ദേശാഭിമാനിക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ ഓണസമ്മാനം; പാര്‍ട്ടി പത്രത്തിന് 15 ലക്ഷം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്; വിനിയോഗ സര്‍ട്ടിഫിക്കറ്റ് മൂന്ന് മാസത്തിനകം മതിയെന്ന് നിര്‍ദേശം; ഉത്തരവിന്റെ കോപ്പി പങ്കുവച്ച് വിമര്‍ശനവുമായി വീണ എസ് നായര്‍

ദേശാഭിമാനിക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ ഓണസമ്മാനം

Update: 2025-08-12 11:36 GMT

തിരുവനന്തപുരം: സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ ഓണസമ്മാനം. സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ദേശാഭിമാനി ഓണ്‍ലൈന്‍ മലയാളം പത്രത്തിന് പരസ്യം നല്‍കുന്നതിനായി 15 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ടൂറിസം വകുപ്പാണ് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് (G.O.(Rt) No.493/2025/TSM) പുറത്തിറക്കിയത്.

ദേശാഭിമാനി പബ്ലിക്കേഷന്‍സിന്റെ ഡിജിറ്റല്‍ മീഡിയ അസിസ്റ്റന്റ് മാനേജര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. ഈ നിര്‍ദ്ദേശത്തിന് ടൂറിസം ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിരുന്നു. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ പരസ്യത്തിനായി പണം അനുവദിക്കാന്‍ തീരുമാനിച്ചത്. അനുവദിച്ച തുകയായ 15,00,000 രൂപയും ജിഎസ്ടിയും ടൂറിസം വകുപ്പിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തിനായുള്ള ശീര്‍ഷകത്തില്‍ (Head of Account 3452-80-104-98-00-34-03 PV Marketing (Plan)) നിന്നും വകയിരുത്തും.


Full View

ഓഗസ്റ്റ് 7, 2025 തീയതിയില്‍ ഗവര്‍ണറുടെ ഉത്തരവ് പ്രകാരം ടൂറിസം വകുപ്പ് അഡീഷണല്‍ സെക്രട്ടറി ജഗദീഷ് ഡി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പണം കൈപ്പറ്റി മൂന്ന് മാസത്തിനകം പരസ്യം നല്‍കിയത് സംബന്ധിച്ച വിനിയോഗ സര്‍ട്ടിഫിക്കറ്റ് (Utilization Certificate) ദേശാഭിമാനി പബ്ലിക്കേഷന്‍സ് ടൂറിസം ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. ഈ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ടൂറിസം ഡയറക്ടര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്. ഉത്തരവിന്റെ പകര്‍പ്പുകള്‍ ടൂറിസം ഡയറക്ടര്‍ക്കും ദേശാഭിമാനിക്കും തുടര്‍നടപടികള്‍ക്കായി കൈമാറിയിട്ടുണ്ട്. കൂടാതെ, പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍, സബ് ട്രഷറി ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവര്‍ക്കും പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News