എല്ലുരോഗ വിദഗ്ധന്റെ എല്ലൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംസ്ഥാന നേതാവിലേക്ക് വിരല്‍ ചൂണ്ടി എംഎസ് കുമാറും; ക്രൈസ്തവ സഭയുമായി 'ലിങ്ക്' ഉണ്ടാക്കാന്‍ ബിജെപി വളര്‍ത്തിയ നേതാവും ലക്ഷങ്ങള്‍ അടയ്ക്കണം; തീരദേശത്തെ നേതാവ് തട്ടിയത് 40 ലക്ഷം; എംഎസ് കുമാര്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമോ?

Update: 2025-11-05 04:49 GMT

തിരുവനന്തപുരം: തിരുവിതാംകൂര്‍ സഹകരണ സംഘത്തില്‍നിന്ന് സംസ്ഥാന, ജില്ലാ നേതാക്കള്‍ മാത്രം വായ്പയെടുത്ത് മുക്കിയത് ഒരു കോടി രൂപയെന്ന വെളിപ്പെടുത്തലുമായി എംഎസ് കുമാര്‍. തിരുവനന്തപുരം നഗരവാസിയായ സംസ്ഥാന നേതാവ് 40 ലക്ഷം രൂപയാണ് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബാധ്യതയാക്കിയത്. മറ്റൊരു നേതാവ് 35 ലക്ഷവും. ക്രൈസ്തവ സഭയുമായി 'ലിങ്ക്' ഉണ്ടാക്കാന്‍ ബിജെപി വളര്‍ത്തിയ നേതാവും ലക്ഷങ്ങള്‍ അടയ്ക്കാനുണ്ട്. ബിജെപി നേതാവ് എം എസ് കുമാര്‍ പ്രസിഡന്റായിരുന്ന പ്രസ്ഥാനമാണ് തിരുവിതാംകൂര്‍ സഹകരണ സംഘം. എന്നാല്‍ ഈ ബാങ്ക് ഇപ്പോള്‍ പ്രതിസ്ഥാനത്താണ്. തിരുവനന്തപുരം നഗരവാസിയായ സംസ്ഥാന നേതാവ് 40 ലക്ഷം രൂപയാണ് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബാധ്യതയാക്കിയന്നെ് കുമാര്‍ പറഞ്ഞതായി ദേശാഭിമാനിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ തട്ടിപ്പില്‍ കൂടതല്‍ വെളിപ്പെടുത്തലിന് സാധ്യതയും കൂടി.

സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അടക്കം ആരും പ്രശ്‌നപരിഹാരത്തിന് ഇടപെടാത്ത സാഹചര്യത്തില്‍ വായ്പയെടുത്തവരുടെ പേരുവിവരങ്ങള്‍ അടുത്തദിവസം പുറത്തുവിട്ടേക്കും. ബിജെപി മുന്‍ വക്താവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം എസ് കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബിജെപി പ്രതിസന്ധിയിലാണ്. കുമാര്‍ പറയുന്ന സംസ്ഥാന നേതാവിന്റെ വിവരങ്ങള്‍ നേരത്തെ മറുനടാന്‍ പരോക്ഷമായി പുറത്തു വിട്ടിരുന്നു. കുമാര്‍ പേരു പറയാത്ത സാഹചര്യത്തിലാണ് മറുനാടനും പരോക്ഷ സൂചന നല്‍കിയത്. ഈ നേതാവിനെതിരെ ആരും പരാതിയും നല്‍കിയിട്ടില്ല. സ്വന്തമായി സഹകരണ സംഘം ഈ നേതാവിനുമുണ്ട്. കുമാറിന്റെ മുന്‍കാല രാഷ്ട്രീയ ശിഷ്യനായിരുന്നു ഇയാള്‍. സ്വന്തം സംഘത്തിലേക്ക് നിക്ഷേപം വാങ്ങി പലര്‍ക്കും തിരികെ കൊടുത്തിട്ടില്ല. തിരുവനന്തപുരത്തെ പ്രശസ്തരായ രണ്ട് ഡോക്ടര്‍മാരേയും പറ്റിച്ചിരുന്നു. എല്ലുരോഗ വിദഗ്ധന്റെ എല്ലൊടിക്കുമെന്ന ഭീഷണിയും മറുനാടന്‍ പുറത്തു വിട്ടിരുന്നു. ഇതിനിടെ ഡോക്ടറെ നേതാവ് ബന്ധപ്പെടുകയും ചെയ്തു. ഈ സഹകരണ സംഘത്തിലെ തട്ടിപ്പുകളിലേക്ക് അന്വേഷണം നീണ്ടാല്‍ അത് വലിയ പ്രത്യാഘാതമായി മാറുകയും ചെയ്യുകയാണ്.

ഇതിനിടെയാണ് കുമാര്‍ സംസ്ഥാന നേതാവാണ് പറ്റിച്ചതെന്ന് പറയുന്നത്. തിരുവനന്തപുരത്ത് ബിജെപിയുടെ താക്കോല്‍ സ്ഥാനത്തുള്ള ആളടക്കം കുമാറിനെ പറ്റിച്ചിട്ടുണ്ട്. ബിജെപി ടിക്കറ്റില്‍ കോര്‍പറേഷനിലേക്കും നിയമസഭയിലേക്കും മത്സരിക്കാന്‍ കച്ചകെട്ടിയിറങ്ങിയ നേതാക്കളാണ് പണം തട്ടിയതെന്ന സൂചനകളാണ് പുറത്തു വന്നത്. സംഘം കടുത്ത പ്രതിസന്ധിയിലായതോടെയാണ് എം എസ് കുമാര്‍ ഫേസ്ബുക് കുറിപ്പിലൂടെ സത്യാവസ്ഥ വെളിപ്പെടുത്തിയത്. വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കബളിപ്പിച്ചവരില്‍ 90 ശതമാനവും ബിജെപി നേതാക്കളാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകാന്‍ പോകുന്നത് ബിജെപി നേതാവും കൗണ്‍സിലറുമായ തിരുമല അനിലിന്റെ ആത്മഹത്യയാണെന്നുമായിരുന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. ബിജെപി നേതാക്കള്‍ വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ കടക്കെണിയില്‍പ്പെട്ടാണ് തിരുവനന്തപുരം ജില്ലാ ഫാം ടൂര്‍ സഹകരണ സംഘം പ്രസിഡന്റ് കൂടിയായ അനില്‍ ആത്മഹത്യ ചെയ്തത്. സമാന സാഹചര്യത്തിലാണ് താനുമെന്ന് എം എസ് കുമാറും പറയുന്നു.

അതിനിടെ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട കുമാറിനെ അനുനയിപ്പിക്കാന്‍ ബിജെപിയുടെ ശ്രമം തുടരുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയപ്പോള്‍, സഹകരണസംഘത്തില്‍നിന്നു വായ്പയെടുത്തു മുങ്ങുന്ന ബിജെപി നേതാക്കള്‍ക്കെതിരേയുള്ള കുമാറിന്റെ ആരോപണമാണ് പാര്‍ട്ടിയെ വെട്ടിലാക്കിയത്. താന്‍ പ്രസിഡന്റായിരിക്കുന്ന തിരുവിതാംകൂര്‍ സഹകരണസംഘത്തില്‍നിന്ന് ഇത്തരത്തില്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ പേരുവിവരം പുറത്തുവിടുമെന്നും കുമാര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരക്കാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മാന്യന്മാര്‍ ചമയേണ്ടെന്നും പറഞ്ഞിരുന്നു. വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാത്ത കൂടുതല്‍ ബിജെപി നേതാക്കളുടെ പേരുകള്‍ പുറത്തുവിടുമെന്ന ഘട്ടമെത്തിയപ്പോഴാണ് ബിജെപി നേതൃത്വം അനുനയശ്രമം തുടങ്ങിയത്. ജില്ലാ, സംസ്ഥാന നേതാക്കള്‍ എം.എസ്.കുമാറുമായി സംസാരിച്ചതായാണ് വിവരം. അതേസമയം, സിപിഎം ഈ വിഷയം രാഷ്ട്രീയ ആയുധമാക്കുന്നുമുണ്ട്.

എം.എസ്.കുമാറും തിരുമല അനിലും ബിജെപിയിലെ ഉന്നതനേതാക്കളെ കണ്ട് വായ്പ തിരിച്ചടയ്ക്കാത്തവരുടെ വിവരം അറിയിച്ചിരുന്നു. പ്രധാന പദവിയിലുള്ളവരടക്കം ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, ഇവരാരും ശക്തമായ ഇടപെടലുകള്‍ നടത്തിയിരുന്നില്ല. രണ്ടു സംഘങ്ങളില്‍നിന്നും വായ്പ തിരിച്ചടയ്ക്കാത്തവരുടെ പട്ടിക പുറത്തുവന്നാല്‍ അത് തിരഞ്ഞെടുപ്പില്‍ ബാധിക്കും. അനിലിന്റെ മരണത്തിനു കാരണം പാര്‍ട്ടിയുടെ അവഗണനയാണെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരാതിയുണ്ട്. ബാങ്കുകളെ പ്രതിസന്ധിയിലാക്കിയ വായ്പ തിരിച്ചടവിനു കാരണക്കാര്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ വന്നാല്‍ ഇത് മറുപക്ഷം പ്രചാരണായുധമാക്കും. വായ്പയടച്ചു തീര്‍ത്താലും ആരോപണങ്ങള്‍ തടയാനാകില്ല.

Tags:    

Similar News