കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി; പാതിവഴിയില്‍ വിമാനങ്ങള്‍ തിരിച്ചുവിളിച്ചു; എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും സര്‍വീസ് നിര്‍ത്തി; മസ്‌കറ്റിലേക്കുള്ള വിമാനം പകുതിവഴിയില്‍ നിന്ന് മടങ്ങി; കൊച്ചിയിലും കണ്ണൂരിലും പ്രവാസികളുടെ കണ്ണീര്‍; ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ നിര്‍ദ്ദേശം; യുദ്ധം തളയ്ക്കുന്നത് ആയിരങ്ങളെ

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി

Update: 2026-02-28 13:39 GMT

നെടുമ്പാശേരി/കണ്ണൂര്‍: പശ്ചിമേഷ്യയില്‍ ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം അതിരൂക്ഷമായതോടെ കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും താറുമാറായി. ഇറാന്‍ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലും ഗള്‍ഫ് മേഖലയിലെ വ്യോമപാതകള്‍ പലയിടത്തും അടച്ചതിനാലും വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി.

കൊച്ചിയില്‍ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി

നെടുമ്പാശേരി (സിയാല്‍) വിമാനത്താവളത്തില്‍ നിന്നുള്ള 14 പ്രധാന സര്‍വീസുകളാണ് ഇതുവരെ റദ്ദാക്കിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് ഗള്‍ഫ് സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇന്‍ഡിഗോയുടെ ഗള്‍ഫ് സര്‍വീസുകളും പൂര്‍ണ്ണമായും റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.

റദ്ദാക്കിയ പ്രധാന വിമാന സര്‍വീസുകള്‍

പശ്ചിമേഷ്യന്‍ സെക്ടറുകളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് (Air India Express) വിമാനങ്ങള്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് റദ്ദാക്കിയിട്ടുണ്ട്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്:

IX 411 - ഷാര്‍ജ (Sharjah) [പതിവ് സമയം: 14:35, യാത്രക്കാര്‍: 172]

IX 475 - ദോഹ (Doha) [പതിവ് സമയം: 18:40, യാത്രക്കാര്‍: 116]

IX 419 - അബുദാബി (Abu Dhabi) [പതിവ് സമയം: 19:35, യാത്രക്കാര്‍: 162]

IX 471 - ബഹ്റൈന്‍ (Bahrain) [പതിവ് സമയം: 21:30, യാത്രക്കാര്‍: 171]

ഇന്‍ഡിഗോ എയര്‍ലൈന്‍സ് (IndiGo):

6E 1323 - ദോഹ (Doha) [പതിവ് സമയം: 16:15 / 16:45, യാത്രക്കാര്‍: 233]

6E 1475 - ദുബായ് (DXB) [പതിവ് സമയം: 18:20, യാത്രക്കാര്‍: 175]

6E 1517 - റാസല്‍ഖൈമ (RKT) [പതിവ് സമയം: 21:50, യാത്രക്കാര്‍: 186]

6E 1403 - അബുദാബി (AUH) [പതിവ് സമയം: 22:50, യാത്രക്കാര്‍: 186]

6E 1271 - മസ്‌കറ്റ് (MCT) [പതിവ് സമയം: 23:25, യാത്രക്കാര്‍: 173]

മറ്റ് എയര്‍ലൈനുകള്‍:

G9 427 (എയര്‍ അറേബ്യ) - ഷാര്‍ജ (Sharjah) [പതിവ് സമയം: 19:25, യാത്രക്കാര്‍: 168]

3L 126 (എയര്‍ അറേബ്യ അബുദാബി) - അബുദാബി (AUH) [പതിവ് സമയം: 21:30, യാത്രക്കാര്‍: 175]

വൈകിയ സര്‍വീസുകള്‍ / മറ്റ് മാറ്റങ്ങള്‍

EY 333 (എത്തിഹാദ് എയര്‍വേയ്സ്): അബുദാബിയിലേക്കുള്ള സര്‍വീസ് മാറ്റിവെച്ചു (On Hold).

IX 411: ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിന്റെ ബോര്‍ഡിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

WY 224: ഈ വിമാനം പുറപ്പെട്ട സ്ഥലത്തേക്ക് തന്നെ തിരിച്ചുപോയി.

പാതിവഴിയില്‍ തിരിച്ച വിമാനങ്ങള്‍; കണ്ണൂരിലും പ്രതിസന്ധി

പുലര്‍ച്ചെ 2.38ന് കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട ഒമാന്‍ എയര്‍വേയ്സ് വിമാനം (WY 224) സുരക്ഷാ കാരണങ്ങളാല്‍ പാതിവഴിയില്‍ വെച്ച് തിരിച്ചുവിളിച്ചു. സമാനമായ രീതിയില്‍ കണ്ണൂരില്‍ നിന്ന് ദോഹ, ഫുജൈറ, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് പോകേണ്ടിയിരുന്ന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് നിലവില്‍ കുടുങ്ങിക്കിടക്കുന്നത്. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയവരെപ്പോലും ബോര്‍ഡിങ് ഗേറ്റില്‍ നിന്ന് തിരികെ ഓഫ്ലോഡ് ചെയ്യേണ്ടി വന്നു.

ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക

വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുന്‍പ് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പുവരുത്തണമെന്ന് സിയാല്‍ (CIAL) അറിയിച്ചു.യാത്രക്കാര്‍ക്ക് മെയില്‍, ഫോണ്‍ സന്ദേശങ്ങള്‍ എന്നിവ വഴി വിവരങ്ങള്‍ നല്‍കുന്നുണ്ട്. വിമാന സര്‍വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

Tags:    

Similar News