കത്ത് കണ്ട ക്ലാസ് ടീച്ചര്‍ കുട്ടിയോട് വിവരം തിരക്കി; അമ്മയും കാമുകനും ചേര്‍ന്ന് മദ്യം നല്‍കിയെന്ന കുട്ടികളുടെ രഹസ്യ മൊഴി നിര്‍ണ്ണായകമായി; ലിവിംഗ് ഗുഗദറുകാരന് വേണ്ടി എല്ലാം അറിഞ്ഞിട്ടും കണ്ണടച്ചു; രാത്രിയിലെ വിശദ മൊഴി എടുക്കലിന് ശേഷം അമ്മയേയും റിമാന്‍ഡ് ചെയ്ത് പോലീസ്; കുറുപ്പംപടി പീഡനത്തില്‍ വില്ലത്തിയും

Update: 2025-03-22 01:35 GMT

കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ പ്രതി ധനേഷിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. അതിനിടെ പീഡനവിവരം മറച്ചുവച്ചതിനും മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചതിനും കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. പെണ്‍കുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ധനേഷിന്റെ മൊഴി. കുട്ടികളുടെയും സ്‌കൂള്‍ അധ്യാപികയുടെയും മൊഴികളും അമ്മയുടെ അറസ്റ്റില്‍ നിര്‍ണായമായി. അമ്മയോട് കാര്യങ്ങളെല്ലാം പറഞ്ഞിരുന്നുവെന്ന് കുട്ടികളും മൊഴി നല്‍കി. ധനേഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. അതിലൂടെ അമ്മയുടെ പങ്കില്‍ കൂടുതല്‍ വ്യക്തത വരുത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകളും ചുമത്തും. പെണ്‍കുട്ടികളുടെ അമ്മയെ ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇന്നലെ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ രാത്രിയോടെയായിരുന്നു അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അമ്മ കുറ്റസമ്മതം നടത്തിയിട്ടില്ലെങ്കിലും ആണ്‍ സുഹൃത്ത് പീഡിപ്പിക്കുന്നതിനെ കുറിച്ച് അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന കുട്ടികളുടെയും ക്ലാസ് ടീച്ചറുടെയും മൊഴി കേസില്‍ നിര്‍ണായകമായി. ധനേഷും മൂന്നുമാസമായി അമ്മയ്ക്ക് പീഡനത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് മൊഴി നല്‍കിയിട്ടുണ്ട്. പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ടാക്‌സി ഡ്രൈവറെ കഴിഞ്ഞ ദിവസമാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പെണ്‍കുട്ടികളുടെ പിതാവ് മരിച്ചതിന് ശേഷമാണ് കുട്ടികളുടെ അമ്മയുമായി പ്രതി ബന്ധമുണ്ടാക്കിയത്. രണ്ടാനച്ഛന്‍ എന്ന നിലയിലുളള സ്വാതന്ത്ര്യം മുതലെടുത്താണ് പെണ്‍കുട്ടികളെ പ്രതി ദുരുപയോഗം ചെയ്തത്. അടിക്കടി വീട്ടില്‍ വന്നിരുന്ന പ്രതി പെണ്‍കുട്ടികളെ രണ്ട് വര്‍ഷത്തോളം ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് കേസ്. പെണ്‍കുട്ടികളുടെ സഹപാഠികളായ മറ്റ് കുട്ടികളെയും ദുരുപയോഗം ചെയ്യാനുളള ശ്രമമാണ് പ്രതിയെ കുടുക്കിയത്. ഇക്കാര്യം മനസിലാക്കിയ സ്‌കൂളിലെ അധ്യാപികയാണ് പൊലീസിനെ സമീപിച്ചത്. പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. അമ്മയെ കേസില്‍ പ്രതിയാക്കി ജയിലില്‍ ്അടയ്‌ക്കേണ്ട സാഹചര്യം മനസ്സിലാക്കിയായിരുന്നു ഈ നീക്കം.

അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് മദ്യം നല്‍കിയെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. പ്രതി ധനേഷ് വീട്ടില്‍ എത്തുമ്പോഴെല്ലാം നിര്‍ബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചിരുന്നതായും പെണ്‍കുട്ടികള്‍ പറയുന്നു. കേസില്‍ നിര്‍ണായകമായത് കുട്ടിയുടെ ക്ലാസ് ടീച്ചറുടെ മൊഴിയാണ്. കൂട്ടുകാരിക്ക് എഴുതിയ കത്ത് കണ്ട ക്ലാസ് ടീച്ചറോട് പന്ത്രണ്ടു വയസുകാരി നടന്നതെല്ലാം പറഞ്ഞിരുന്നു. മദ്യം നല്‍കിയെന്ന് ടീച്ചര്‍ പറഞ്ഞ വിവരം രഹസ്യ മൊഴിയില്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടികളുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. പീഡന വിവരം മറച്ചു വച്ചതിന് അമ്മക്ക് എതിരെ ചുമത്തിയ പോക്‌സോ കേസില്‍ നിര്‍ബന്ധിപ്പിച്ചു മദ്യം നല്‍കിയെന്ന വകുപ്പ് കൂടി ഉള്‍പ്പെടുത്തി. മജിസ്ട്രേറ്റ് കോടതി പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പന്ത്രണ്ട്, ഒമ്പത് വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതല്‍ അടുത്ത ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്തുമായിരുന്നു.നാളുകളായി പ്രതി ലൈംഗികമായി ഉപദ്രവിക്കുന്ന വിവരം പെണ്‍കുട്ടികളിലൊരാള്‍ സുഹൃത്തിനോട് വെളിപ്പെടുത്തുകയും സുഹൃത്ത് വിവരം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയുമായിരുന്നു. സ്‌കൂള്‍ അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്.

പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ വിവരം അമ്മയ്ക്കറിയാമായിരുന്നുവെന്ന് പ്രതി ധനേഷ് നല്‍കിയ മൊഴിയില്‍ സൂചിപ്പിച്ചിരുന്നെങ്കിലും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് കുട്ടികളുടെ അമ്മ ആദ്യ ഘട്ടമൊഴിയില്‍ പറഞ്ഞത്. കുട്ടികളുടെ രഹസ്യമൊഴി എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച കൃത്യമായ തെളിവുകള്‍ പോലീസിന് ലഭിച്ചത്. വിവരം അറിഞ്ഞിട്ടും പോലീസിനെയോ മറ്റു നിയമസംവിധാനങ്ങളെയോ അറിയിക്കാന്‍ ഇവര്‍ തയ്യാറായില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മൂന്നു വര്‍ഷം മുമ്പ് കുട്ടികളുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതല്‍ അടുത്ത ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്തുമായിരുന്നു.

Tags:    

Similar News