ശ്രീജിത്ത് പണിക്കര്‍ സംസാരം തുടങ്ങിയത് കൃത്യമായ മുസ്ലിം വിരുദ്ധതയോട് കൂടി; അംബേദ്കറെ ഒരു മുസ്ലിം വിരുദ്ധനായി ചിത്രീകരിച്ചു; അംബേദ്കര്‍ മുസ്ലിം മതത്തെ മാത്രമല്ല വിമര്‍ശിച്ചിരുന്നത്, ഹിന്ദുമതത്തെയും ക്രിസ്ത്യാനിറ്റിയെയും വിമര്‍ശിച്ചിരുന്നു; ഹോര്‍ത്തുസ് സംവാദ വിവാദത്തില്‍ പ്രതികരണവുമായി മോഡറേറ്റര്‍ മായ പ്രമോദും
ഹോര്‍ത്തുസ് സംവാദ വിവാദത്തില്‍ പ്രതികരണവുമായി മോഡറേറ്റര്‍ മായ പ്രമോദും
ആലപ്പുഴ: മലയാള മനോരമയുടെ ഹോര്‍ത്തൂസ് സംവാദ വേദിയില്‍ അംബേദ്കറുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കുറച്ചു ദിവസങ്ങളില്‍ നടക്കുന്നത്. ശ്രീജിത്ത് പണിക്കര്‍ ഒരു വശത്തും ടി എസ് ശ്യാംകുമാര്‍ മറുവശത്തുമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിനിടെ വിഷയത്തില്‍ തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് മോഡറേറ്ററായിരുന്ന മായ പ്രമോദും രംഗത്തുവന്നു.
ശ്രീജിത്ത് പണിക്കര്‍ സംവാദം തുടങ്ങിയത് കൃത്യമായ മുസ്ലിം വിരുദ്ധതയോട് കൂടി തന്നെയായിരുന്നു എ്‌നാണ് മായയുടെ ആരോപണം. അംബേദ്കറെ ഒരു മുസ്ലിം വിരുദ്ധനായി ചിത്രീകരിച്ചുകൊണ്ട് തന്നെയാണ് സംസാരം മുന്നോട്ടു കൊണ്ടുപോയത്. താനുയര്‍ത്തിയ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല. അതു മാത്രമല്ല 92 മുതല്‍ ആര്‍എസ്എസ് കേന്ദ്രങ്ങള്‍ പറഞ്ഞു പഴകിയ മുസ്ലിം വംശീയതയെ കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്. ഇതൊരു പുതുമയുള്ള കാര്യമായിരുന്നില്ല പറഞ്ഞു പഴകിയ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായിരുന്നു എന്നാണ് മായയുടെ വിശദീകരണം.
മായ ശ്രീകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഹോര്‍ത്തൂസുമായി ബന്ധപ്പെട്ട നടക്കുന്ന ചര്‍ച്ചയില്‍ ഉണ്ടായ ചില കാര്യങ്ങളില്‍ മറുപടി പറയേണ്ടതുണ്ട്. ചര്‍ച്ചയുടെ ടോപ്പിക്ക് തന്നെ അംബേദ്കര്‍ എങ്ങനെ വായിക്കപ്പെടണം എന്നായിരുന്നു.'അംബേദ്കര്‍ ഇങ്ങനെ വായിക്കപ്പെടണമെന്ന് ഒരാളെയും ഒരാള്‍ക്കും പഠിപ്പിക്കാന്‍ സാധിക്കില്ല എന്ന് ഞാന്‍ വിചാരിക്കുന്നു .മറിച്ച് അംബേദ്കര്‍ വായിക്കപ്പെടുന്നതും മനസ്സിലാക്കപ്പെടുന്നതും ഓരോ വ്യക്തിയുടെയും ബോധ്യങ്ങളില്‍ നിന്ന് തന്നെയാണ്. എന്നാല്‍ ആ പാനല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത് ശ്രീജിത്ത് പണിക്കര്‍ ഒഴികെ, ഒരു പൊളിറ്റിക്കല്‍ ഫിലോസഫര്‍ എന്ന നിലയില്‍ ഒരു മെത്തഡോളജിസ്റ്റ് എന്ന നിലയില്‍ അംബേദ്കര്‍ ലോകത്തിന് എങ്ങനെയാണ് എന്നതായിരുന്നു.
45 മിനിറ്റ് അനുവദിച്ചിരുന്ന ചര്‍ച്ചയില്‍ ചര്‍ച്ച ഞാന്‍ തുടങ്ങിയത് തന്നെ ശ്രീജിത്ത് പണിക്കരില്‍ നിന്നായിരുന്നു. ചോദ്യം ഇതായിരുന്നു ഒരു പൊളിറ്റിക്കല്‍ ഫിലോസഫര്‍ എന്ന നിലയില്‍ ഒരു മെത്തഡോളജിസ്റ്റ് എന്ന നിലയില്‍ അംബേദ്കര്‍ ഇന്ത്യ പഠനത്തിന് ഒരു മാതൃക നിര്‍മ്മിച്ചിട്ടുണ്ടോ? എന്നതായിരുന്നു എന്നാല്‍ ശ്രീജിത്ത് പണിക്കര്‍ അയാളുടെ സംസാരം തുടങ്ങുന്നത് തന്നെ കൃത്യമായ മുസ്ലിം വിരുദ്ധതയോട് കൂടി തന്നെയായിരുന്നു. അംബേദ്കറെ ഒരു മുസ്ലിം വിരുദ്ധനായി ചിത്രീകരിച്ചുകൊണ്ട് തന്നെയാണ് സംസാരം മുന്നോട്ടു കൊണ്ടുപോയത്. ആ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല എന്ന് മാത്രമല്ല 92 മുതല്‍ ആര്‍എസ്എസ് കേന്ദ്രങ്ങള്‍ പറഞ്ഞു പഴകിയ മുസ്ലിം വംശീയതയെ കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത് ഇതൊരു പുതുമയുള്ള കാര്യമായിരുന്നില്ല പറഞ്ഞു പഴകിയ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായിരുന്നു.
അതല്ലാതെ ശ്രീജിത്ത് പണിക്കര്‍ കണ്ടുപിടിച്ചു കൊണ്ടുവന്ന ഒരു പുതിയ കാര്യമായിരുന്നില്ല. അംബേദ്ക്കര്‍ പറഞ്ഞു എന്ന് പറയുന്ന മുസ്ലിം വിരുദ്ധതയെ കുറിച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സണ്ണി കപിക്കാടും കൊച്ചേട്ടനും ബാബുരാജ് , മറ്റ് അക്കാദമിഷ്യന്‍മാര്‍ അടക്കമുള്ളവര്‍ മറുപടി പറഞ്ഞ കാര്യങ്ങളാണ് .അംബേദ്കര്‍ മുസ്ലിം മതത്തെ മാത്രമല്ല വിമര്‍ശിച്ചിരുന്നത് ഹിന്ദുമതത്തെയും ക്രിസ്ത്യാനിറ്റിയെയും കൃത്യമായി അദ്ദേഹം കൃത്യമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഹിന്ദുമതം നവീകരിക്കാന്‍ സാധ്യമല്ലാത്തവിധം മനുഷ്യത്വ വിരുദ്ധമാണെന്ന് അദ്ദേഹം പറയുന്നുണ്ട് . മുസ്ലിം സമുദായത്തെ കുറിച്ച് അംബേദ്കര്‍ പറഞ്ഞു എന്ന് പറയുന്ന ഒരു പ്രസ്താവന അദ്ദേഹം നടത്തിയിട്ടില്ല എന്നുള്ളത് മനസ്സിലാക്കുവാന്‍ ധാരാളം പുസ്തകങ്ങളും പഠനങ്ങളും ഇവിടെയുണ്ട്. ഉദാഹരണമായി Ambedkar on Muslims
(Myths and Facts)
By
Dr. Anand Teltumbde
Published by VAK Publication, Mumbai, 2003, ഈ പുസ്തകം അടക്കം പല ലേഖനങ്ങളും പുസ്തകങ്ങളും ഇതിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തിട്ടുമുണ്ട്. പണിക്കര് ഹിന്ദുത്വ അജണ്ടയുടെ രാഷ്ട്രിയ ഭാഗമായി അംബേദ്കറിനെ കൃത്യമായി മുസ്ലിം വിരുദധനായി പ്രസന്റ് ചെയ്യുന്നതിന്റെ കാര്യകാരണങ്ങള്‍ അവിടെ ഈ ചര്‍ച്ച കേട്ടുകൊണ്ടിരുന്ന ഓരോ മനുഷ്യനും മനസ്സിലാവുന്നതാണ്. (ഒരു മോഡറേറ്റര്‍ എന്ന നിലയില്‍ ചര്‍ച്ചയുടെ ആദ്യഭാഗത്ത് ഞാന്‍ ഇടപെട്ടില്ലാ എന്നുള്ളത് എന്റെ പോരായ്മയായിരുന്നു.) എന്നാല്‍ വയലന്‍സ് മാത്രം ശീലമായുള്ള ശ്രീജിത്ത് പണിക്കരെ പോലെയുള്ള ഒരാളെ ചര്‍ച്ചയിലേക്ക് കൊണ്ടുവന്ന മനോരമയും ഇതിനുത്തരം പറയേണ്ട ഒരാളാണ്. അംബൈക്ക്‌റേറ്റുകള്‍ ആരും അംബേദ്കറിനെ വായിച്ചിട്ടില്ല എന്നതിനുള്ള മറുപടി പറഞ്ഞുകൊണ്ടാണ് ചര്‍ച്ചയുടെ രണ്ടാമത്തെ ആളായ സണ്ണിയും കപിക്കാടിലേക്ക് ഞാന്‍ മൈക്ക് കൈമാറുന്നത്. പണിക്കര്‍ നിര്‍ത്തിയെടുത്ത് നിന്നുമാണ് സണ്ണി കപിക്കാടും ശ്യാം കുമാറും മറുപടി പറയുന്നതും ചര്‍ച്ച ആ വഴിക്ക് പോകുന്നതും അദ്ദേഹം അതിനെ അംബേദ്കര്‍ ഒരു മെത്തഡോളജിസ്റ്റ് എന്ന നിലയില്‍ 1916 മുതല്‍ ജാതികളെ കുറിച്ചുള്ള പഠനം മുതല്‍ 1936 വരെയുള്ള ഇന്ത്യയില്‍ നിന്നുള്ള പഠനത്തിങ്ങളെ മുന്‍നിര്‍ത്തി അംബേദ്കര്‍ ഇന്ത്യ പഠനത്തിന് അംബേദ്കര്‍ ഇന്ത്യ പഠനത്തിന് കൃത്യമായ ഒരു മാതൃക ഉണ്ടാക്കിയെന്ന് പറഞ്ഞുകൊണ്ട് ഗ്രേഡഡ് ഇനിക്വാളിറ്റി ഇന്ത്യ പഠനത്തിലെ പ്രധാനപ്പെട്ട ഒരു കോണ്‍ഷ്യസ് ആണു എന്നും പറഞ്ഞുകൊണ്ടാണ് സണ്ണി എം കപിക്കാട് രണ്ടാംഘട്ട ചര്‍ച്ച നിര്‍ത്തുന്നത് ,ശ്രീജിത്തിന്റെ ഉത്തരത്തില്‍ നിന്നും തന്നെയാണ് ശ്യം തുടങ്ങിയത് തന്നെ , വേദേതിഹാസ പാഠങ്ങളെ വിമര്‍ശിക്കാതെ ഹിന്ദുത്വ ചോദ്യം ചെയ്യാതെ ഇന്ത്യ പഠനത്തിലേക്ക് കടക്കുവാന്‍ കഴിയില്ല എന്ന് തന്നെയാണ് ഡോക്ടര്‍ ശ്യാംകുമാര്‍ പറഞ്ഞത് ',
എന്റെ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരങ്ങള്‍ ആണ് മറ്റു രണ്ടു പാനലിസ്റ്റുകളും നല്‍കി എന്നതായിരുന്നു പ്രധാനപ്പെട്ട കാര്യം. രണ്ടാമത്തെ എന്റെ ചോദ്യം എന്നത് ശ്യാം നിര്‍ത്തിയെടുത്തുന്നിന്നായിരുന്നു .ഞാന്‍ തുടങ്ങിയത്, 'ഹിന്ദുത്വ ഇന്ത്യയില്‍ രാഷ്ട്രീയത്തില്‍ മതസ്വാതന്ത്ര്യവും മതേതരത്വവും ചോദ്യപ്പെടുന്ന സാഹചര്യത്തില്‍ അംബേദ്കറിന്റെ മതേതരത്വ നിലപാടുകള്‍ എങ്ങനെ പ്രസക്തമാകുന്നു ? പ്രത്യേകിച്ചും അംബേദ്കര്‍ ഹിന്ദുമതത്തിലെ അനീതികളെ കൃത്യമായി വിമര്‍ശിച്ച ഒരാള്‍ എന്ന നിലയില്‍ ഇന്നത്തെ രാഷ്ട്രീയമായി അത് എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു ?മറ്റു രണ്ടുപേരും കൃത്യമായി മറുപടി പറഞ്ഞപ്പോള്‍ ആ ചോദ്യത്തെ അഡ്രസ് ചെയ്യുവാനുള്ള സാമാന്യ മര്യാദ പോലും പണിക്കര്‍ കാണിച്ചില്ല എന്നുള്ളതും,ഗുജറാത്ത് കലാപത്തെ കുറിച്ച് മെന്‍ഷന്‍ ചെയ്ത ശ്യാംകുമാറിന്റെ ഉത്തരം പ്രവോക്ക് ചെയ്യുകയും ,വീണ്ടും ചോദ്യത്തോട് യാതൊരുവിധ ബന്ധവുമില്ലാതെ മലബാര്‍ കലാപത്തെക്കുറിച്ച് അംബേദ്കര്‍ പറഞ്ഞത് ഹിന്ദുക്കളെ മുസ്ലിങ്ങള്‍ ആക്രമിച്ചു എന്ന നിലയിലാണ്,മലബാര്‍ കലാപത്തിന്റെ ചരിത്രം ഒക്കെ ശ്രീജിത്ത് പണിക്കര്‍ കേരളത്തിലുള്ള മനുഷ്യരെ പഠിപ്പിക്കേണ്ട കാര്യമില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. 4. 45 കഴിഞ്ഞപ്പോള്‍ മുതല്‍ സമയത്തെക്കുറിച്ച് മനോരമയുടെ ആള്‍ക്കാര്‍ ബോധ്യപ്പെടുത്തി കൊണ്ടേയിരുന്നു, (അവസാനം മനോരമയുടെ ഒഫീഷ്യല്‍സും പോലീസും വേദിയിലേക്ക് കടന്നുവന്നിരുന്നു ) ഇനി ഞാന്‍ ശ്രീജിത്ത് പണിക്കറിലേക്ക് അല്ലാ അവസാനം പോയിരുന്നുവെങ്കിലും അയാള്‍ ഇത്തരത്തില്‍ തന്നെ വയലന്‍സും വെറുപ്പും വിദ്വേഷവും ആ ചര്‍ച്ചയ്ക്കുള്ളില്‍ നിറക്കുക തന്നെ ചെയ്യുമായിരുന്നു. ആ ചര്‍ച്ച ഞാന്‍ കണ്‍ക്ലൂഡ് ചെയ്യണമെന്ന് പറയുമ്പോള്‍ പോലും മനോരമയുടെ വക്താക്കളോ ശ്രീജിത്തോ അത് സമ്മതിക്കുകയോ (ശ്രീജിത്തിന് അതിനകത്ത് ഇടപെടേണ്ടത് എന്ത് കാര്യമാണ് എന്ന് ഇത് കണ്ടുകൊണ്ടിരുന്ന ഓരോരുത്തര്‍ക്കും മനസ്സിലായി എന്നുള്ളത് ഞാന്‍ കരുതുന്നു ) അയാള്‍ നിരന്തരം എന്റെ വാക്കുകളെ ഇടപെട്ടുകൊണ്ടോ ഇരിക്കുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്,മൈക്ക് കൊടുക്കാന്‍ പറഞ്ഞ നേരത്തെതന്നെയാണ് ഞാന്‍ പറയുന്നത് അംബേദ്കര്‍ മലബാര്‍ കലാപത്തെ കുറിച്ച് ഇത്തരം ഒരു സ്റ്റേറ്റ്‌മെന്റ് നടത്തിയിട്ടില്ല എന്നുള്ളതും അപ്പോള്‍ തന്നെ അയാള്‍ പറഞ്ഞു മോഡറേറ്റര്‍ ഇതാണ് ചെയ്യുന്നത് പക്ഷപാതപരമാണ് എന്നൊക്കെ, 'സമയമല്ലേ മനോരമ ചോദിച്ചത് സംവരണമല്ലോ എന്നതായിരുന്നു ,അതിനുള്ള മറുപടിയായിരുന്നു വേദിയില്‍ നിന്നും വന്ന കൂവലുകള്‍ അത്രയും രാഷ്ട്രീയ ബോധമുള്ള മനുഷ്യരെയാണ് നിങ്ങള്‍ നേരിടുന്നതെന്ന് മനസ്സിലാക്കേണ്ടിയിരുന്നു.വേദിയില്‍ നിന്നും പലതവണ ഇറങ്ങി പോകുവാന്‍ വരെ അയാളോട് കേട്ടുകൊണ്ടിരുന്ന മനുഷ്യര്‍ ആവശ്യപ്പെട്ടിരുന്നു.
'നിങ്ങള്‍ നടത്തിയത് റോങ് സ്റ്റേറ്റ്‌മെന്റ് ആണ് എന്ന് ഞാന്‍ പറയുകയും ചെയ്തു.ഇതിലൂടെ അയാള്‍ നടത്തിയത് കടുത്ത ജാതീയതയും വംശീയതയും തന്നെയാണ്.വ്യക്തിയുടെ അന്തസ്സ് ഭരണഘടനയില്‍ ഉറപ്പിക്കുന്ന മൂല്യങ്ങളില്‍ ഒന്നാണ്. വാക്കാലും പ്രവര്‍ത്തിയിലും നിന്ദിക്കപ്പെടാതിരിക്കുക എന്നതും പരിരക്ഷിക്കപ്പെടുന്ന അന്തസ്സിന്റെ ഭാഗമാണ്. ജാതി നിന്ദയെന്നത് അന്തസ്സിന്റെ നിഷേധവും നിയമത്തിന്റെ ലംഘനവും ആണ് എന്ന് ശ്രീജിത്ത് പണിക്കരെ മനസ്സിലാക്കുവാന്‍ തല്‍ക്കാലം എനിക്ക് ഉദ്ദേശമില്ല.ഞാനും ഒരു ജിഹാദി ആണോ എന്നതായിരുന്നു അയാളുടെ വാദം,,ഈ രാജ്യത്തിന് ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ മുസ്ലിം സമുദായം ക്രിസ്ത്യന്‍ സമുദായവും അടക്കം ഏതൊക്കെ സമുദായങ്ങള്‍ ഉണ്ടോ അവരുടെ അന്തസ്സിനെയും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളെയും നേരിട്ടുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ഭീഷണിയില്‍ ആ സമുദായങ്ങളുടെ ഒപ്പം നില്‍ക്കുക എന്ന അംബേദ്കര്‍ വിജ്ഞാനം കൂടിയാണ് ഈ മെത്തഡോളജിയിലൂടെ ഞാന്‍ പഠിച്ചിട്ടുള്ളത് ( ഈ പരിനിര്‍വാണ്‍ ദിനത്തില്‍ ഇത്രയെങ്കിലും പറയണം )
എന്നെ വൈജ്ഞാനികത പഠിപ്പിക്കുന്നവര്‍,എന്റെ വൈജ്ഞാനികതയെ അളക്കുന്നവര്‍
അയാള്‍ ഉണ്ടാക്കിയ വയലന്‍സിനെ എവിടെയും അഡ്രസ്സ് ചെയ്തില്ല എന്ന് മാത്രമല്ല,എന്നെ അസഭ്യം പറയുകയും ചെയ്യുക,ഹിന്ദുത്വ രാഷ്ട്രീയം പറയുന്നവര്‍ ചെയ്യുന്നവര്‍ എന്താണ് ചെയ്യുന്നത് എന്ന് കൃത്യമായ ബോധ്യമെനിക്കുണ്ട് അവിടെ മറുപടി പറയേണ്ട കാര്യം എനിക്കില്ല എന്ന് തന്നെ ഞാന്‍ മനസ്സിലാക്കുന്നു,എന്നാല്‍ അംബേദ്കര്‍ ആശയം,ദലിത് ലിംഗ സമത്വം , രാഷ്ട്രീയം പറയുന്നവര്‍ ഏതുതരത്തിലാണ് എന്നെ അഡ്രസ്സ് ചെയ്യുന്നതെന്ന് ആലോചിച്ചാല്‍ മതി.
ഇന്ത്യയിലെ ജനാധിപത്യത്തെ കുറിച്ചോ ജനാധിപത്യത്തിന്റെ ചരിത്രവികാസത്തെ കുറിച്ചോ, ഇന്ത്യയിലെ സാമൂഹിക സാഹചര്യത്തെക്കുറിച്ചോ യാതൊരു ബോധമേ ഇല്ലാത്ത ഒരാളെ ചര്‍ച്ചയില്‍ വിളിച്ചു കൊണ്ടിരുത്തി എതിരഭിപ്രായവും വരണമെന്നുള്ള മനോരമയുടെ മാര്‍ക്കറ്റിംഗ് രാഷ്ട്രീയ തന്ത്രം വളരെ മികച്ചതായി കരുതുന്നുണ്ടോ ? ഇതിനെക്കുറിച്ച് കൃത്യമായി ഒരു ധാരണയും അറിവും അവര്‍ക്കില്ല എന്നതല്ല മറിച്ച് കലക്കം വെള്ളം മീന്‍പിടിത്തം തന്നെയാണ് എന്നാണ് മനസ്സിലാക്കുന്നത്.
