഭവിച്ചത്. കുട്ടിയുടെ നഗ്‌നചിത്രങ്ങളും വിഡിയോകളും ഹര്‍ജിക്കാരന്റെ പക്കലുണ്ടെന്ന് ബന്ധുവായ സ്ത്രീ കുട്ടിയോട് പറഞ്ഞു. കെട്ടിച്ചമച്ച കേസാണെന്നും പണത്തിന് വേണ്ടിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഓരാണ്‍കുട്ടിക്കെതിരെ ഇത്തരം പരാതി പെണ്‍കുട്ടി ഉന്നയിച്ചിരുന്നെന്നും പിന്നീട് ഒത്തുതീര്‍പ്പാക്കിയെന്നും വിശദീകരിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ ഹര്‍ജിക്കാരുടേയും മറ്റുള്ളവരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആണ്‍കുട്ടിക്കെതിരെ മൊഴി നല്‍കിയതെന്ന് പെണ്‍കുട്ടി പെണ്‍കുട്ടി മൊഴി നല്‍കിയതായി വിട്കിം റൈറ്റ്സ് സെന്റര്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ അഡ്വ. പാര്‍വതി എ മേനോന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൊഴി നിറകണ്ണുകളോടെ മാത്രമേ വായിക്കാനാകൂ എന്ന് കോടതി പറഞ്ഞു.

Tags:    

Similar News