ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവം: പ്രതിഷേധവുമായി രാഹുല്‍ ഈശ്വര്‍; വനിതക്കെതിരെ ആത്മഹത്യ പ്രേരണക്കു കേസ് എടുക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ദീപകിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കണമെന്നും ആവശ്യം

ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവം

Update: 2026-01-18 10:34 GMT

കോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിനുപിന്നാലെ യുവാവ് മനംനൊന്ത് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചു രാഹുല്‍ ഈശ്വര്‍. സംഭവത്തില്‍ വ്യാജ വീഡിയോ നിര്‍മ്മിച്ച യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിക്ക് പുറമേ സംസ്ഥാന പോലീസ് മേധാലിക്കും രാഹുല്‍ പരാതി നല്‍കി. വനിതക്കെതിരെ ആത്മഹത്യ പ്രേരണക്കു കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രാഹുലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

വ്യാജ വീഡിയോ വ്യാജ പരാതി - ദീപക് ആത്മഹത്യ ചെയ്തു. മുഖ്യമന്ത്രി, Police DGP ക്കു പരാതി നല്‍കി. വനിതക്കെതിരെ ആത്മഹത്യ പ്രേരണക്കു കേസ് എടുക്കണം. (Complaint Emailed)

Dear Sir,

ദീപക് എന്ന യുവാവിന്റെ ആത്മഹത്യയുടെ വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ വരുന്നുണ്ട്. (ലിങ്ക് ചേര്‍ക്കുന്നു þ https://www.facebook.com/reel/1182766324059553) കഴിഞ്ഞ ദിവസം ഒരു വ്യാജ പരാതി / വ്യാജ വീഡിയോ ഒരു പെണ്‍കുട്ടി പ്രചിരിപ്പിച്ചത് കൊണ്ടാണ് എന്നാണ് വിശ്വസനീയമായ മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നത്. ദീപക് ആത്മഹത്യ ചെയ്തതിനാല്‍ BNS 108 വകുപ്പ് പ്രകാരം വ്യാജ വീഡിയോ പ്രചിരിപ്പിച്ച പെണ്‍കുട്ടിക്കെതിരെ അടിയന്തരമായി നിയമ നടപടികള്‍ സ്വീകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

ദീപകിന്റെ കുടുംബത്തിന് നിയമ സഹായം സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കണം. ഞാന്‍ രാഹുല്‍ ഈശ്വര്‍ Mens Commission Activist ആണ് & team. നിയമ സംവിധാനം അനുശാസിക്കുന്ന രീതിയില്‍ എല്ലാ സഹായ സഹകരണവും നല്‍കാന്‍ തയ്യാറാണ്.


Full View


കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കാണ് (41) സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോക്ക് പിന്നീലെ ആത്മഹത്യ ചെയ്തത്. ഇന്നുരാവിലെയാണ് യുവാവിനെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ദീപക്കിന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളാണ് കുടുംബവും സുഹൃത്തുക്കളും ഉന്നയിക്കുന്നത്.

സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഗോവിന്ദപുരത്തെ സെയില്‍സ്മാനേജറായ യുവാവ് ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരില്‍ പോയിരുന്നു.തിരക്കുള്ള ബസില്‍ ദീപക് ലൈംഗികാതിക്രമം കാണിച്ചെന്നാരോപിച്ച് ഒരു യുവതി സെല്‍ഫി വീഡിയോ പകര്‍ത്തിയിരുന്നു. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഈ വിഷയത്തില്‍ ദീപക് കടുത്ത നിരാശയിലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ ദീപക് അത്തരത്തില്‍ മോശമായി പെരുമാറില്ലെന്നാണ് നാട്ടുകാരുടെ പ്രതികരണം. അതേസമയം, ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. യുവാവ് തനിക്കുനേരെ ലൈംഗികാതിക്രമം കാണിച്ചെന്നാണ് യുവതി പറയുന്നത്.

'ശരീരത്തില്‍ സ്പര്‍ശിച്ചത് തെറ്റായ ഉദ്ദേശത്തോടെയാണെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചത്. പയ്യന്നൂര്‍ വച്ചായിരുന്നു സംഭവം. വടകര പൊലീസില്‍ വിവരമറിയിച്ചിരുന്നു. വീഡിയോ പകര്‍ത്തുന്നത് യുവാവ് കണ്ടതാണ്. അതോടെ ബസില്‍ നിന്നിറങ്ങി വേഗത്തില്‍ നടന്നു. തുടര്‍ന്നാണ് വീഡിയോ പോസ്റ്റ് ചെയ്തത്'- യുവതി പറഞ്ഞു.

Tags:    

Similar News