അവസാനം അറ്റകുറ്റ പണി നടന്നത് 20 കൊല്ലം മുമ്പ്; ചെളി നിറഞ്ഞ മൺ വഴിയിലൂടെ വാഹനങ്ങളുടെ സാഹസിക യാത്ര; മഴ പെയ്ത് ഒരു പ്രദേശം ഇടിഞ്ഞു താഴ്ന്ന അവസ്ഥ; നോക്കി പോയില്ലെങ്കിൽ അപകടം ഉറപ്പ്; പ്രധാന വെല്ലുവിളി റോഡ് ടാർ ചെയ്യാത്തത്; അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതി; മുടിയാറിലെ ദുരിതപാതയിൽ നാട്ടുകാർ വലയുമ്പോൾ
മുടിയാർ: കാസർഗോഡ് കർണാടക അതിർത്തിയിലെ മുടിയാർ പാത അപകടാവസ്ഥയിൽ. റോഡ് ഇതുവരെ ടാർ ചെയ്യാത്തതാണ് നാട്ടുകാർക്ക് തന്നെ റോഡ് ഭീഷണിയാകുന്നത്. കഴിഞ്ഞ മഴയിൽ പാത ഇടിഞ്ഞ് താഴ്ന്ന് അപകടാവസ്ഥയിലുമാണ്. സംസ്ഥാനത്തെ റോഡുകളെ കുറിച്ച് എപ്പോഴും വാ തോരാതെ സംസാരിക്കുന്ന മുഖ്യൻ ഉൾപ്പടെയുള്ളവർ ഈ ദുരിതത്തെ കുറിച്ച് അറിയണം. കേരളം വികസിച്ചു എന്ന് പറയുമ്പോഴും പല സ്ഥലങ്ങളിലെ റോഡുകളും ഇപ്പോഴും പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്.
മേഖലയിൽ 250 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. കാളവണ്ടി കാലഘട്ടത്തെ ഓർമിപ്പിക്കും വിധമാണ് ഇവിടെത്തെ കാഴ്ചകൾ. ടാർ ഇടാത്ത പാത മുഴുവൻ ചെളി നിറഞ്ഞ അവസ്ഥയിലാണ്. 20 കൊല്ലം മുമ്പാണ് അറ്റകുറ്റ പണി നടന്നത്. അന്ന് പണി നടന്നതോ റോഡിലെ വെറും നൂറ് മീറ്റർ ഭാഗം മാത്രം. അതുപോലെ കഴിഞ്ഞ ദിവസത്തെ മഴയിൽ റോഡിന്റെ പകുതി ഭാഗവും ഇടിഞ്ഞു താഴ്ന്നിരുന്നു. വോർക്കാടി പഞ്ചായത്തിലെ 2, 15 വാർഡുകാർക്ക് ആണ് ഈ ദുരവസ്ഥ.
റോഡിന്റെ അവസ്ഥ കാണാൻ നാട്ടുകാർ എംഎൽഎ വിളിച്ചിരുന്നു. പക്ഷെ തിരക്ക് കാരണം വരാമെന്ന് പറഞ്ഞു. പിന്നെ തിരിഞ്ഞു നോക്കിയില്ലെന്നും പരാതി ഉണ്ട്. പ്രദേശത്ത് തന്നെ ഏകദേശം മുന്നൂറ് വീട് എങ്കിലും കാണും. സ്‌കൂളിൽ പോകുന്ന കുട്ടികൾ വരെ വളരെ ബുദ്ധിമുട്ടിയാണ് ഇതുവഴി നടന്നുപോകുന്നത്. കഴിഞ്ഞ ദിവസത്തെ മഴയ്ക്കു ശേഷം റോഡ് ഇടിഞ്ഞു താഴ്ന്നപ്പോൾ വാഹനങ്ങൾക്ക് പോലും കടന്നുചെല്ലാൻ പറ്റാത്ത അവസ്ഥയിലാണ്. എല്ലാ മഴക്കാലത്തും ഇവിടെ ഇത് തന്നെയാണ് അവസ്ഥ. മഴക്കാലത്തിന് ശേഷം നാട്ടുകാർ തന്നെ പിരിവിട്ട് റോഡ് പണി ചെയ്യുന്നതാണ് പതിവ്. നിരവധി വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് പോകുന്നത് വളരെ സാഹസികമായിട്ടാണ്. അല്ലെങ്കിൽ കിലോമീറ്ററുകൾ ചുറ്റണം.
ഈ ദുരവസ്ഥ ശ്രദ്ധയിൽ പെടുത്താൻ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകി. ഒരുപാട് ആളുകൾ ചേർന്ന് നിവേദനം നൽകിയിട്ടുണ്ട്. കേരള- കർണാടക അതിർത്തി മേഖലയോട് ഉള്ള ഈ അവഗണന എന്ന് അവസാനിപ്പിക്കുമെന്ന ചോദ്യമാണ് നാട്ടുകാർക്ക് ഉള്ളത്. ആശുപത്രിയിൽ പോകാൻ പോലും ഭയങ്കര ബുദ്ധിമുട്ട് ആണ്. കേരള- കർണാടക പ്രധാന റോഡ് ആണ് പൊട്ടി പൊളിഞ്ഞ അവസ്ഥയിലായിരിക്കുന്നത്. ചില രാഷ്ട്രീയ സ്വാധീനങ്ങൾ മൂലമാണ് റോഡ് പണി വൈകാൻ കാരണമാകുന്നത് എന്നും നാട്ടുകാർ ആരോപിക്കുന്നു. മഴക്കാലം തുടങ്ങിയതോടെ ഈ റോഡ് മുറിച്ചുകടക്കുന്നത് വലിയൊരു ദുരിതമായിരിക്കുകയാണ്. റോഡ് തകർന്നത് കാരണം വാഹന ഗതാഗതവും ഏതാണ്ട് നിലച്ച അവസ്ഥയിലാണ്.
ഒരു ഇരുപത് വർഷം മുമ്പാണ് അറ്റകുറ്റ പണി ഇവിടെ നടന്നത്. അതിനുശേഷം ഇവിടെ ഒരു പണിയും നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ രോഗികളും, ഗർഭിണികളും, വിദ്യാർത്ഥികളും വലിയ ബുദ്ധിമുട്ട് ആണ് അനുഭവിക്കുന്നത്. എല്ലാ രാഷ്ട്രീയ നേതാക്കൾക്കും ഈ വിഷയത്തെ പറ്റി അറിയാമെങ്കിലും ഇത് അറിയാത്ത മട്ടിൽ നടിക്കുകയാണ്. നടപടികൾക്കായി സമ്മർദ്ദം ചെലുത്തില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. അതുപോലെ ഈ വർഷത്തെ ആദ്യത്തെ മഴയിൽ തന്നെ റോഡ് ചെളികുളമായത് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. ജനങ്ങളുടെ ആവശ്യം മുൻനിർത്തി എത്രയും പെട്ടെന്ന് റോഡ് തകരാർ പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപിക്കുമെന്നും നാട്ടുകാർ വ്യക്തമാക്കി.