ആന്തൂരിലും മലപ്പട്ടത്തും രണ്ടുവീതം സീറ്റുകളില്‍ എതിരില്ലാതെ സിപിഎം സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടത് കൊട്ടിഘോഷിക്കാന്‍ വരട്ടെ! സിപിഎം ഉരുക്കുകോട്ടകളില്‍ യഥാര്‍ഥത്തില്‍ വിള്ളല്‍; എതിരില്ലാത്ത സീറ്റുകള്‍ കുറയുന്നു; ആന്തൂരില്‍ കഴിഞ്ഞ തവണ ആറ് സീറ്റിലും മലപ്പട്ടത്ത് അഞ്ച് സീറ്റിലും എതിരില്ലാത്തപ്പോള്‍ ഇക്കുറി രണ്ടായി ചുരുങ്ങി; കണക്കുകള്‍ പറയുന്നത്

കണക്കുകള്‍ പറയുന്നത്

Update: 2025-11-21 15:45 GMT

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയിലെ രണ്ട് വാര്‍ഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) എതിരില്ലാതെ വിജയിച്ചത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. എന്നാല്‍, കണക്കുകള്‍ നോക്കിയാല്‍, ആന്തൂരിലും മലപ്പട്ടത്തും യഥാര്‍ത്ഥത്തില്‍ എതിരില്ലാത്ത സീറ്റുകള്‍ കുറയുകയാണ് ചെയ്തത്

രാഷ്ട്രീയ എതിരാളികള്‍ക്ക് ബാലികേറാ മലയായി സി.പി.എം ഉരുക്കുകോട്ടകളായാണ് ആന്തൂര്‍ നഗരസഭയും മലപ്പട്ടം ഗ്രാമ പഞ്ചായത്തും അറിയപ്പെടുന്നത്. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും മലപ്പട്ടം ഗ്രാമപഞ്ചായത്തില്‍ രണ്ടിടത്തും സിപിഎം സ്ഥാനാര്‍ഥികള്‍ക്കാണ് എതിരില്ലാത്തത്. പത്രിക സമര്‍പ്പിക്കേണ്ട അവസാന സമയമായ ഇന്ന് വൈകിട്ടുവരെ നാലിടത്തും മറ്റാരും പത്രിക നല്‍കിയില്ല.

നിലവില്‍ എല്‍ഡിഎഫിന് പ്രതിപക്ഷമില്ലാത്ത ആന്തൂര്‍ നഗരസഭയില്‍, മോറാഴ വാര്‍ഡില്‍ കെ രജിതയും പൊടിക്കുണ്ട് വാര്‍ഡില്‍ കെ പ്രേമരാജനുമാണ് വിജയിച്ചത്. മലപ്പട്ടം പഞ്ചായത്തില്‍ അടുവാപ്പുറം നോര്‍ത്തില്‍ ഐ വി ഒതേനന്‍, അടുവാപ്പുറം സൗത്തില്‍ സി കെ ശ്രേയ എന്നിവര്‍ക്കാണ് എതിരാളികളില്ലാത്തത്. സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള നഗരസഭയാണ് ആന്തൂര്‍. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നാട് കൂടി നില്‍ക്കുന്ന മോറാഴയുള്‍പ്പെടുന്ന പ്രദേശമാണ് ആന്തൂര്‍ നഗരസഭ സി.പി എമ്മിന്റെ ചെങ്കോട്ടയാണ് മലപ്പട്ടം ഗ്രാമ പഞ്ചായത്ത്. ഇവിടെയും രാഷ്ട്രീയ എതിരാളികള്‍ക്ക് മത്സരിക്കാന്‍ കഴിയാത്ത വാര്‍ഡുകളുണ്ട്.

കോതണ്‍ഗ്രസ് അനുകൂലികള്‍ ഇവിടങ്ങളിലുണ്ടെങ്കിലും ജീവഭയം കാരണം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇവിടെയുളള ചില വാര്‍ഡുകളില്‍ പത്രിക സമര്‍പ്പിക്കാന്‍ തയ്യാറാകാറില്ല. ആന്തൂരില്‍ സജീവ കോണ്‍ഗ്രസ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ദാസന്‍ കൊല്ലപ്പെട്ടതോടെയാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം പിന്നോട്ടടിച്ചത്. ആന്തൂരാനെ പോലുള്ള പ്രാദേശിക നേതാക്കള്‍ ഉയര്‍ന്നുവന്നുവെങ്കിലും ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ല.

കണക്കുകള്‍ പറയുന്നത്:

2015 ല്‍ മൊറാഴ വനിതാ സംവരണ വാര്‍ഡായിരുന്നു. ആന്തൂര്‍ നഗരസഭ അദ്ധ്യക്ഷയായിരുന്ന പി കെ ശ്യാമള മൊറാഴയില്‍ നിന്നാണ് ജയിച്ചുകയറിയത്. 2020 ല്‍ ജനറല്‍ സീറ്റായതോടെ സിപിഎമ്മിന്റെ തന്നെ മുഹാസ് സി പിയാണ് കൗണ്‍സിലറായത്. പൊടിക്കുണ്ട് 2015 ല്‍ വനിതാ സംവരണമായിരുന്നു. സിപിഎമ്മിന്റെ വസന്തകുമാരി മാളികയിലാണ് അന്ന് ജയിച്ചത്. 2020 ല്‍ പൊടിക്കുണ്ട് എസ് സി സംവരണ മണ്ഡലമായതോടെ സിപിഎമ്മിന്റെ പ്രകാശന്‍ കൊയിലെരിയന്‍ ആണ് ജയിച്ചത്. ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ എല്ലാം സീറ്റിലും ഇടതുപക്ഷ സ്ഥാനാര്‍ഥാകളാണ് 2015 ലും 2020 ലും ജയിച്ചത്.

മലപ്പട്ടം പഞ്ചായത്തില്‍ 2015 ല്‍ എല്ലാ സീറ്റീലും ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍, 2020 ല്‍ രണ്ടാം വാര്‍ഡായ അടൂരില്‍ മാത്രം കോണ്‍ഗ്രസ് ജയിച്ചു. ഇക്കുറി 5, 6 വാര്‍ഡുകളിലാണ് എതിരില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്.

ആന്തൂരില്‍ എതിരില്ലാത്ത സീറ്റുകള്‍ കുറയുന്ന പ്രവണത

സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള നഗരസഭയാണ് ആന്തൂര്‍. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നാട് കൂടിയായ മോറാഴയുള്‍പ്പെടുന്ന പ്രദേശമാണ് ആന്തൂര്‍ നഗരസഭ. കഴിഞ്ഞ തവണ ആറ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഇവിടെ എതിരില്ലായിരുന്നു. ഇത്തവണയത് രണ്ടായി ചുരുങ്ങി. 2015ലാണ് തളിപ്പറമ്പ് നഗരസഭയിലെ സി.പി.എം സ്വാധീന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ആന്തൂര്‍ നഗരസഭ രൂപീകരിച്ചത്. ഇപ്പോള്‍ 28 വാര്‍ഡുകളാണ് നഗരസഭയിലുള്ളത്.

നിലവില്‍ എല്‍.ഡി.എഫിന് പ്രതിപക്ഷമില്ലാത്ത നഗരസഭ കൂടിയാണ് ആന്തൂര്‍. 2015 ല്‍ നഗരസഭ നിലവില്‍ വന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 14 സീറ്റില്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയിരുന്നില്ല എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയായിരുന്നു നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഈ സമയമായിരുന്നു പ്രവാസി വ്യവസായി കണ്ണൂര്‍ കൊറ്റാളി യിലെ സാജന്‍ ബക്കളത്തെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന് എന്‍.ഒ.സി ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ഇതുപാര്‍ട്ടിക്കുള്ളിലും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

സി.പി എമ്മിന്റെ മറ്റൊരു ചെങ്കോട്ടയാണ് മലപ്പട്ടം ഗ്രാമ പഞ്ചായത്ത്. ഇവിടെയും രാഷ്ട്രീയ എതിരാളികള്‍ക്ക് മത്സരിക്കാന്‍ കഴിയാത്ത വാര്‍ഡുകളുണ്ട്. കഴിഞ്ഞ തവണ അഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ ജയിച്ചിരുന്നു. ഇത്തവണയത് രണ്ടായി ചുരുങ്ങി. ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്ന സ്ഥലമാണ് മലപ്പട്ടം. അടുവാപ്പുറത്താണ് റോഡരികില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ഗാന്ധി സ്തൂപം തകര്‍ക്കപ്പെട്ടത്. പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ട രാഹുല്‍ മാങ്കുട്ടം ഉള്‍പ്പെടെയുള്ളവരുമായി സംഘര്‍ഷം നിലനിന്നിരുന്നു.

മൊറാഴ രണ്ടാം വാര്‍ഡില്‍ ജയിച്ച രജിത സി.പി.എം മൊറാഴ കോളേജ് ബ്രാഞ്ച് അംഗമാണ്. ജനാധിപത്യ മഹിളാ അസോ. മൊറാഴ വില്ലേജ് കമ്മിറ്റിയംഗമാണ്. ദീര്‍ഘകാലം മൊറാഴ ലോക്കല്‍ സെക്രട്ടറിയായിരുന്നു കെ.പ്രേമരാജന്‍ കര്‍ഷക തൊഴിലാളി യുണിയന്‍ വില്ലേജ് സെക്രട്ടറി ഐആര്‍ പി. സി ആന്തൂര്‍ ലോക്കല്‍ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. മലപ്പട്ടം അടുവാപ്പുറം നോര്‍ത്ത് വാര്‍ഡില്‍ നിന്നും ജയിച്ച ഐ.വി ഒതേനന്‍ പി.കെ. എസ് ഏരിയാ കമ്മിറ്റി അംഗവും സി.പി.എം ചൂളിയാട് ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. അടുവാപ്പുറം സൗത്തില്‍ നിന്നും ജയിച്ച സി.കെ ശ്രേയ ഡി.വൈഎഫ്‌ഐ ശ്രീകണ്ഠാപുരം ബ്‌ളോക്ക് കമ്മിറ്റി അംഗമാണ്.

Tags:    

Similar News