'ഇഎംഎസിന്റെ അമ്മ പതിനൊന്നാം വയസ്സിലാണ് വിവാഹം ചെയ്തത്; പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭാര്യക്കു പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാര്‍; ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാവില്ല; പക്ഷേ ബഹുഭാര്യത്വം എതിര്‍ക്കും'; അധിക്ഷേപ പരാമര്‍ശവുമായി സമസ്ത നേതാവ്
അധിക്ഷേപ പരാമര്‍ശവുമായി സമസ്ത നേതാവ്
കോഴിക്കോട്: ജനപ്രതിനിധികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി സമസ്ത ഇകെ വിഭാഗം നേതാവും മുശാവറ അംഗവുമായ ഡോ.ബഹാവുദ്ദീന്‍ നദ്വി. പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭാര്യക്കു പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്നാണ് ഡോ.ബഹാവുദ്ദീന്‍ നദ്വിയുടെ വിവാദ പരാമര്‍ശം. ഇവര്‍ക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍, വൈഫ് ഇന്‍ചാര്‍ജ്ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാവില്ലെന്നും ബഹുഭാര്യത്വത്തെ എതിര്‍ത്ത് ഇവരൊക്കെ സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും ഡോ. ബഹാവുദ്ദീന്‍ നദ്വി പറഞ്ഞു.
ഒരു ഭാര്യയായിരിക്കും ഇവര്‍ക്ക് ഉണ്ടാവുക. എന്നാല്‍, വൈഫ് ഇന്‍ചാര്‍ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈയുയര്‍ത്താന്‍ പറഞ്ഞാല്‍ ആരുമുണ്ടാവില്ല ഇവരൊക്കെ ബഹുഭാര്യത്വത്തെ എതിര്‍ത്ത് സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. കേരള മുന്‍ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മ 11 വയസ്സിലാണ് വിവാഹം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മടവൂരില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഡോ.ബഹാവുദ്ദീന്‍ നദ്വി വിവാദ പരാമര്‍ശം നടത്തിയത്.
'കഴിഞ്ഞ നൂറ്റാണ്ടില്‍ സജീവമായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തൊക്കെ പ്രവര്‍ത്തിച്ച നേതാവായിരുന്നു ഇഎംഎസ്. 11 വയസ്സുള്ളപ്പോഴാണ് ഇഎംഎസിന്റെ അമ്മയെ കെട്ടിച്ചത് (വിവാഹംചെയ്തത്). 15 നൂറ്റാണ്ട് പിന്നിലേക്കൊന്നും പോകേണ്ട. ഇത് 20-ാം നൂറ്റാണ്ടിലെ സംഭവമാണ്. ഇനി ബഹുഭാര്യത്വത്തെക്കുറിച്ച് പറഞ്ഞാല്‍, നമ്മുടെ നാട്ടിലെ മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒക്കെ ഒരു ഭാര്യ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇന്‍ ചാര്‍ജ് ഭാര്യമാര്‍ വേറെയുണ്ടാകും. വൈഫ് ഇന്‍ ചാര്‍ജ് എന്ന് അങ്ങനെ പേരു പറയില്ലെന്നുമാത്രം. ഇങ്ങനെ ഇല്ലാത്തവര്‍ കൈയുയര്‍ത്താന്‍ പറഞ്ഞാല്‍ എത്രയാളുകളുണ്ടാവും' എന്നിങ്ങനെ പോവുന്നു നദ്വിയുടെ വാക്കുകള്‍.
കഴിഞ്ഞ കുറച്ചുകാലമായി ബഹുഭാര്യത്വവും 18 വയസ്സ് പൂര്‍ത്തിയാകുന്നതിന് മുന്‍പുള്ള പെണ്‍കുട്ടികളുടെ വിവാഹവും സ്ഥാപിച്ചുകിട്ടാനുള്ള ശ്രമമാണ് യാഥാസ്ഥിതിക മുസ്ലിം വിഭാഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളെ 18 വയസ്സ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ വിവാഹം കഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ അഖിലേന്ത്യ തലത്തില്‍ തന്നെ ഈ സംഘടനകള്‍ നടത്തുന്നുണ്ട്.
അറബിക് സര്‍വ്വകലാശാലയുടെ ചാന്‍സിലറായി പ്രവര്‍ത്തിക്കുന്നയാളാണ് ഡോ.ബഹാവുദ്ദീന്‍ നദ്വി. പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹം കഴിപ്പിക്കുന്നതിനെ ന്യായീകരിക്കുന്നതിന്റെ ഭാഗമായാണ് ഇദ്ദേഹം ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മയുടെ വിവാഹത്തെപ്പറ്റി പ്രസംഗത്തിനിടെ സംസാരിച്ചത്. പല മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭാര്യക്കു പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്ന വലിയൊരു വിവാദ പരാമര്‍ശമാണ് ഇദ്ദേഹം നടത്തിയിരിക്കുന്നത്. മതപണ്ഡിതനായ, എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ഒരാള്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.