തട്ടിക്കൊണ്ടു പോയത് ജിദ്ദ അല്‍ റയാനേയും ജിദ്ദ നാഷണല്‍ ഗ്രൂപ്പ് ഹോസ്പിറ്റല്‍ ഗ്രൂപ്പിനേയും നയിക്കുന്ന പൂങ്ങോട്ടെ പ്രവാസി; തട്ടിക്കൊണ്ടു പോയവര്‍ ആവശ്യപ്പെട്ട് 70 കോടി മോചനദ്രവ്യം; ലഹരിയില്‍ ക്രിമിനലുകള്‍ ഉറങ്ങി; അടുത്ത പള്ളിയില്‍ അഭയം തേടിയ മുഹമ്മദലി; കോതകുറിശിയിലെ തട്ടിക്കൊപോകല്‍ വെല്‍ഫയര്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍

Update: 2025-12-07 06:49 GMT

പാലക്കാട് : തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി കാറില്‍നിന്ന് തട്ടിക്കൊണ്ടുപോയ വ്യവസായിയെ കണ്ടെത്തുമ്പോള്‍ പുറത്തു വരുന്നത് വമ്പന്‍ ഗൂഡാലോചന. പ്രവാസി വ്യവസായിയായ മലപ്പുറം സ്വദേശി മുഹമ്മദലിയെ ആണ് തട്ടിക്കൊണ്ടുപോയത്. ചെര്‍പ്പുളശ്ശേരിക്ക് സമീപം കോതകുറിശിയില്‍ നിന്നാണ് കണ്ടെത്തിയത്. അതീവ സുരക്ഷയുള്ള വെല്‍ഫയര്‍ കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപം ശനി വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കൂറ്റനാട് ഭാഗത്തുനിന്നും ആറങ്ങോട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന മുഹമ്മദലിയെ പിന്തുടര്‍ന്നു വന്ന സംഘം തോക്ക് കാണിച്ച് ഭീക്ഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സംഘത്തിന്റെ ഇന്നോവ കാറില്‍ കയറ്റി കടന്നുകളഞ്ഞു. 70 കോടിയാണ് മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. പോലീസിനെ അറിയിച്ചാല്‍ കൊന്നു കളയുമെന്നും വ്യക്തമാക്കി. ഇതിനിടെയാണ് മുഹമ്മദലി രക്ഷപ്പെട്ടത്.

സൗദി അറേബ്യയിലും മലപ്പുറം ജില്ലയിലും ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ഉടമയാണ് മുഹമ്മദലി. കോതകുറിശ്ശിയിലെ ഒരു വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അക്രമികള്‍ ഉറങ്ങിയ സമയം വീട്ടില്‍നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിക്കുകയായിരുന്നു. ലഹരിയിലായിരുന്നു അക്രമികള്‍. അതുകൊണ്ടാണ് ഉറങ്ങിയത്. ബിസിനസ് രംഗത്തെ വൈരാഗ്യമാണ് കാരണമെന്ന് വ്യവസായി പറഞ്ഞു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴു സംഘങ്ങളായാണ് തിരച്ചില്‍ നടത്തിയിരുന്നത്. തൃശൂര്‍ റേഞ്ച് ഐജി, പാലക്കാട് ജില്ലാ പൊലീസ് മേധാവി എന്നിവരാണ് അന്വേഷണത്തില്‍ മേല്‍നോട്ടം വഹിച്ചിരുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ഇപ്പോള്‍ വാണിയംകുളം പി കെ ദാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് പ്രവാസി മലയാളിയെ. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബിസിനസ് രംഗത്തെ വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതന്നാണ് വിവരം. ജിദ്ദയിലെ അല്‍ റയാന്‍, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വി പി മുഹമ്മദലി എന്ന ആലുങ്ങല്‍ മുഹമ്മദലിയെയാണ് തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആറങ്ങോട്ടുകര കോഴിക്കോട്ടിരി പാലത്തിന് സമീപമായിരുന്നു സംഭവം. ഒരു ആശുപത്രിയുമായി നിയമപരമായ കേസുണ്ടായിരുന്നു. ഇതിന് പിന്നിലുള്ളവരാകും ക്വട്ടേഷന്‍ നല്‍കിയതെന്നാണ് സൂചന.

കൂറ്റനാട് ഭാഗത്തുനിന്ന് ആറങ്ങോട്ടുകരയിലേക്ക് പോകുകയായിരുന്നു മുഹമ്മദലി. ഇദ്ദേഹത്തിന്റെ വാഹനം പിന്തുടര്‍ന്ന് ഇന്നോവ കാറില്‍ എത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടി മുഹമ്മദലിയെ കാറില്‍നിന്ന് ഇറക്കി തങ്ങളുടെ വാഹനത്തില്‍ ബലമായി കയറ്റി കൊണ്ടുപോകുകയായിരുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നതിനിടയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

അക്രമികള്‍ ഉറങ്ങിയ സമയം വീട്ടില്‍നിന്ന് ഇറങ്ങിയോടി സമീപത്തെ പള്ളിയില്‍ കയറുകയായിരുന്നു. ഈ സമയം പള്ളിയിലുണ്ടായിരുന്നവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.

Tags:    

Similar News