സുജയ് സുജാതന്റെ മരണം മൂന്നുമണിക്കൂറോളം മറച്ചുവച്ചു; അച്ഛന്‍ കരഞ്ഞുപറഞ്ഞപ്പോഴാണ് വിവരം പുറത്തുവിട്ടത്; ബെംഗളൂരു എം എസ് രാമയ്യ മെഡിക്കല്‍ കോളേജിലെ തീപിടിത്തത്തില്‍ മലയാളി മരിച്ച സംഭവത്തില്‍ ദുരൂഹത; ആശുപത്രിയെ വെളുപ്പിച്ച് വാര്‍ത്തകള്‍

ബെംഗളൂരു എം എസ് രാമയ്യ മെഡിക്കല്‍ കോളേജിലെ തീപിടിത്തത്തില്‍ മലയാളി മരിച്ച സംഭവത്തില്‍ ദുരൂഹത

Update: 2024-09-26 08:35 GMT

ബെംഗളൂരു: ബെംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളേജിലുണ്ടായ തീപ്പിടുത്തത്തില്‍ മലയാളി യുവാവ് മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന പുനലൂര്‍ സ്വദേശി സുജയ് സുജാതന്‍(34) ആണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഏതാനും ആഴ്ചകളായി സുജയ് ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു. അന്ന് നടന്ന അപകടത്തില്‍ ഉച്ചയോടെ ആശുപത്രിയിലെ സി.സി.യു വാര്‍ഡില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപടര്‍ന്നത്. തീപിടിത്തത്തിന് പിന്നാലെ ഉണ്ടായ പുക ശ്വസിച്ചാണ് യുവാവ് മരിച്ചതെന്നാണ് ബന്ധുക്കള്‍ ഇപ്പോള്‍ ആരോപിക്കുന്നത്.

ഇപ്പോഴിതാ ആശുപത്രിയെയും ആശുപത്രി അധികൃതരെയും പ്രതിക്കൂട്ടിലാക്കി കൂടുതല്‍ ഗുരുതര ആരോപണങ്ങള്‍ ആണ് പുറത്തുവരുന്നത്. അപകടം നടന്ന് കുറേനേരം മൃതദേഹം കാണാന്‍ കുടുംബാംഗങ്ങളെ അനുവദിച്ചില്ലെന്ന് മരിച്ച സുജയ് യുടെ പിതാവ് ആരോപിച്ചു. ഇതിനിടെ ആരോപണ വിധേയതരായ എംഎസ് രാമയ്യ മെഡിക്കല്‍ കോളേജ് ആശുപത്രിയും പ്രതികരണവുമായി രംഗത്തെത്തി. തീപ്പിടിത്തത്തില്‍ ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ വിശദീകരിച്ചത്. ഇങ്ങനെയൊരു സംഭവമേ ഇവിടെ നടന്നിട്ടില്ല എന്ന നിലപാട് ആയിരുന്നു അവരുടേത്. എസി യില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് കാര്‍ഡിയാക് കെയര്‍ യൂണിറ്റില്‍ തീ പടര്‍ന്നു പിടിക്കുകായായിരുന്നു. സംഭവത്തില്‍ മൂന്ന് നഴ്സുമാര്‍ക്കും പൊള്ളലേറ്റു.




അപകടം നടന്നപ്പോള്‍ തന്നെ പന്ത്രണ്ട് രോഗികളെ സമീപ വാര്‍ഡുകളിലേക്ക് മാറ്റി. ഒരു മണിക്കൂറോളം ശ്രമിച്ചാണ് അഗ്‌നിരക്ഷാ സേന തീ അണച്ചത്. മത്തികരയില്‍ വസ്ത്ര വ്യാപാരിയായ സുജയിനെ ന്യുമോണിയ ബാധിച്ച് രണ്ടാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീപ്പിടുത്തത്തെ തുടര്‍ന്ന് ഉണ്ടായ പുകയും ശ്വാസ തടസവും കാരണവുമാണ് സുജയ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മകന് ഓക്്‌സിജന്റെ അളവ് കുറവാണെന്നും അതുകൊണ്ട് വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് പറയുകയും. ശേഷം ഇതിന് എഗ്മോ കൊടുക്കണം ഏകദേശം ഏഴ് ലക്ഷം രൂപ ആവുമെന്നും പറഞ്ഞു. പിന്നെ അത് പത്ത് ലക്ഷമായി പിന്നീട് 45 ലക്ഷമായി എത്ര പണം വേണമെങ്കിലും താരാം മകനെ രക്ഷിക്കണമെന്ന് ആശുപത്രി അധികൃതരോട് അച്ഛന്‍ സുജാതന്‍ പറഞ്ഞു. ശേഷം സിസിഓ വാര്‍ഡിലേക്ക് മാറ്റി അവിടെ എഗ്മോ മെഷീന്‍ കൊണ്ട് വന്നു അങ്ങനെ എല്ലാ ചികിത്സയും ആരംഭിച്ചു. തുടര്‍ന്ന് സുജയ് ഒരു കുഴപ്പവും ഇല്ലാതെ ജീവിതത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. സുജയ് ഭാര്യയുമായി സംസാരിച്ചു. ഈ വയറുകള്‍ എല്ലാം എടുത്ത് മാറ്റണമെന്നും വീട്ടില്‍ പോകണമെന്നും സുജയ് പറഞ്ഞിരുന്നു.

അപകടം നടന്നപ്പോള്‍ സുജയ് യുടെ ഭാര്യ ദൃക്സാക്ഷിയായി അവിടെ ഉണ്ടയിരുന്നു. ഉടനെ തന്നെ പുറത്തെ ഡോര്‍ വഴി ഓടി ആശുപത്രി അധികൃതരെ കാര്യം അറിയിച്ചു. അപ്പോള്‍ ആശുപത്രി അധികൃതര്‍ പറഞ്ഞത് രോഗി സുരക്ഷിതനാണെന്നും ഒരു കുഴപ്പവും ഇല്ലെന്നുമായിരുന്നു. തുടര്‍ന്ന് ആണ് സുജയ് മരിച്ച കാര്യം ഭാര്യ അറിയുന്നത്. സിപിആര്‍ കൊടുത്തിട്ടും രക്ഷിക്കാന്‍ സാധിച്ചില്ല. മകന്റെ വാര്‍ത്ത അറിഞ്ഞ് പിതാവ് ആശുപത്രിയില്‍ എത്തിയപ്പോള്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല.അവസാനം അച്ഛന്‍ കരഞ്ഞു പറഞ്ഞു മകന് എന്ത് സംഭവിച്ചു എന്ന് അറിയണമെന്ന്, അപ്പോഴാണ് മകന്‍ മരിച്ച കാര്യം അറിയുന്നത്.




ഇപ്പോള്‍ ആശുപത്രി അധികൃതര്‍ക്കതിരെ ശക്തമായ ആരോപണങ്ങളാണ് പുറത്തുവരുന്നത്. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ച കാരണമാണ് സുജയ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അതിനിടെ, കര്‍ണാടകയിലെ വാര്‍ത്തകളില്‍ ആശുപത്രിയെ വെള്ളപൂശുന്നതായും ആരോപണ ഉണ്ട്. അതില്‍ പറയുന്നത് ഈ അപകടം സംഭവിച്ചിട്ട് ആര്‍ക്കും ഒരു കുഴപ്പവും ഇല്ലെന്നാണ്. അത് വിശ്വസിക്കാനായി ആശുപത്രിയുടെ സിഇഓ പ്രസ്താവിക്കുകയും ചെയ്തു. അവിടെ അപകടം നടക്കുമ്പോള്‍ മാധ്യമങ്ങള്‍ എല്ലാം ഉണ്ടായിരുന്നു. പക്ഷെ മാധ്യമങ്ങള്‍ എല്ലാം പോയതിനു ശേഷമാണ് ആശുപത്രി അധികൃതര്‍ സുജയുടെ ഭാര്യയെടുത്ത് ഭര്‍ത്താവ് മരിച്ച വിവരം അറിഞ്ഞത്. അത് തന്നെ വലിയ അനാസ്ഥയും കുറ്റവുമാണ്. ആശുപത്രിയുടെ അനാസ്ഥ കാരണമാണ് സുജയ് എന്ന യുവാവിന്റെ ജീവന്‍ പോയത്.

ആശുപത്രി ചിലവ് തന്നെ ഇവര്‍ക്ക് ഏകദേശം 34 ലക്ഷത്തോളം രൂപ വരെ ആയിട്ടുണ്ട്. സിസി യുവില്‍ തീ പടരുമ്പോഴും രോഗിയെ രക്ഷിക്കാന്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പ്രധാന പരാതി. സംഭവത്തില്‍ ഇപ്പോള്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം ആശുപത്രിക്ക് കര്‍ണാടക സര്‍ക്കാരുമായി സ്വാധീനം ഉള്ളതായും ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ പരാതി നല്‍കിയിട്ടുണ്ട്. കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ എല്ലാവിധ പിന്തുണയുമായി ബിഎംഎസും രംഗത്തെത്തിയിട്ടുണ്ട്. തീപിടുത്തം ഉണ്ടായപ്പോള്‍ സുജയ്ക്ക് വേണം ആദ്യം സുരക്ഷാ ഒരുക്കാന്‍ പക്ഷെ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം പൊലിഞ്ഞത് ഒരു ജീവന്‍. എന്തായാലും ഇതിനെതിരെ ഏത് അറ്റവും വരെ പോകുമെന്നാണ് കുടുംബവും പറയുന്നത്.


Tags:    

Similar News