ഇന്ന് ഭീകരന്‍ സൗരക്കാറ്റ് ആഞ്ഞ് വീശും; ഇന്റര്‍നെറ്റും മൊബൈല്‍ ബാങ്കിങ്ങും ഒക്കെ തകരാറിലാകും; ലോകം ആശങ്കയോടെ കാത്തിരിക്കുന്ന പ്രകൃതി ദുരന്തത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ

ഇന്ന് ഭീകരന്‍ സൗരക്കാറ്റ് ആഞ്ഞ് വീശും

Update: 2025-04-17 05:47 GMT

ന്യൂയോര്‍ക്ക്: ലോകം ആകാംക്ഷയോടെയും ഭീതിയോടെയും കാത്തിരിക്കുന്ന ദിവസമാണ് ഇന്ന്. അതിഭീകരമായ രീതിയിലുള്ള ഒരു സൗരക്കാറ്റ് ഇന്ന് ആഞ്ഞുവീശും എന്നാണ് മുന്നറിയിപ്പ്്. ഇന്റര്‍നെറ്റും മൊബൈല്‍ ബാങ്കിംഗും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ തകരാറിലാകും എന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോകം ആശങ്കയോടെ കാത്തിരിക്കുന്ന പ്രകൃതി ദുരന്തത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ.

14,300 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണ് ഭൂമിയില്‍ ഏറ്റവും വലിയ സൗരകാറ്റ് ഉണ്ടായത്. ഫ്രാന്‍സിലെ ഒരു നദിയുടെ തീരത്ത് നിരവധി മരങ്ങള്‍ നിന്നിരുന്ന പാടുകള്‍ ഇപ്പോഴും കാണാം അതുതന്നെയാണ് ഭൂമിയില്‍ സൗരക്കാറ്റ് പതിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണം. ആയിരകണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഞ്ഞുവീശിയ ആ സൗരകാറ്റ് വീണ്ടും വീശുമോ എന്ന പേടിയിലാണ് ലോകം. വിമാന സര്‍വീസുകളും ഇന്റര്‍നെറ്റും വൈദ്യുതിയും ഒക്കെ മുടങ്ങുന്ന ആ മഹാദുരന്തം സംഭവിച്ചേക്കുമെന്ന് ശാസ്ത്രജ്ഞര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കുന്നു.

ഇതോടെ, ശാസ്ത്രജ്ഞരുടെ ഈ മുന്നറിയിപ്പില്‍ ലോകം മുഴുവന്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്. ഒരു സോളാര്‍ കാറ്റ് ഭൂമിയില്‍ പതിക്കുമ്പോള്‍ ആകെ കിട്ടുന്ന നല്ല കാഴ്ച എന്ന് പറയുന്നത് ലോകമെമ്പാടും ആകാശത്ത് ദൃശ്യമാകുന്ന മനോഹരമായ പ്രകാശം ആയിരിക്കും. സൂര്യനിലെ വലിയ പൊട്ടിത്തെറികളാണ് അതിശക്തമായ ഊര്‍ജത്തെയെും വെളിച്ചത്തെയും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. സൂര്യനില്‍ നിന്നും ശബ്ദാതിവേഗത്തില്‍ കുതിച്ചുനീങ്ങുന്ന താപകാന്തിക പ്രവാഹമാണു സൗരക്കാറ്റ്.

സൂര്യനില്‍ കറുത്തപൊട്ടുകള്‍ പോലെ കാണപ്പെടുന്ന സൗരകളങ്കങ്ങള്‍ എന്ന കാന്തിക മേഖലകളാണ് സൗരജ്വാലകളെയും സൗരക്കാറ്റുകളെയും ഉണ്ടാക്കുന്നത്. സൗരക്കാറ്റ് ഭൂമിയില്‍ പതിക്കുന്നത് വഴി നമ്മുടെ സംരക്ഷിത ഓസോണ്‍ പാളിയിലും കേടുപാടുകള്‍ സംഭവിക്കാം. മൊത്തത്തില്‍ നോക്കുമ്പോള്‍ സോളാര്‍ കൊടുക്കാറ്റ് ഭൂമിയില്‍ ആഞ്ഞുവീശിയാല്‍ മനുഷ്യന്റെ സാധാരണ ജീവിതത്തെ വളരെ ദോഷകരമായി തന്നെ ബാധിക്കും.

അതുപോലെ വ്യോമയാന ആശയവിനിമയ സംവിധാനങ്ങള്‍ ഓഫ്‌ലൈനായി മാറുന്നതിനാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. വിമാനയാത്രയേയും ഇത് ദോഷകരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്്. സൗരക്കാറ്റ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി സംവിധാനങ്ങളെ തകരാറിലാക്കാന്‍ സാധ്യതയുണ്ട്.

ഇത് ജി.പി.എസ് സംവിധാനങ്ങളേയും ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങളേയും തകരാറിലാക്കാന്‍ കാരണമായേക്കും. അമേരിക്കയിലെ പത്തൊമ്പത് സംസ്ഥാനങ്ങളില്‍ സൗരക്കാറ്റിന്റെ പ്രത്യാഘാതം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. റേഡിയോ ബന്ധങ്ങളേയും ഇത് ഗുരുതരമായി ബാധിക്കും.

Tags:    

Similar News