പോണ്‍ സൈറ്റില്‍ കാഷ്വല്‍ സെക്‌സ് വിഡിയോ തിരഞ്ഞു; സ്‌ക്രീനില്‍ തെളിഞ്ഞത് സ്വന്തം കാമുകിക്കൊപ്പമുള്ള സ്വകാര്യ നിമിഷം! ഹോട്ടല്‍ മുറിയിലെ 'സ്പൈക്യാം' മാഫിയയുടെ ചതിക്കുഴിയില്‍ കുരുങ്ങി ഹോങ്കോങ് സ്വദേശി; കാമുകി മിണ്ടാതായി; പുറത്തിറങ്ങുമ്പോള്‍ തിരിച്ചറിയാതിരിക്കാന്‍ തൊപ്പി ധരിക്കാന്‍ തുടങ്ങി; ലോകം അവസാനിച്ചെന്ന് കരുതിയ നിമിഷം വെളിപ്പെടുത്തി എറിക്!
ഷെന്‍ഷെന്‍: ഇന്റര്‍നെറ്റില്‍ പോണ്‍ സൈറ്റില്‍ കയറി കാഷ്വല്‍ സെക്‌സ് വിഡിയോ തിരഞ്ഞ യുവാവ് കണ്ടത് തന്റെ കാമുകിക്ക് ഒപ്പമുള്ള സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങള്‍. ചൈനയിലെ ഷെന്‍ഷെനില്‍ ഹോട്ടലില്‍ താമസിക്കാനെത്തിയ ഹോങ്കോങ് സ്വദേശിയായ എറിക്കിനും (യഥാര്‍ത്ഥ പേരല്ല) കാമുകിക്കുമാണ് ഈ ദുരനുഭവം ഉണ്ടായത്. 2023-ലാണ് എറിക് എന്ന യുവാവ് കാമുകിയുമൊത്ത് ഷെന്‍ഷെനിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തത്. യാദൃശ്ചികമായി ഒരു അശ്ലീല സൈറ്റ് സന്ദര്‍ശിച്ചപ്പോഴാണ് തന്റെ ജീവിതം തകര്‍ക്കുന്ന കാഴ്ച എറിക് കണ്ടത്. വീഡിയോയിലെ മുറിയും അതിലെ വസ്തുക്കളും താന്‍ താമസിച്ച ഹോട്ടലിന്റേതാണെന്ന് അയാള്‍ക്ക് പെട്ടെന്ന് മനസ്സിലായി. നിമിഷങ്ങള്‍ക്കകം കാമുകിയുമായി മുറിയിലേക്ക് പ്രവേശിക്കുന്നതും ബാഗുകള്‍ വെക്കുന്നതും തുടര്‍ന്ന് നടന്ന സ്വകാര്യ നിമിഷങ്ങളും വിഡിയോയില്‍ തെളിഞ്ഞു. ഏകദേശം ഒരു മണിക്കൂറോളം നീളുന്ന ദൃശ്യങ്ങളാണ് ഒളിക്യാമറയില്‍ പതിഞ്ഞത്. പതിനായിരക്കണക്കിന് ആളുകളാണ് അപ്പോഴേക്കും ആ വിഡിയോ കണ്ടിരുന്നത്.
യഥാര്‍ത്ഥ പോണോഗ്രാഫിയേക്കാള്‍ സ്വാഭാവികമായി തോന്നുന്നത് കൊണ്ടാണ് താന്‍ അത്തരം വിഡിയോകള്‍ കണ്ടിരുന്നതെന്നും അവര്‍ അറിയാതെ പകര്‍ത്തുന്നതാണ് എന്നതായിരുന്നു അതിന്റെ ആകര്‍ഷണം. എന്നാല്‍ ഇരയായത് താനാണെന്ന് അറിഞ്ഞപ്പോള്‍ ലോകം അവസാനിക്കുന്നത് പോലെ തോന്നിയെന്ന് യുവാവ് ദേശീയമാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ അത്തരത്തിലൊരു വിഡിയോ കണ്ടപ്പോള്‍ അത് താന്‍ തന്നെയാണെന്ന് മനസിലായപ്പോള്‍ അദ്ഭുതപ്പെട്ടുപോയി. കാമുകിയോട് ഈക്കാര്യം പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ലെന്നും തമാശയായി കരുതിയെന്നും യുവാവ് പറയുന്നു. സത്യമാണെന്ന് അറിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ തനിക്ക് അറിയാവുന്ന ആളുകള്‍ ഇതിനകം തന്നെ ഈ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടിരിക്കാമെന്ന് അവള്‍ ഭയപ്പെട്ടു. പരിഭ്രാന്തരായ ഇരുവരും ആഴ്ചകളോളം പരസ്പരം സംസാരിച്ചില്ല. ഇപ്പോള്‍ ഹോട്ടലുകളില്‍ താമസിക്കാന്‍ പോലും ഇവര്‍ക്ക് ഭയമാണ്. പുറത്തിറങ്ങുമ്പോള്‍ തിരിച്ചറിയാതിരിക്കാന്‍ തൊപ്പി ധരിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.
മറ്റുള്ളവര്‍ അറിയാതെ ഒളിക്യാമറയില്‍ പകര്‍ത്തിയ (Spycam porn) വീഡിയോകള്‍ കാണുന്ന ശീലമുണ്ടായിരുന്നയാളാണ് എറിക് എന്ന് റിപ്പോര്‍ട്ടുകള്‍.ഒടുവില്‍ താന്‍ തന്നെ അതിന്റെ ഇരയായി മാറിയപ്പോള്‍ മാത്രമാണ് അതിന്റെ ഭീകരത അയാള്‍ക്ക് ബോധ്യപ്പെട്ടത്. സ്‌പൈ-ക്യാമറ പോണോഗ്രഫിയെക്കുറിച്ചുള്ള തന്റെ വികാരത്തെ ഈ അനുഭവം പൂര്‍ണ്ണമായും മാറ്റിമറിച്ചു. അത്തരം ഉള്ളടക്കം കാണുന്നത് ഇപ്പോള്‍ തനിക്ക് ഇഷ്ടമല്ലെന്നും ഈ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് നിര്‍ത്തിയെന്നും യുവാവ് പറഞ്ഞു. ചൈനയില്‍ അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത നിയമവിരുദ്ധമാണെങ്കിലും പത്തു വര്‍ഷത്തിലേറെയായി സ്‌പൈക്യാം മാഫിയ അവിടെ സജീവമാണ്. ഹോട്ടല്‍ മുറികളില്‍ രഹസ്യമായി ക്യാമറകള്‍ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി വെബ്സൈറ്റുകള്‍ക്ക് വില്‍ക്കുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ ഏപ്രിലില്‍ ചൈനീസ് സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നെങ്കിലും ഇത്തരം ദൃശ്യങ്ങള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ വ്യാപകമായി വില്‍ക്കപ്പെടുന്നുണ്ട്. സ്വന്തം അനുഭവം വെളിപ്പെടുത്തിക്കൊണ്ട്, ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് നിര്‍ത്തണമെന്നാണ് യുവാവ് എല്ലാവരോടും അഭ്യര്‍ഥിക്കുന്നത്.
ഒരു ബിബിസി അന്വേഷണത്തില്‍ ചൈനയിലെ വിവിധ ഹോട്ടലുകളില്‍ നിന്നായി 180-ലധികം ഒളിക്യാമറകളാണ് കണ്ടെത്തിയത്.ഇപ്പോള്‍ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് എറിക് നിര്‍ത്തി. തന്റെ ദൃശ്യങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മാത്രമാണ് അയാള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നത്.
