കോഴിക്കോട്ട് നാസ്തിക സമ്മേളനത്തില്‍ ചര്‍ച്ചയായത് രവിചന്ദ്രന്‍ സി - ശുഐബുല്‍ ഹൈത്തമി സംവാദം; എസന്‍സ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കവി കുരീപ്പുഴ ശ്രീകുമാറിന് സമ്മാനിച്ചു; ലിറ്റ്മസ് 24 ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം

കോഴിക്കോട്ട് നാസ്തിക സമ്മേളനത്തില്‍ ചര്‍ച്ചയായത് രവിചന്ദ്രന്‍ സി - ശുഐബുല്‍ ഹൈത്തമി സംവാദം

Update: 2024-10-14 11:23 GMT

കോഴിക്കോട്: ശാസ്ത്ര സ്വതന്ത്രചിന്ത സംഘടനയായ എസന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച നാസ്തിക സമ്മേളനം സൂപ്പര്‍ഹിറ്റെന്ന് സംഘാടകര്‍. പങ്കാളിത്തം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനമാണ് കോഴിക്കോട് നടന്നത്. അടുത്തതായി എറണാകുളത്താണ് സമ്മേളനം നടക്കുക. ഒക്ടോബര്‍ 12നു കോഴിക്കോട് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രെയ്ഡ് സെന്ററില്‍ നടന്ന ലിറ്റ്മസ് 24ല്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. യുക്തിസഹമേത് സ്വതന്ത്ര ചിന്തയോ ഇസ്ലാമോ? ഹിന്ദുത്വ ഫാസിസമോ എന്ന വിഷയങ്ങളില്‍ സംവാദവും നടന്നു.

പരിപാടിയില്‍ എസന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. എസന്‍സ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കവി കുരീപ്പുഴ ശ്രീകുമാറിന് നല്‍കി. നാല്‍പ്പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് നല്‍കിയത്. സിനിമ നിര്‍മാതാവ് സാന്ദ്ര തോമസ് അവാര്‍ഡ് കൈമാറി. പ്രൊഫസര്‍ ടി ജെ ജോസഫ് സ്‌നോഹോപഹാരവും വിതരണം ചെയ്തു. ശാസ്ത്ര സ്വാതന്ത്രചിന്ത മേഖലയിലെ സംഭാവനകള്‍ക്ക് നല്‍കുന്ന ഫ്രീ തിങ്കള്‍ അവാര്‍ഡ് ലൂസി യൂട്യൂബ് ചാനല്‍ സ്ഥാപകനും, പ്രശസ്ത സ്വതന്ത്രചിന്ത പ്രഭാഷകനുമായ ചന്ദ്രശേഖര്‍ രമേശിന് ഡോക്ടര്‍ കെ. എം ശ്രീകുമാര്‍ കൈമാറി. യുവ സ്വതന്ത്രചിന്തകര്‍ക്കുള്ള യങ് ഫ്രീ തിങ്കര്‍ അവാര്‍ഡ് മാധ്യമ പ്രവര്‍ത്തകനും തൃശൂര്‍ സ്വദേശിയുമായ ഒ കെ സജിത്തിനും, കണ്ണൂര്‍ സ്വദേശിയും വ്യവസായിയുമായ കബീര്‍ അഹമ്മദിനും നല്‍കി. ബിജുമോന്‍ എസ് പിയാണ് അവാഡുകള്‍ വിതരണം ചെയ്തത്.

വയനാട്ടില്‍ മുണ്ടക്കൈ ചൂരല്‍മലയിലുണ്ടായ ഉരുളപൊട്ടലില്‍ സന്നദ്ധ പ്രവര്‍ത്തകരായ എസന്‍സ് ഗ്ലോബല്‍ പ്രവര്‍ത്തകരായ യാസിന്‍ ഒമര്‍, അഷ്റഫ് അലി എന്നിവര്‍ക്ക് ആദരസൂചകമായി കസ്റ്റോഡിയന്‍ ഓഫ് ഹ്യൂമനിസം അവാര്‍ഡ് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഐ എ എസ് കൈമാറി. എസന്‍സ് ഗ്ലോബല്‍ പ്രസിഡന്റ്‌റ് പ്രവീണ്‍ വി കുമാറിന്റെ സ്വാഗത പ്രഭാഷണത്തോടെയാണ് ലിറ്റ്മസ് ആരംഭിച്ചത്. സ്വതന്ത്ര ചിന്തകനും അമേരിക്കന്‍ മലയാളിയുമായ ജെയിംസ് കുരീക്കാട്ടിലിന്റെ പെട്ടി നിറയ്ക്കണ പുണ്യാളാ എന്ന പ്രസന്റേഷന്‍ തുടര്‍ന്ന് നടന്നു. ദൈവവും കോസ്‌മോളജിയും ചര്‍ച്ചയാകുന്ന ഒറിജിന്‍ എന്ന പരിപാടിയില്‍ ഫിസിക്‌സ് അദ്ധ്യാപകനായ പൗലോസ് തോമസ്, ശാസ്ത്ര പ്രചാരകനായ നിഷാദ് കൈപ്പള്ളി എന്നിവര്‍ക്കൊപ്പം, മോഡറേറ്ററായി രാകേഷ് വിയും പങ്കെടുത്തു.

തുടര്‍ന്ന് ശാസ്ത്രജ്ഞനായ കാന എം സുരേശന്റെ ഫുള്‍ എ പ്ലസ് എന്ന പ്രസന്റേഷന്‍ നടന്നു. പരിപാടിയിലെ പ്രധാന സെഷനുകളില്‍ ഒന്നായ സംവാദം 'യുക്തിസഹം ഏത് സ്വതന്ത്ര ചിന്തയോ ഇസ്ലാമോ' എന്ന വിഷയത്തില്‍ സ്വതന്ത്ര ചിന്തകനായ രവിചന്ദ്രന്‍ സി, ഇസ്ലാമിക പ്രഭാഷകനായ ശുഐബുള്‍ ഹൈത്തമി എന്നിവര്‍ പങ്കെടുത്തു. തീ പാറിയ ചര്‍ച്ചയില്‍ പി സുശീല്‍ കുമാറാണ് മോഡറേറ്ററായി എത്തിയത്. അഭിലാഷ് കൃഷ്ണന്‍, ടോമി സെബാസ്റ്റ്യന്‍, പ്രിന്‍സ് എന്നിവര്‍ക്കൊപ്പം പ്രഭാഷകന്‍ ഹരീഷ് തങ്കം മോഡറേറ്റര്‍ ആവുന്ന ബ്ലാസ്‌ഫെമി ടൈം എന്ന പരിപാടിയും തുടര്‍ന്നു നടന്നു.

സാമ്പത്തിക വളര്‍ച്ച ഇന്ത്യയും കേരളവും എന്ന വിഷയത്തില്‍ കെ ജെ ജേക്കബ്, മിഥുന്‍ വി പി, പ്രവീണ്‍ രവി എന്നിവര്‍ പങ്കെടുത്തു. ഹിന്ദുത്വ ഫാസിസമോ എന്ന വിഷയത്തില്‍ ഹാരിസ് അറബി - ശങ്കു റ്റി ദാസ് എന്നിവര്‍ പങ്കെടുത്ത സംവാദം മികച്ചു നിന്നു. സുരേഷ് ബാബു ചെറൂളി മോഡറേറ്റര്‍ ആയി. പരിണാമം ചര്‍ച്ചയാകുന്ന ജീനോണ്‍ എന്ന പരിപാടിയില്‍ സ്വതന്ത്ര ചിന്തകനായ ചന്ദ്രശേഖര്‍ രമേശ്, ഡോക്ടര്‍ ദിലീപ് മമ്പള്ളി, ഡോക്ടര്‍ പ്രവീണ്‍ ഗോപിനാഥ് എന്നിവരുടെ ഒപ്പം ആനന്ദ് ടി ആര്‍ മോഡറേറ്റര്‍ ആയെത്തി. നുണ പരിശോധന എന്ന വിഷയത്തില്‍ ഡോക്ടര്‍ രാജേഷ് ആര്‍, കപട ചികിത്സയെ തുറന്നു കാണിക്കുന്ന ഓപ്പണ്‍ ക്ലിനിക് എന്ന പരിപാടിയില്‍ ഡോക്ടര്‍ നന്ദകുമാര്‍, ഡോക്ടര്‍ ഹരീഷ് കൃഷ്ണന്‍, ഡോക്ടര്‍ ഇജാസുദ്ദീന്‍ എന്നിവര്‍ക്കൊപ്പം അഞ്ജലി ആരവ് മോഡറേറ്റര്‍ ആയി.

ഇന്ത്യയില്‍ മതേതരത്വം തകര്‍ന്നടിയുമോ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സ്വതന്ത്രചിന്തകനായ ആരിഫ് ഹുസൈന്‍ തെരുവത്ത്, സന്ദീപ് വാര്യര്‍, ഡോക്ടര്‍ ആസാദ് എന്നിവര്‍ക്കൊപ്പം മനുജ മൈത്രി മോഡറേറ്ററായി. 2018ല്‍ ആരംഭിച്ച ലിറ്റ്മസിന്റെ അഞ്ചാമത്തെ എഡിഷന്‍ ആണ് കോഴിക്കോട് നടന്നത്. വ്യക്തികള്‍ ആഘോഷിക്കപ്പെടണം എന്ന് അടിസ്ഥാനത്തില്‍ സെലിബ്രേറ്റ് യു എന്ന ടാഗ് ലൈനില്‍ നടന്ന പരിപാടി ഡി.ജെ നൈറ്റോടെയാണ് അവസാനിച്ചത്.

Tags:    

Similar News