നായയുമായി നടക്കാന്‍ പോയപ്പോള്‍ വംശീയ കലാപം കണ്ടു; കാറിന് മുകളില്‍ കയറി ഡാന്‍സ് കളിച്ച് ആഘോഷിച്ചു; ആവേശം കാട്ടിയ അമ്മയും മോളും ഇനി മൂന്ന് വര്‍ഷം അഴിയെണ്ണും

ആവേശം കാട്ടിയ അമ്മയും മോളും ഇനി മൂന്ന് വര്‍ഷം അഴിയെണ്ണും

Update: 2024-09-24 03:54 GMT

ലണ്ടന്‍: വംശീയ വെറി ആഘോഷമാക്കിയ അമ്മയ്ക്കും മകള്‍ക്കും ഇനി മൂന്ന് വര്‍ഷത്തെ ജയില്‍ വാസം. കഴിഞ്ഞ മാസം മിഡില്‍സ്ബറോയില്‍ കലാപം നടക്കവെ തങ്ങളുടെ വളര്‍ത്തു നായയുമായി യാത്രപോയ അമ്മയും മകളും ആ ലഹള ആഘോഷമാക്കുകയായിരുന്നു അമന്‍ഡ വാള്‍ടണ്‍ എന്ന 51 കാരിയാണ് കാറിന് നേരെ എന്തോ വലിച്ചെറിയുന്നതായി സി സി ടി വിയില്‍ വന്നത്. ഇത് കാറിന്റെ വലതുഭാഗത്തെ കണ്ണാടിക്ക് കേടുപാടുകള്‍ ഉണ്ടാക്കിയതായി ടെസ്സിസൈഡ് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ കോടതിയില്‍ ബോധിപ്പിക്കപ്പെട്ടു.

അതിനിടയില്‍ ഇവരുടെ മകളായ മേഗന്‍ ഡേവിസണ്‍ എന്ന 24 കാരി ഒരു കാറിന്റെ പുറത്തേക്ക് ചാടിക്കയറുകയും ചാടി ഇറങ്ങുകയും കാറിന്റെ വിന്‍ഡോസ് തകര്‍ക്കുകയും പോലീസുകാര്‍ക്ക് നേര്‍ക്ക് വിരല്‍ ചൂണ്ടുകയുമൊക്കെചെയ്തതായും സി സി ടി വി ഫൂട്ടേജ് കാണിക്കുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു. അക്രമ സംഭവങ്ങള്‍ സമ്മതിച്ച ഇരുവര്‍ക്കും കൂടി മൂന്ന് വര്‍ഷത്തിലേറെ തടവ് ശിക്ഷയാണ് ടീസൈഡ് ക്രൗണ്‍ കോടതി വിധിച്ചത്.

വാള്‍ട്ടന് 22 മാസത്തെ തടവ് ശിക്ഷ ലഭിച്ചപ്പോള്‍ മകള്‍ക്ക് ലഭിച്ചത് 20 മാസത്തെ തടവ് ശിക്ഷയാണ്. ജഡ്ജി ഫ്രാന്‍സിസ് ലെയേര്‍ഡ് കെ സി ആണ് ശിക്ഷ വിധിച്ചത്. ലഹള നടക്കുന്നതിനിടയില്‍ ഇരുവരും തങ്ങളുടെ വളര്‍ത്തു നായയുമായി വരികയായിരുന്നു. മേഗന്റെ പങ്കാളി ജെയ്ക്ക് റേയും ലഹളയുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ പങ്കാളിയാണ്. ഇയാള്‍ ഇപ്പോള്‍ പല കേസുകളിലും വിചാരണ കാത്തിരിക്കുകയാണ്. ഒരു ജംഗ്ഷനില്‍ കാറുകള്‍ തടഞ്ഞിട്ട്, അതിലെ യാത്രക്കാരോട് കുടിയേറ്റക്കാരാണോ ഇംഗ്ലീഷുകാരാണോ എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

സംഭവം നടക്കുന്നതിന്റെ തലേ രാത്രി ഡേവിസണ്‍ മദ്യപിക്കുകയും മയക്ക് മരുന്ന് ഉപയോഗിക്കുകയും ചെയ്തു എന്നും, ലഹള നടക്കുമ്പോള്‍ അവര്‍ അതിന്റെ സ്വാധീനത്തിലായിരുന്നു എന്നുമാണ് അവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. സ്വബോധത്തോടെയല്ലാതെ, ഒരു ആവേശത്തിലാണ് അത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും അഭിഭാഷകന്‍ വാദിച്ചു. അതേസമയം അമ്മയായ വാള്‍ട്ടന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത് തന്റെ മകളെ കുറിച്ചുള്ള ആശങ്കമൂലമാണ് അവര്‍ ലഹളക്ക് അരികില്‍ ചെന്നത് എന്നാണ്.

തന്റെ വളര്‍ത്തു നായയുമായി സംഭവസ്ഥലത്ത് എത്തിയ അവര്‍ ഒരിക്കലും ലഹളയില്‍ പങ്കുചേരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ഇരുവരും തീവ്ര വംശീയ ആദര്‍ശങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ടവരല്ലെന്ന വാദം ജഡ്ജി അംഗീകരിച്ചു. ഇരുവരും തങ്ങളുടെ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നു എന്നതും കോടതി നിരീക്ഷിച്ചു.Moment mother, 51, and daughter, 24, smash up car

Tags:    

Similar News