പുലര്‍ച്ചെ അടിവസ്ത്രവും കൗബോയ് ബൂട്ടും ധരിച്ച് തെരുവിന്റെ നടന്ന് ഒരാള്‍; പോലീസ് ആളെ തടഞ്ഞു നിര്‍ത്തിയപ്പോള്‍ മര്‍ദ്ദനം; ആളെ തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടി പോലീസും; അമിതമായി ലഹരി ഉപയോഗിച്ച് അലമ്പുണ്ടാക്കിയതിന് അറസ്റ്റിലായത് റാപ്പര്‍ ലില്‍ നാസ് എക്‌സ്
അമിതമായി ലഹരി ഉപയോഗിച്ച് അലമ്പുണ്ടാക്കിയതിന് അറസ്റ്റിലായത് റാപ്പര്‍ ലില്‍ നാസ് എക്‌സ്
ലോസ് ഏഞ്ചല്‍സ്: അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ അടിവസ്ത്രവും കൗബോയ് ബൂട്ടും ധരിച്ച് തെരുവിന്റെ നടുവിലൂടെ ഒരാള്‍ നടക്കുന്നത് കണ്ട പോലീസ് അയാളെ തടഞ്ഞു നിര്‍ത്തി. എന്നാല്‍ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയായിരുന്നു. ഇയാള്‍ അമിതമായ അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന സംശയത്തില്‍ പോലീസ് ഈ വ്യക്തിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിധി വിട്ട രീതിയില്‍ പെരുമാറിയ ഇയാള്‍ പാട്ട് പാടുകയും ബഹളം വെയ്ക്കുകയും ചെയ്തിരുന്നു.
പിന്നീടാണ് പോലീസുകാര്‍ക്ക് തങ്ങള്‍ പിടികൂടിയത് ആരാണെന്ന കാര്യം മനസിലായത്. അമേരിക്കയിലെ പ്രമുഖ ഗായകനായ
ലില്‍ നാസ് എക്സ് ആയിരുന്നു പിടികൂടപ്പെട്ട വ്യക്തി. ഒരു പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തതായി ലോസ് ഏഞ്ചല്‍സ് പോലീസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ലോസ് ഏഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഓഫീസര്‍ സെര്‍വാന്റസ് ആണ് മാധ്യമങ്ങളോട് സംഭവത്തെ കുറിച്ച് വിശദീകരിച്ചത്.
ലില്‍നാസ് ഇപ്പോള്‍ ലോസ് ഏഞ്ചല്‍സിലെ വാന്‍ ന്യൂസിലെ ഒരു കമ്മ്യൂണിറ്റിയിലെ ജയിലിലാണ് ഇപ്പോള്‍ കഴിയുന്നത്. പോലീസ് ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. തെരുവില്‍ ഒരാള്‍ അര്‍ദ്ധ നഗ്‌നനായി നടക്കുന്നത് പലരും കണ്ടതായി പോലീസിനെ അറിയിച്ചിരുന്നു. പോലീസ് എത്തിയപ്പോള്‍ നില്‍നാസ് അവരെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴടക്കിയത്.
ലില്‍നാസ് നിലത്തു വീണു കിടന്നതായും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടില്ല. നാല് വര്‍ഷം മുമ്പ് ഇയാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. നാല് മാസങ്ങള്‍ക്ക് മുമ്പ് ലിന്‍നാസിന്റെ മുഖത്തിന് നേരിയ തോതിലുള്ള തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുഖത്തിന്റെ വലത് ഭാഗത്തിനാണ് ചലനശേഷി നഷ്ടപ്പെട്ടിരുന്നത്. തനിക്ക് ചിരിക്കാന്‍ കഴിയുന്നില്ല എന്ന് വ്യക്തമാക്കി കൊണ്ട് ലിന്‍നാസ് ആശുപത്രിയില്‍ നിന്ന് തന്നെ ഒരു വീഡിയോയും ചെയ്തിരുന്നു.