കടലിലൂടെ ചുറ്റിയടിച്ച് പാഞ്ഞുവന്ന സ്പീഡ് ബോട്ട് കടത്ത് ബോട്ടില്‍ നേരേ വന്നിടിച്ചു; ബോട്ട് മുങ്ങി നാവിക സേന ഉദ്യോഗസ്ഥന്‍ അടക്കം 13 മരണം; മൂന്നുപേരുടെ നില ഗുരുതരം; 94 പേരെ രക്ഷിച്ചു; അപകടത്തില്‍ പെട്ടത് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ട്
മുംബൈ തീരത്തിന് അടുത്ത് യാത്രാ ഫെറി ബോട്ട് മുങ്ങി മൂന്നുമരണം
മുംബൈ: മുംബൈ തീരത്തിന് അടുത്ത് യാത്രാ ഫെറി ബോട്ട് മുങ്ങി 13 മരണം. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്കു 110 യാത്രക്കാരുമായി പോയ കടത്തുബോട്ടാണ് കടലില്‍ മുങ്ങിയത്. മരിച്ചവരില്‍ ഒരുനാവിക സേനാ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. മൂന്നുപേരുടെ നില ഗുരുതരമാണ്. 94 പേരെ രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
കടലിലൂടെ വളഞ്ഞുപുളഞ്ഞു വന്ന നാലുപേര്‍ സഞ്ചരിച്ച സ്പീഡ് ബോട്ട് പെട്ടെന്ന് ഫെറിക്ക് നേരേ തിരിഞ്ഞ് വന്ന് ഇടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ലൈഫ് ജാക്കറ്റ് ധരിച്ച ആളുകളെ രക്ഷിച്ച് മറ്റൊരു ബോട്ടിലേക്ക് മാറ്റുന്നത് ദൃശ്യങ്ങളില്‍ കാണാം. ആ സമയത്ത് ബോട്ട് ഒരുവശത്തേക്ക് ചെരിഞ്ഞിരിക്കുകയായിരുന്നു,
നീല്‍കമല്‍ എന്ന ബോട്ടാണു മുങ്ങിയത്. നവി മുംബൈയിലെ ഉറാനു സമീപമാണ് അപകടം. ജവാഹര്‍ലാല്‍ നെഹ്റു തുറമുഖ അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, നാവികസേന, പൊലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
11 നാവിക ബോട്ടുകളും മൂന്ന് മറൈന്‍ പൊലീസ് ബോട്ടകളും കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടും മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. നല് ഹെലികോപ്ടറുകളുെ തിരച്ചിലിലും ക്ഷോപ്രവര്‍ത്തനത്തിലും മുഴുകിയിരിക്കുന്നു, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ കിഴക്കായുളള എലിഫന്റ ഗുഹകളിലേക്ക് പോകാനാണ് ആളുകള്‍ പൊതുഫെറി ബോട്ടുകള്‍ ഉപയോഗിക്കുന്നത്.