70 ശതമാനം മുസ്ലീം ജനസംഖ്യയുള്ള മുര്‍ഷിദാബാദ് ഒരുകാലത്ത് നിരോധിത സിമി ഗ്രൂപ്പിന്റെ ആസ്ഥാനം; സിമി വിട്ടവര്‍ ചേര്‍ച്ചന്നത് പിഎഫ്ഐയില്‍; കലാപത്തിനു പിന്നില്‍ എസ്ഡിപിഐ; കുട്ടികളെ പരിശീലിപ്പിച്ച് ഉപയോഗിച്ചു; ബംഗ്ലാദേശികള്‍ക്കും സജീവ പങ്ക്; വഖഫ് കലാപത്തിന്റെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്
വഖഫ് കലാപത്തിന്റെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്
കൊല്‍ക്കത്ത: ബംഗാളിലെ മുര്‍ഷിദാബാദില്‍ ഉണ്ടായ വഖഫ് വിരുദ്ധ കലാപത്തില്‍ രണ്ട് സിപിഎമ്മുകാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം ആസുത്രിതമെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഹിന്ദുക്കളുടെ കടകളും, ഓഫീസുകളും, ലക്ഷ്യമിട്ടുണ്ടായ കലാപത്തില്‍, എസ്ഡിപിഐയുടെ പങ്ക് പ്രകടമാണെന്നാണ്, പൊലീസിനെയും ഇന്റലിജന്‍സ് വൃത്തങ്ങളെയും ഉദ്ധരിച്ച് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബംഗാളില്‍ വഖഫ് നിയമത്തിന്റെ പേരില്‍ ഹിന്ദു വിരുദ്ധ കലാപം നടത്താന്‍ കുട്ടികളെ പരിശീലനം നല്‍കി ഉപയോഗിച്ചുവെന്നും ഇന്ത്യാടുഡെ പറയുന്നുണ്ട്. ഇതിന്റെ ഞെട്ടിക്കുന്ന ഒരു വീഡിയോയും സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്. ശരിക്കും പരിശീലനം കിട്ടിയ യോദ്ധാക്കളെപ്പോലെ കുട്ടികള്‍ തച്ചുതകര്‍ത്ത് മുന്നേറുന്നത്, അമ്പരപ്പിക്കുന്നതാണ്. ബംഗ്ലാദേശില്‍നിന്നുവന്ന ധാരാളം കുടിയേറ്റക്കാരും കലാപത്തില്‍ പങ്കെടുത്തു. ഹിന്ദുക്കളുടെ വീട് ആക്രമിക്കുന്നത് അടക്കമുള്ള പണികള്‍ ചെയ്ത് ഇവരാണെന്നാണ് പറയുന്നത്.
പിന്നില്‍ എസ്ഡിപിഐ
സംഭവത്തില്‍ ദിവസങ്ങള്‍ക്കുമുന്നേ തന്നെ എസ്ഡിപിഐ കുപ്രചാരണം നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മസ്ലീങ്ങളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ആണ് പുതിയ നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു പ്രചാരണം. കലാപത്തില്‍ കൊല്ലപ്പെട്ട ഇജാസ് അഹമ്മദിന്റെ കുടുംബാംഗങ്ങള്‍ പ്രദേശത്ത് എസ്ഡിപിഐ പ്രകോപനപരമായ പ്രചാരണം നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വഖഫ് നിയമം ഉപയോഗിച്ച് എസ്ഡിപിഐ അംഗങ്ങള്‍ മേഖലയിലെ യുവാക്കളെ പ്രകോപിപ്പിച്ച് വീടുതോറും പ്രചാരണം നടത്തുന്നുണ്ടെന്നാണ് പോലീസ് അന്വേഷണത്തിയത്. ഒരുകാലത്ത് നിരോധിത സിമി ഗ്രൂപ്പിന്റെ ആസ്ഥാനമായിരുന്നു മുര്‍ഷിദാബാദ്. സിമി വിട്ട് നിരവധി പേര്‍ പിഎഫ്‌ഐയില്‍ ചേര്‍ന്നുവെന്നും അവര്‍ക്ക് ഇപ്പോള്‍ എസ്ഡിപിഐയുമായി ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. ഇന്ന് 70 ശതമാനത്തോളം മുസ്ലീം ജനസംഖ്യയുള്ള സ്ഥലമാണ്, മുര്‍ഷിദബാദ്.
വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം വഖഫ് നിയമത്തിനെതിരായ ആരംഭിച്ച പ്രതിഷേധം അക്രമാസക്തമായി മാറുകയായിരുന്നു. വെള്ളിയാഴ്ച വിശ്വാസികള്‍ ഒന്നിക്കുന്ന ഘട്ടത്തില്‍ ഈ അവസരം മുതലെടുത്ത് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി സംഘര്‍ഷമുണ്ടാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധത്തിനായി എസ്ഡിപിഐ കാത്തിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനായി വഖഫ് നിയമഭേഗതി സംബന്ധിച്ച് യുവാക്കള്‍ക്കിടയില്‍ പ്രകോപനപരമായ പ്രചാരണം നടത്തിയെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃണമൂല്‍ ആരുടെ ബി ടീം?
എന്നാല്‍ തൃണമുല്‍ കോണ്‍ഗ്രസിന്റെ പങ്ക് കലാപത്തിന്റെ പൊലീസ് റിപ്പോര്‍ട്ടിലില്ല. ഇത് ശരിയെല്ലന്നാണ് മുര്‍ഷിദബാദിലെ സോഷ്യല്‍ മീഡിയ ആക്റ്റീവിസ്ററുകള്‍ പറയുന്നത്. തൃണമൂലിന്റെ ബി ടീമാണ് എസ്ഡിപിഐ എന്ന് ഇവര്‍ ആരോപിക്കുന്നു. മുസ്ലീങ്ങളാണ് മമത ബാനര്‍ജിയുടെ എറ്റവും വലിയ വോട്ട് ബാങ്കും.
ബംഗാളില്‍ ജനസംഖ്യയുടെ 27 ശതമാനം മുസ്ലീങ്ങള്‍ വരുമെന്നാണ് സെന്‍സസ് കണക്ക്. പക്ഷേ ഇപ്പോള്‍ അത് 30 ശതമാനമായി മാറിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഇവര്‍ എന്‍ ബ്ലോക്കായി തൃണമൂലിന്റെ വോട്ട് ബാങ്കാണ്. ബംഗാളില്‍ സിപിഎമ്മിന്റെ ആധിപത്യം തകര്‍ന്നപ്പോള്‍, ഹിന്ദുവോട്ടുകള്‍ ഒന്നടങ്കം ബിജെപിയിലേക്കും, മുസ്ലീം വോട്ടുകള്‍ ഒന്നടങ്കം തൃണമൂലിലേക്കുമാണ് പോയത്. തന്റെ വോട്ടുബാങ്കിനെ നിരന്തരം പ്രീണിപ്പിച്ചുകൊണ്ട്, താനാണ് മുസ്ലീം കമ്യൂണിറ്റിയുടെ രക്ഷകന്‍ എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് കാലങ്ങളായി മമത നടത്തിക്കൊണ്ടിരിക്കുന്നത്. റമദാന്‍ മാസത്തില്‍ നോമ്പ് പിടിക്കുക, മമത നിസ്‌ക്കരിക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുക ഇതൊക്കെ തൃണമൂലുകാരുടെ സ്ഥിരം പരിപാടിയാണ്.
ഏറ്റവും വിചിത്രം സിപിഎം വഖഫ് നിയമത്തിന് എതിരാണെങ്കിലും സമരത്തിന്റെ പേരില്‍ മുര്‍ഷിദാബാദില്‍ കൊല്ലപ്പെട്ട രണ്ടുപേര്‍ സിപിഎം പ്രവര്‍ത്തകരാണ് എന്നതാണ്! സിപിഎം എന്നല്ല ഹിന്ദു എന്ന നിലയിലാണ് അവരുടെ ഐഡന്റിറ്റിയെ കലാപകാരികള്‍ കണ്ടത്. കടകള്‍ കൊള്ളയടിക്കുന്നത് തടയാനെത്തിയ, ഹരഗോബിന്ദ ദാസ്, മകന്‍ ചന്ദന്‍ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 160ഓളം പേരാണ് അറസ്റ്റിലായിട്ടുള്ളത്. മൂന്ന് പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. മുര്‍ഷിദാബാദിലെ സംഷേര്‍ഗഞ്ച് പ്രദേശത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു. കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചു കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്.